കോളേജ് അധ്യാപകരുടെ പെൻഷൻ പരിഷ്‌ക്കരിക്കണം: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: യുജിസി കാറ്റഗറി കോളേജ് അധ്യാപകരുടെ പെൻഷൻ പരിഷ്‌ക്കരണം ഉടനെ നടപ്പിലാക്കണമെന്ന് ബഹു: കേരള ഗവർണർക്കും മുഖ്യമന്ത്രിക്കും നൽകിയ നിവേദനത്തിൽ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ 14 വർഷമായി പെൻഷൻ പരിഷ്‌ക്കരണത്തിന്റെ ഗുണഫലങ്ങൾ യാതൊന്നും ലഭിക്കാത്തവരാണ് യുജിസി കാറ്റഗറിയിൽപെട്ട കോളേജ് അധ്യാപക പെൻഷണർമാർ. ഏഴാം ശമ്പള കമ്മീഷൻ അനുസരിച്ച് 2016 മുതൽ പരിഷ്‌ക്കരിക്കേണ്ടതാണെങ്കിലും 4 വർഷമായി അതും നടപ്പിലാക്കിയിട്ടില്ല.

മറ്റെല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കിയിട്ടും കേരളത്തിലെ യുജിസി പെൻഷണർമാരോട് മാത്രം വിവേചനവും നീതി നിഷേധവും കാട്ടുന്നത് ശരിയല്ല. വളരെ പ്രായമായവരും ബുദ്ധിമുട്ടുന്നവരുമായ ഈ പെൻഷണർമാർക്ക് സാമൂഹ്യനീതി നൽകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

Petition

Print Friendly, PDF & Email

Related News

Leave a Comment