Flash News

ഖുശ്ബു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു

October 12, 2020

കോൺഗ്രസ് ദേശീയ വക്താവ് ഖുശ്ബു സുന്ദർ പാർട്ടിയിൽ നിന്ന് രാജിവച്ച് തമിഴ്‌നാട് സംസ്ഥാന ബിജെപി പ്രസിഡന്റ് എൽ. മുരുകൻ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി എന്നിവരുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നു. ഇതേത്തുടർന്ന് കമ്മ്യൂണിക്കേഷൻസിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പ്രണവ് ഝാ, ഖുശ്ബുവിനെ പാർട്ടിയുടെ വക്താവ് സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചു.

പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ ഖുശ്ബു പറഞ്ഞു, “ഐ‌എൻ‌സിയുടെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു ഞാൻ. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ധനപരമായ നേട്ടങ്ങൾക്കോ പേരോ പ്രശസ്തിക്കോ വേണ്ടി ഞാൻ പാർട്ടിയിൽ പ്രവര്‍ത്തിച്ചിട്ടില്ല. പാർട്ടിക്കുള്ളിൽ ഉയർന്ന തലങ്ങളിൽ ഇരിക്കുന്ന കുറച്ച് ഘടകങ്ങൾ, അടിസ്ഥാന യാഥാർത്ഥ്യവുമായി അല്ലെങ്കിൽ പൊതു അംഗീകാരവുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകൾ നിബന്ധനകൾ നിർണ്ണയിക്കുന്നു. പാർട്ടിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന എന്നെപ്പോലുള്ളവരെ തള്ളിക്കളയുകയും അടിച്ചമർത്തുകയും ചെയ്യുന്നു. മുൻ കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധിക്കും ഖുശ്ബു നന്ദി പറഞ്ഞു.

ബിജെപിയില്‍ ചേര്‍ന്ന ഖുശ്ബു ഞായറാഴ്ച രാത്രി ഡല്‍ഹിലേക്ക് പുറപ്പെട്ടു. കിംവദന്തികളെക്കുറിച്ച് പ്രതികരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വിമാനത്താവളത്തിൽ അവർ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഖുശ്ബുവിന്റെ കാലുമാറ്റം തമിഴ്‌നാട്ടിൽ ചലനമുണ്ടാക്കില്ലെന്നും സമൂഹത്തെയാകെ വെറുപ്പിച്ച് അവർ പോയത് കോൺഗ്രസിന് നല്ലതാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ് പറഞ്ഞു. കേവലം ഒരു നടി മാത്രമായിരുന്ന ഖുശ്ബു ഇപ്പോൾ കോൺഗ്രസ് വിടുന്നത് കോൺഗ്രസ് ഭാരവാഹി, വക്താവ് തുടങ്ങിയ സ്‌ഥലങ്ങളിൽ ഇരുന്നിട്ടാണ്. മോദിയുടെ വിദ്യാഭ്യാസ ബില്ലിനെ അനുകൂലിച്ച ട്വീറ്റ് വന്നപ്പോൾ മുതൽ ഖുശ്ബുവിന്റെ കൂറ് മാറ്റം ശ്രദ്ധയിൽപ്പെട്ടിരുന്നു. സമൂഹത്തെ ആകെ വെറുപ്പിച്ച കഥാപാത്രം സ്വയം പാർട്ടി വിട്ട് പോകട്ടെയെന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്നും മണക്കാട് സുരേഷ് പറഞ്ഞു. പെരിയാർ പ്രതിമ തകർക്കപ്പെട്ടതോടു കൂടി കാറ്റ് പോയ ടയറിന്റെ അവസ്‌ഥയാണ്‌ ബി.ജെ.പിയ്‌ക്കെന്നും കോൺഗ്രസിന് തടയിടാമെന്ന ബി.ജെ.പിയുടെ ശ്രമത്തിന് ചട്ടുകമായ ഖുശ്ബുവിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും മണക്കാട് സുരേഷ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു

മണക്കാട് സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

പുര്ടിച്ചി തലൈവിയുടെ ഒഴിവുണ്ടെന്ന് ആരോ ഖുഷ്ബുവിനോട് പറഞ്ഞു. പിന്നൊന്നുമാലോചിച്ചില്ല ചിന്നമ്മ.

ഒരു ചിന്നമ്മ അധികം താമസിയാതെ ജയിൽ മോചിതയാകും പിന്നെ കളം പിടിക്കാനിറങ്ങും. ഉപതിരഞ്ഞെടുപ്പിൽ ആർ കെ നഗർ പിടിച്ച TTV ദിനകരനെ വിജയിപ്പിച്ച ജയലളിതയുടെ തോഴി ശശികലയുടെ ശക്തി ജയിലിൽ കിടന്നിട്ടും പുറത്തു കണ്ടു. മറ്റൊരു ചിന്നമ്മ കൂടി പിറവിയെടുക്കുന്നു. ഒരു കാട്ടിൽ രണ്ട് പെൺസിംഹം വാഴട്ടെ..

മുന്നാലുദിവസം മുമ്പ് AlADMK യുടെ വിടവുകൾ കൂട്ടിതുന്നി EPS ന് മുഖ്യമന്ത്രി കസേരയും 0PS ന് പാർട്ടി കസേരയും തീരുമാനിച്ച മനിതൻ അവൻ ആരായിരുന്നാലും ഓതിയ പേശ് കേട്ട് പാശത്തെവച്ച് മറുകണ്ടം ചാടുന്ന ഖുഷ്ബു അക്കന് വണക്കം. യാതൊരു പിണക്കവും പോയതിലില്ലെന്ന് കൂടി പറയട്ടെ!

ഞങ്ങൾ ഇതിനെ നമ്പിക്കൈ ദ്രോഹം എന്നു പറയുന്നില്ല. കാരണം ഖുഷ്ബു സുന്ദർ ഈ പാർട്ടിക്ക് വേണ്ടി ഒരു ചലനവും തമിഴ്നാട്ടിൽ ഉണ്ടാക്കിയിട്ടില്ല. കന്യാകുമാരി ഉപതിരഞ്ഞെടുപ്പു പോലെ വല്ലതുമാണോ ഖുഷ്ബുവിനെ ഇങ്ങനെയൊരു സാഹചര്യത്തിലെത്തിച്ചതെന്ന് ചോദിച്ചാൽ അതിന് ഉത്തരം ഖുഷ്ബു തന്നെ പറയും. ഇനി ഭാവി ജയലളിത മോഡൽ രാഷ്ട്രീയ സ്വപ്നം വല്ലതും മനസ്സിലുണ്ടായാൽ അതും സാർത്ഥകമാകട്ടെയെന്ന് ആശംസിക്കുന്നു.

ഖുഷ്ബു സുന്ദർ കേവലം ഒരു നടി മാത്രമായിട്ടാണ് കോൺഗ്രസ്സിൽ വന്നത് എന്നാൽ ഇന്നവർ പോകുബോൾ കോൺഗ്രസ് ഭാരവാഹി, വക്താവ് എന്നീ നിലകളിലാണ്.ഈ മേൽവിലാസമാണ് അവർ ചേക്കേറുന്ന പാർട്ടിക്ക് ആവശ്യം അല്ലാതെ ഖുഷ്ബുവിനെയല്ല.

വിവാഹപൂർച്ച ലൈംഗിക ബന്ധത്തെ ന്യായീകരിച്ച വിവാദങ്ങളിൽപെട്ട് തമിഴ് ജനതക്ക് ഭാരമായി താരതാണിപ്പട്ടം നഷ്ട്ടപ്പെട്ട ഖുഷ്ബു ഇപ്പോൾ TV സീരീയൽ രംഗത്താണ്. അൺലോക്ക് 1-ൽ തമിഴ് TV സീരിയൽ രംഗത്തെ സാങ്കേതിക വിദഗ്ദരെ ആക്രമിച്ചു സംസാരിച്ച ഖുഷ്ബുവിന്റെ വാട്ട്സാപ്പ് വോയിസ് ക്ലിപ്പ് പുറത്തായതോടെ ആ മേഖലയിൽ നിന്നും അവർ തഴയപ്പെട്ടു. മോദിയുടെ വിദ്യാഭ്യാസ ബില്ലിനെ അനുകൂലിച്ച ട്വീറ്റ് വന്നപ്പോൾ മുതൽ അവരുടെ കൂറ് മാറ്റം ശ്രദ്ധയിൽപ്പെട്ടു എന്നിട്ടും പാർട്ടി യാതൊരു അനുനയ നീക്കവും നടത്തിയതായി വാർത്തയില്ല.സമൂഹത്തെ ആകെ വെറുപ്പിച്ച ഒരു കഥാപാത്രം സ്വയം അരങ്ങ് ഒഴിയട്ടെയെന്നതാതാകും കൂടുതൽ ശരി.

പാർട്ടി വിട്ടു പോയ ജ്യോതിരാതിദ്യ ഇപ്പോ എന്തായി? ഖുഷ്ബു കർഷകരോദതനവും ഹഥ്റാസിന്റെ നിലവിളിയും കേട്ടില്ലേ? സമീപ ഭൂതകാലത്ത് സംഘപരിവാർ ചാക്കിൽ കേറാൻ ആരും തയ്യാറായില്ല. ഖുഷ്ബു അതിൽ കേറുന്നതിൽ വലിയ സന്തോഷമാണ്. വലിയ ധ്രൂവീകരണം നടക്കുന്ന ഇനിയും നടക്കാൻ പോകുന്ന തമിഴക രാഷ്ട്രീയത്തിൽ ഒരേ ഒരു ജയലളിത മാത്രമേ ഉണ്ടായുള്ളൂവെന്നോർക്കണം അതും MGR എന്ന മൂന്നക്ഷരത്തിന്റെ ബലത്തിൽ.

ഖുഷ്ബുവിന്റെ നാളിതുവരെയുള്ള ബലം INC എന്ന മുന്നക്ഷരമായിരുന്നു. തന്തൈപെരിയോർ EV രാമസ്വാമി നായ്ക്കരെ അറിയുന്ന ഖുഷ്ബു തമിഴ് രാഷ്ട്രീയം ഒന്നു ഇനിയെങ്കിലും പഠിക്കണം. അണ്ണാദുരെ, കരുണാനിധി,MGR, ജയലളിത തുടങ്ങിയ ദ്രാവിഡ രാഷ്ട്രീയ സാനിധ്യങ്ങൾക്ക് മുന്നിൽ BJP ഇന്നുവരെ ഒരു ചുക്കുമായില്ല അവിടെ. പൊൻ രാധാകൃഷ്ണൻ പോലും തോറ്റ തമിഴ്നാട്ടിൽ BJP എന്തു പ്രസക്തി? ദക്ഷിണേന്ഡ്യയിൽ എറ്റവും കൂടുതൽ ക്ഷേത്രങ്ങളുള്ള തമിഴ്നാട്ടിൽ കടവുൾ ഇല്ലൈ എന്ന മുദ്രാവാക്യമുയർത്തിയ ദ്രാവിഡ പാർട്ടികളാണ് വെന്നിക്കൊടി പാറിച്ചതെന്ന് ഓർക്കണം.

സമീപകാലത്ത് പെരിയാർ പ്രതിമ തകർക്കപ്പെട്ടതോട് കൂടി BJP യുടെ ടയറിൽ ഉണ്ടായിരുന്ന കാറ്റും കൂടി പോയി കിട്ടിയിരുന്നു. EPS നെയും 0PS നെയും കൂട്ടിക്കെട്ടി DMKക്കും കോൺഗ്രസ്സിനും തടയിടാമെന്ന BJP യുടെ ശ്രമത്തിന് ചട്ടുകമാകാൻ വിധിക്കപ്പെട്ട ഖുഷ്ബു സുന്ദറിന് സുന്ദരമായ ഭാവിനേർന്നുകൊള്ളുന്നു. ഒപ്പം ജയിൽ മോചിതയായിട്ട് ജയലളിതപ്പട്ടം പൊടി തട്ടിയെടുക്കാ പോകുന്ന ശശികല അമ്മാവുക്കും വാഴ്ത്തുകൾ..

മണക്കാട് സുരേഷ്

KPCC ജനറൽ സെക്രട്ടറി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top