യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിക്ക് മികച്ച വിജയം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഭദ്രാസന മാര്‍ത്തമറിയം സമാജം നടത്തിയ ബൈബിള്‍ ക്വിസ് മത്സരത്തില്‍ യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക രണ്ടാം സ്ഥാനം കരസ്ഥമാക്കി. മാര്‍ത്തമറിയം സമാജത്തിന്റെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ഒക്‌ടോബര്‍ പത്താംതീയതി ശനിയാഴ്ചയാണ് മത്സരം നടന്നത്. ഒക്‌ടോബര്‍ 11-ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സമാജം വൈസ് പ്രസിഡന്റ് റവ.ഫാ. എബി പൗലോസ് രണ്ടാം സമ്മാനത്തിന്റെ ട്രോഫി മാര്‍ത്തമറിയം സമാജം പ്രവര്‍ത്തകര്‍ക്ക് സമ്മാനിച്ചു. ഇടവക വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ, സഹ വികാരി റവ. ഫാ. ഷോണ്‍ തോമസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

വികാരി ചെറിയാന്‍ നീലാങ്കല്‍ അച്ചന്റെ ജന്മദിനവും ഇതോടൊപ്പം ഇടവക ആഘോഷിച്ചു. റവ.ഫാ. ഷോണ്‍ തോമസ്, അച്ചന് ജന്മദിന ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഇടവക ഒന്നിച്ച് ഹാപ്പി ബര്‍ത്ത്‌ഡേ ഗാനം ആലപിക്കുകയും, അച്ചന് എല്ലാവിധ സന്മകള്‍ നേരുകയും ചെയ്തു. ജന്മദിന കേക്ക് മുറിച്ചതിനുശേഷം പരിപാടികള്‍ സമാപിച്ചു.

മാത്യു ജോര്‍ജ് (സെക്രട്ടറി)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment