Flash News

വകുപ്പ് മന്ത്രിമാരെ ഒഴിവാക്കാനുള്ള ശ്രമത്തിന് തിരിച്ചടി, റൂള്‍സ് ഓഫ് ബിസിനസിനെതിരെ ഘടക കക്ഷി മന്ത്രിമാര്‍

October 13, 2020

റൂള്‍സ് ഓഫ് ബിസിനസ്സിന്റെ മറ പറ്റി വകുപ്പു മന്ത്രിമാരെ ഒഴിവാക്കി ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി എന്നിവരിലേക്ക് അധികാരം മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിന് തിരിച്ചടി. ഇതുവഴി മന്ത്രിമാരെ നോക്കുകുത്തികളാകുകയാണെന്ന് ഘടകകക്ഷി മന്ത്രിമാര്‍ ഉപസമിതിയോഗത്തില്‍ തുറന്നടിച്ചതോടെ സര്‍ക്കാര്‍ നീക്കം മെല്ലെയായി. അതേസമയം കാലാനുസൃതമായ സാങ്കേതികമാറ്റങ്ങള്‍വേണമെന്ന നിലപാടിലാണ് ഐ.എ.എസ് ലോബി.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പു സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തങ്ങൾ നിർവചിക്കുന്നതാണ് റൂൾസ് ഒാഫ് ബിസിനസ്. ഇത് ഭേദഗതി ചെയ്യാൻ ഉദ്ദേശിച്ചുകൊണ്ടുള്ള നിര്‍ദേശങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയില്‍ ഘടകകക്ഷി മന്ത്രിമാര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ധൃതിപിടിച്ച നീക്കങ്ങള്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. മന്ത്രിമാരുടെ അധികാരം വെട്ടിച്ചുരുക്കുകയും ചീഫ് സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും അധികാരം വര്‍ധിപ്പിക്കുയുമാണ് ലക്ഷ്യമെന്ന വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്.

വകുപ്പ് മന്ത്രിമാര്‍ ഡമ്മി എന്നനിലയിലേക്ക് പോകുമെന്ന അഭിപ്രായമാണ് ചില ഘടകക്ഷിമന്ത്രിമാര്‍ ഉപസമിതിയിലുയര്‍ത്തിയ വാദം. ഉദാഹരണത്തിന് റൂള്‍ ഒന്‍പതിലെ മാറ്റമനുസരിച്ച് മന്ത്രികാണാതെ തന്നെ സെക്രട്ടറിമാര്‍ക്ക് ഫയലില്‍തീരുമാനമെടുത്ത് ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കോ അംഗീകാരത്തിനായി നല്‍കാം. റൂള്‍ 20 ലെമാറ്റവും ഇതേ അധികാരമാറ്റം ഊട്ടി ഉറപ്പിക്കുന്നതാണ്. .ചുരുക്കത്തില്‍ വകുപ്പ് മന്ത്രി അറിയാതെ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും വകുപ്പുകള്‍ നിയന്ത്രിക്കനാവുന്ന സ്ഥിവരും. റൂള്‍ 19, 21 എ , എന്നിവയിലെ മാറ്റം മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ അധികാരം കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതാണ്. റൂള്‍സ് ഒഫ് ബിസിനസ് പോലും മറികടക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നാണ് ഈ ഭേദഗതി പറയുന്നത്.

റൂള്‌ 36 ലെമാറ്റം പറയുന്നത് കേസുകളില്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നത് മാറ്റണമെന്നാണ്. സെക്രട്ടറിമാരുടെ ഉപസമിതികള്‍ക്ക് മന്ത്രിമാരെ വിളിക്കാം എന്നതുവരെ എത്തിനില്‍ക്കുന്നതാണ് നിര്‍ദേശിച്ചിരിക്കുന്നമാറ്റങ്ങള്‍. അതേസമയം കാലം മാറിയതനുസരിച്ച് റൂള്‍സ് ഒഫ് ബിസിനസും മാറണമെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവും സര്‍ക്കാരിന് മുകളിലുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top