ഓർമ ഇൻ്റർനാഷണൽ കേരളത്തിലും ആഫ്രിക്കയിലും ജീവകാരുണ്യ സഹായം നൽകി ഗാന്ധി ജയന്തി ആഘോഷിച്ചു

ഫിലഡൽഫിയ: ഓർമ ഇൻ്റർനാഷണൽ കേരളത്തിലും ആഫ്രിക്കയിലും ജീവകാരുണ്യ സഹായം നൽകി ഗാന്ധി ജയന്തി ആഘോഷിച്ചു. ഗാന്ധിജിയെയും ഗാന്ധിമൂല്യങ്ങളെയും അപമാനിക്കുന്ന രാഷ്ട്രീയം ഭാരതത്തിൽ നടമാടുന്ന ഇക്കാലത്ത് ഗാന്ധിജിയുടെ അഹിംസാമൂല്യങ്ങളെയും, അക്രമരാഹിത്യത്തെയും, സത്യനീതിധർമ്മ നിഷ്ഠകളെയും ആവർത്തിച്ചാവർത്തിച്ച് ഓർമ്മപ്പെടുത്തുവാൻ ചുമതല ഏറ്റെടുക്കുകയാണ് കരണീയമായ പ്രഥമ മാർഗമെന്ന് ഓവർസീസ് റസിഡൻ്റ് മലയാളീസ് അസ്സോസിയേഷൻ ഒരുക്കിയ ഗാന്ധി ജയന്തി ആഘോഷ യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻ്റ് ഫാ. ഫിലിപ് മോഡയിൽ അദ്ധ്യക്ഷനായി. സെക്രട്ടറി റോഷൻ പ്ലളാമൂട്ടിൽ സ്വാഗതവും ട്രഷറാർ ഫീലിപ്പോസ് ചെറിയാൻ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡൻ്റുമാരായ ജോർജ് ഓലിക്കൽ, ജേക്കബ് കോര, തോമസ് പോൾ, മുൻ പ്രസിഡൻ്റുമാരായ സിബിച്ചൻ ചെമ്പ്ളായിൽ, ജോസ് ആറ്റുപുറം, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോർജ് നടവയൽ, ട്രസ്റ്റീ ബോർഡ് മെംബർ അലക്സ് തോമസ് എന്നിവർ വിവിധ ഗാന്ധി പാഠങ്ങളെ അനുസ്മരിച്ച് സംസാരിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment