അശ്വതി : സ്വസ്ഥതയും സമാധാനവും കുടുംബസൌഖ്യവും ദാമ്പത്യഐക്യതയും ആ ത്മവിശ്വാസവും ഉണ്ടാകും. ചെറിയ സംരംഭം തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിയ്ക്കും.
ഭരണി : പാരമ്പര്യപ്രവൃത്തികളില്‍ പ്രവര്‍ത്തിയ്ക്കുവാന്‍ സന്നദ്ധനാകും. സുവ്യക്തമായ നില പാട് ആദരങ്ങള്‍ക്കു വഴിയൊരുക്കും. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിയ്ക്കും.
കാര്‍ത്തിക : ആഗ്രഹിച്ച പദവിലഭിയ്ക്കും. ആത്മവിശ്വാസവും ഓര്‍മ്മശക്തിയും പ്രവര് ത്തനക്ഷമതയും നിഷ്കര്‍ഷയും വര്‍ദ്ധിയ്ക്കും.
രോഹിണി : അര്‍ത്ഥവ്യാപ്തിയോടുകൂടിയ വചനങ്ങള്‍ പ്രതികൂലസാഹചര്യങ്ങളെ അതി ജീവിയ്ക്കും. ജോലികള്‍ ചെയ്തുതീര്‍ത്ത് രാത്രി ജന്മനാട്ടിലേയ്ക്ക് യാത്രപുറപ്പെടും
മകയിരം : ശരീരസുഖം കുറയും. മനോധൈര്യം വര്‍ദ്ധിയ്ക്കും. വിശേഷപ്പെട്ട ദേവാലയ ദര്‍ശനം നടത്തുവാനിടവരും.
തിരുവാതിര : പുതിയ വ്യാപാരസാദ്ധ്യതകളെപ്പറ്റി അന്വേഷിയ്ക്കും. വ്യവസ്ഥകള്‍ പാലി യ്ക്കും .ആത്മാര്‍ത്ഥമായി പ്രവര്‍ത്തിയ്ക്കുവാന്‍ സന്നദ്ധനാകും.
പുണര്‍തം : വരവും ചെലവും തുല്യമായിരിയ്ക്കും. പരീക്ഷണനിരീക്ഷണങ്ങളില്‍ വിജ യിയ്ക്കും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങള്‍ ഒഴിവാക്കും.
പൂയ്യം : വ്യവസ്ഥകള്‍ പാലിയ്ക്കുവാന്‍ കഠിനപ്രയത്നം വേണ്ടിവരും. പ്രതാപവും ഐ ശ്വര്യവും ഉണ്ടാകും. അനാവശ്യമായ ചിന്തകളും പരിഭ്രമവും ഉപേക്ഷിക്കണം.
ആയില്യം : വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസാഹചര്യങ്ങളുണ്ടാകുമെങ്കിലും പരീക്ഷ യില്‍ പ്രതീക്ഷിച്ചതുപോലെ അവതരിപ്പിക്കുവാന്‍ സാധിക്കുയില്ല. ആദ്ധ്യാത്മിക-ആത്മീയ പ്രഭാ ഷണങ്ങള് മനസ്സമാധാനത്തിന് വഴിയൊരുക്കും.
മകം : പുതിയ തലമുറയിലുള്ളവരുടെ അനൈക്യത കാരണത്താല്‍ മാറിതാമസിയ്ക്കു വാന്‍ തീരുമാനിയ്ക്കും. പ്രതീക്ഷിച്ച ലാഭമുണ്ടാകയാല്‍ ഭൂമിവില്ക്കുവാന് തയ്യാറാകും.
പൂരം : മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിയ്ക്കും. വ്യാപാ രവിതരണമേഖല കളില്‍ അഭൂതപൂര്‍വ്വമായ നേട്ടം ഉണ്ടാകും.
ഉത്രം : ധര്മ്മപ്രവൃത്തികള്ക്കു പുണ്യപ്രവൃത്തിയ്ക്കുമായി സര്‍വ്വാത്മനാ സഹകരി യ്ക്കും. പുത്രപൌത്രാദികളുടെ ആഗമനം മനസ്സമാധാനത്തിനു വഴിയൊരുക്കും.
അത്തം : ശുഭഫലങ്ങള്‍ ഉണ്ടാകും. വ്യവസ്ഥകള്‍ പാലിയ്ക്കുവാന്‍ സാധിയ്ക്കും. ആഗ്ര ഹ സാഫല്യമുണ്ടാകും. വ്യവസ്ഥകള്‍ പാലിയ്ക്കും.
ചിത്ര : വിജയശതമാനം വര്‍ദ്ധിപ്പിച്ചതിനാല്‍ വിദേശ ഉദ്യോഗത്തിന് അപേക്ഷ സമര്പ്പി യ്ക്കുവാന്‍ അര്‍ഹത നേടും. മുന്‍കോപം നിയന്ത്രിയ്ക്കും.
ചോതി : അന്യരുടെ ആവശ്യങ്ങള്‍ സാധിപ്പി യ്ക്കും. സുഖഭക്ഷണവും സുഖസുഷു പ്തിയും ഉണ്ടാകും. സ്നേഹബന്ധത്തിന് മൂല്യം പ്രകടമാകും. ചെയ്യുന്ന പ്രവര്‍ത്തന ങ്ങള്‍ക്ക് അനുകൂലമായ വേതനം ലഭിയ്ക്കും.
വിശാഖം : യുക്തമായ തീരുമാനം സ്വീകരിയ്ക്കുവാന്‍ അനുഭജ്ഞാനമുള്ളവരുടെ നിര് ദ്ദേശം തേടും.സമൂഹത്തില്‍ ഉന്നതരുമായി സൌഹൃദബന്ധത്തിലേര്പ്പെടുന്നതുവഴി പുതിയ കര്‍മ്മപദ്ധതികള്‍ക്ക് രൂപകല്പന ചെയ്യുവാന്‍ സാധിയ്ക്കും.
അനിഴം : വിദ്യാര്‍ത്ഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും വര്‍ദ്ധിയ്ക്കും. ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും കലാകാരന്മാര്ക്കും അംഗീകാരം ലഭിയ്ക്കും.
തൃക്കേട്ട : ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെക്കും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ച അധികൃതരോടു നന്ദിപറയും.
മൂലം : അര്‍ത്ഥവ്യാപ്തിയോടു കൂടിയ ആശയങ്ങളും ചിന്തകളും പുതിയ തലങ്ങള്‍ക്കു വഴിയൊരുക്കും. ഭദ്രമായ പണമിടപാടുകളില്‍ പങ്കുചേരും.
പൂരാടം : സ്വപ്നസാക്ഷാല്‍ക്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. ഭൂമിവില്പനചെയ്ത് ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗൃഹപ്രവേശനകര്‍മ്മം നിര്‍വ്വഹിയ്ക്കും.
ഉത്രാടം : സജീവസാന്നിദ്ധ്യത്താല്‍ സര്‍വ്വകാര്യവിജയം നേടും. പരിചയസമ്പന്നരുടെ നേതൃത്വത്തില്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ അവലംബിയ്ക്കും.
തിരുവോണം : വിദഗ്ദ്ധോപദേശം സ്വീകരിച്ച് പുതിയ ക്രയവിക്രയങ്ങള്‍ നടത്തും. പൊ തുപ്രവര്ത്തനങ്ങളില് ജനപിന്തുണ ലഭിയ്ക്കും.
അവിട്ടം : ജീവിതഘട്ടങ്ങള്‍ അതിജീവിയ്ക്കുവാനുള്ള ആത്മധൈര്യവും ആര്ജ്ജവവുമു ണ്ടാകും. ആത്മാര്‍ത്ഥമായ പ്രവൃത്തികളാല്‍ അധികൃതരുടെ പ്രീതിനെടും.
ചതയം : വ്യാപാരവ്യവസായപ്രവര്ത്തനങ്ങള്ക്ക് രൂപരേഖ തയ്യാറാകും. പുതിയ ചുമതല കള്‍ ഏറ്റെടുക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. സ്വയംഭരണാധികാരം ലഭിയ്ക്കും.
പൂരോരുട്ടാതി : ഇടപെടുന്ന വിഷയങ്ങളില്‍ അനുകൂലസാഹചര്യങ്ങള്‍ വന്നുചേരും. പു നരാലോചനയില് പുതിയ ഗൃഹം വാങ്ങുവാന്‍ അന്വേഷണമാരംഭിയ്ക്കും.
ഉത്രട്ടാതി : പ്രവര്‍ത്തനമേഖലകളില്‍ നിന്നും സാമ്പത്തിക വരുമാനം വര്ദ്ധിയ്ക്കുമെ ങ്കിലും അവിചാരിത ചെലവുകള്‍ വര്‍ദ്ധിയ്ക്കുന്നതിനാല്‍ നീക്കിയിരുപ്പു കുറയും. അശ്രാ ന്തപരിശ്രമത്താല് കാര്യവിജയം ഉണ്ടാകും.
രേവതി : ബന്ധുക്കള്‍ക്കിടയില്‍ നിന്നും അപസ്വരം കേള്‍ക്കുവാനിടവരും. വിദൂരപഠന ത്തിന് ചേരുവാന്‍ യാത്രപുറപ്പെടും. അമിതമായ ആത്മവിശ്വാസം ദോഷഫലങ്ങള്‍ക്കു വഴിയൊരുക്കും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply