
അജയ് പത്മനാഭന്
ദോഹ: മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നേരായ വഴികള്‍ ചൂണ്ടിക്കാണിക്കാനും മികച്ച കരിയര്‍ പടുത്തുയര്‍ത്താനും തട്ടിപ്പില്‍ വീഴാതിരിക്കാനും ഖത്തറിലെ പ്രവാസി രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും പ്രാപ്തരാക്കാന്‍ ലക്ഷ്യമിട്ട് ലിങ്ക് ഇന്ത്യ എജ്യൂക്കേഷണല്‍ സര്‍വ്വീസസ് സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. ഖത്തറിലെ പ്രമുഖ അഡ്വര്‍ടൈസിംഗ് & ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസുമായി സഹകരിച്ച് ഒക്ടോബര്‍ 15നാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്.
വിവിധ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന വഴികളെക്കുറിച്ച് കരിയര്‍ ലിങ്ക്സ് അക്കാദമി സി.ഇ.ഒ അജയ് പത്മനാഭന് വിവരിക്കും.

റിജു മുഹമ്മദ്
ഏവരുടെയും സ്വപ്ന കരിയറായ മെഡിക്കല്‍ മേഖലയില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാതിരുന്നാല്‍ പല വിധത്തിലുളള തട്ടിപ്പിനിരായാവുകയും കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാകുകയും ചെയ്തേക്കാം. ഈ രംഗത്താണ് ഈ വെബിനാറിന്റെ പ്രാധാന്യമെന്ന് ലിങ്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ റിജു മുഹമ്മദ് പറഞ്ഞു.
മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ ഫലം അടുത്ത ദിവസങ്ങളില്‍ പുറത്ത് വരും. 650ന് മുകളില്‍ മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകളുടെ മെറിറ്റ് സീറ്റുകളില്‍ പ്രവേശനം ലഭിക്കും. മികച്ച മാര്‍ക്ക് ലഭിച്ച മറ്റ് കുട്ടികള്‍ക്ക് മാനേജ്മെന്റ് സീറ്റുകളിലും പ്രവേശനം തേടാം. എന്‍.ആര്.ഐ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ്, മാനേജ്മെന്റ്, എന്‍.ആര്.ഐ ക്വോട്ടകളില്‍ പ്രവേശനത്തിന് അവസരമുണ്ട്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വഴികാട്ടിയാകാന്‍ ലക്ഷ്യമിട്ടാണ് വെബിനാര്‍ നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗജന്യ വെബിനാറില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് 70467553 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply