Flash News

ജോസ് കെ മാണി വിഭാഗത്തിന് ഡിഐസിയുടെ അതേ വിധി നേരിടേണ്ടി വരുമോ?

October 14, 2020

കൊച്ചി: യുഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ച് എൽഡിഎഫിൽ ചേരാനുള്ള തീരുമാനം കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ മണി പ്രഖ്യാപിച്ചതോടെ, രാഷ്ട്രീയ വൃത്തങ്ങളെ ചുറ്റിപ്പറ്റിയുള്ള ചോദ്യം ജോസ് വിഭാഗത്തിന് ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസിന്റെ (ഡിഐസി) അതേ വിധി നേരിടേണ്ടി വരുമോ എന്നതാണ്. കോൺഗ്രസ് നേതാവായിരുന്ന പരേതനായ കെ കരുണകരൻ രൂപീകരിച്ച ഡി ഐ സി 2005 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫുമായി കൈകോർത്തു.

തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ സി.പി.ഐ നേതാവ് പന്നിയൻ രവീന്ദ്രന്റെ വിജയത്തിൽ ഡി.ഐ.സിയുടെ പിന്തുണ പ്രതിഫലിച്ചു. എന്നിരുന്നാലും, എൽ‌ഡി‌എഫിലേക്ക് ഡി‌ഐ‌സിയെ ഉൾപ്പെടുത്താനുള്ള തീരുമാനം സി‌പി‌ഐയുടെയും ആർ‌എസ്‌പിയുടെയും ശക്തമായ എതിർപ്പിനെത്തുടർന്ന് നിർത്തിവച്ചു. പതിനഞ്ച് വർഷത്തിന് ശേഷം എൻ‌സി‌പി ആർ‌എസ്‌പിയുടെ സ്ഥാനത്താണ്. ജോസ് വിഭാഗത്തിന് സമാനമായ വിധി നേരിടേണ്ടിവരുമെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധർ പറയുന്നു.

അതേസമയം, രാജ്യസഭാ എംപി സ്ഥാനം രാജിവെയ്ക്കുമെന്നും, ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചാണ് രാജിയെന്നും ജോസ് കെ മാണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ ഒരു ഉപാധിയുമില്ലാതെയാണ് ഇടതുമുന്നണിയിലേക്ക് പോകുന്നത്. സീറ്റുകളുടെ കാര്യത്തില്‍ ഇടത് മുന്നണി മാന്യമായി ഇടപെടുമെന്നാണ് കരുതുന്നത്. പാലാ ഹൃദയവികാരമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.

യുഡിഎഫില്‍ നിന്ന് പുറത്തായ ശേഷമാണ് ജോസ് വിഭാഗം ഇടത് പക്ഷത്തിലേക്ക് ചേക്കേറിയിരിക്കുന്നത്. തന്റെ പക്ഷത്തുള്ള പ്രധാന നേതാക്കളെയെല്ലാം ഒപ്പം കൂട്ടിയായിരുന്നു മുന്നണി പ്രവേശം പ്രഖ്യാപിച്ചുകൊണ്ടുള്ള ജോസ് കെ മാണിയുടെ വാര്‍ത്താ സമ്മേളനം. റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ്, തോമസ് ചാഴിക്കാടന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. അതേസമയം തോമസ് ചാഴിക്കാടന്‍ എംപി സ്ഥാനം രാജിവെയ്ക്കില്ല.

ജോസ് കെ മാണിയുടെ വാര്‍ത്താസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍…

“38 വര്‍ഷക്കാലം ഉയര്‍ച്ചയിലും താഴ്ച്ചയിലും ഒപ്പം നിന്ന കെഎം മാണിയെ യുഡിഎഫ് അപമാനിച്ചു. കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളില്‍ നിന്ന് കടുത്ത അനീതിയാണ് നേരിട്ടത്. പാലാ തിരഞ്ഞെടുപ്പില്‍ ചതിയുണ്ടായി. നിയമസഭയ്ക്ക് അകത്തും അപമാനമുണ്ടായി. പല തവണ ഉന്നയിച്ചിട്ടും ചര്‍ച്ച ചെയ്യാന്‍ പോലും യുഡിഎഫ് തയ്യാറായില്ല.

കെഎം മാണിയ്ക്ക് അസുഖമാണെന്ന് അറിഞ്ഞയുടന്‍ ജോസഫ് ലോക്‌സഭാ സീറ്റ് ചോദിച്ചു. മാണിയുടെ വീട് മ്യൂസിയമാക്കണമെന്ന് പോലും പറഞ്ഞു. കേരള കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പിജെ ജോസഫിന് യുഡിഎഫ് നേതാക്കള്‍ മൗനമായി സഹായം ചെയ്തു.

വെറും ഒരു പഞ്ചായത്തിന്റെ പേരിലാണ് കേരള കോണ്‍ഗ്രസിനെ പുറത്താക്കിയത്. തിരിച്ചു മുന്നണിയിലേക്ക് എത്തിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമമുണ്ടായില്ല. വ്യക്തമായ അജണ്ടയോട് കൂടിയാണ് കേരള കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിച്ചത്. ഒരു അജണ്ടയുടെ മുന്നിലും പാര്‍ട്ടിയെ അടിയറ വെയ്ക്കില്ല. ആത്മാഭിമാനം നഷ്ടപ്പെടുത്തി മുന്നോട്ട് പോകില്ല.”

ജോസിന്റെ വരവിനെ ചൊല്ലി എൽ.ഡി.എഫിൽ ഭിന്നത, എൻ.സി.പിയും ജനതാദളും പിളർപ്പിലേക്ക്

ഇടതുമുന്നണിയിലെ രണ്ട് പാര്‍ട്ടികള്‍ പിളര്‍പ്പിലേക്ക്. എന്‍സിപിക്കും ജനതാദള്‍ എസിനും നാളെ നിര്‍ണായകം. പാല സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് എന്‍സിപിയെ പിളര്‍പ്പിലേക്ക് നയിക്കുന്നത്. സിറ്റിങ് എംഎല്‍എയായ മാണി സി കാപ്പന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരിക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നേതൃത്വം രഹസ്യമായി നടത്തുന്നത്. കാപ്പനെ ഒഴിവാക്കി ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം ഉറപ്പാക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. എന്നാല്‍ യാതൊരുകാരണവശാലും പാല സീറ്റ് ജോസ് കെ മാണിക്ക് നല്‍കില്ലെന്നും പാല തന്‍റെ ചങ്കാണെന്നും കാപ്പന്‍ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. കാപ്പന് എന്‍സിപി കേന്ദ്രനേതൃത്വത്തിന്‍റെ പിന്തുണയുമുണ്ടെന്നാണ് സൂചനകള്‍.

കാപ്പന് പാല സീറ്റ് നിഷേധിക്കുകയാണെങ്കില്‍ ഇടതുമുന്നണി തന്നെ വിടണമെന്ന ശക്തമായ അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നത്. അതേസമയം ഗതാഗതമന്ത്രി എകെ ശശീന്ദ്രന് എലത്തൂര്‍ മണ്ഡലം നിലനിര്‍ത്തണമെങ്കില്‍ സിപിഎമ്മിന്‍റേയും ഇടതുമുന്നണിയുടേയും പിന്തുണ അനിവാര്യമാണ്. ഇടതുപക്ഷത്തോടും മുഖ്യമന്ത്രി പിണറായി വിജയനോടും ശക്തമായ കൂറ് പുലര്‍ത്തുന്നശശീന്ദ്രന്‍ എന്‍സിപി ഇടതുമുന്നണിയില്‍ തന്നെ നില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പാല വിട്ടൊരു കളിക്കും മാണി സി കാപ്പന്‍ തയ്യാറല്ല.

ഇപ്പോള്‍ തന്നെ എന്‍സിപിയില്‍ കാപ്പന്‍ ചേരിയില്‍ ശശീന്ദ്രന്‍ ചേരിയും പാര്‍ട്ടിക്കുള്ളില്‍ പിന്തുണ ഉറപ്പിക്കാനുള്ള നീക്കത്തിലുമാണ്. ഈ പശ്ചാത്തലത്തിലാണ് എന്‍സിപി സംസ്ഥാന സമിതിയോഗം നാളെ കൊച്ചിയില്‍ ചേരുന്നത്. കാപ്പന് അനുകൂലമായ വികാരമാണ് എന്‍സിപിയില്‍ ഒരു വലിയ വിഭാഗത്തിനുള്ളത്. നാളെത്തെ കൊച്ചിയിലെ യോഗം പിളര്‍പ്പിന് ആക്കം കൂട്ടുമെന്നാണ് സൂചനകള്‍.

അതേസമയം ജനതാദള്‍ എസ് സംസ്ഥാന അധ്യക്ഷന്‍ സി.കെ നാണുവിന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റിയെ പാര്‍ട്ടി അധ്യക്ഷന്‍ ദേവഗൗഡ പിരിച്ചുവിട്ടിരിക്കുകയാണ്. മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയും മാത്യു.ടി. തോമസുമായുള്ള തര്‍ക്കമാണ് സി.കെ നാണുവിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ എസ് പിരിച്ചുവിടപ്പെട്ടത്. നാളെ നാണു വിഭാഗം സംസ്ഥാന സമിതി യോഗം ചേര്‍ന്നിരുന്നെങ്കിലും സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ട് യോഗം മാറ്റിവയ്പ്പിച്ചിരിക്കുകയാണ്.

ജനതാദള്‍ എസിലും ഒരു പിളര്‍പ്പ് മുന്‍കൂട്ടി കണ്ട സിപിഎം നേതൃത്വം പിളര്‍പ്പ് ഒഴിവാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഇപ്പോള്‍ തന്നെ ഇടതുമുന്നണിയില്‍ രണ്ട് ജനതാദള്‍ ഗ്രൂപ്പുകള്‍ ഉണ്ടെന്നും ഒരു പിളര്‍പ്പുണ്ടായാല്‍ ഒരു ജനതാദളിനെ കൂടി ഉള്‍ക്കൊള്ളാന്‍ ഇടതുമുന്നണിക്ക് ശേഷിയില്ലെന്നുമാണ് ഒരു സിപിഎം നേതാവ് ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിച്ചത്. എന്തായാലും നാളെത്തെ എന്‍സിപി യോഗവും ജനതാദളിലെ പടലപിണക്കവും ഇടതുനേതൃത്വത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നാണ് സൂചനകള്‍.

ജോസ് കെ. മാണിയും കൂട്ടരും ഇടതു മുന്നണിയിലേക്ക് വരുന്നത് കൊണ്ട് യാതൊരു മാറ്റവും ഉണ്ടാകില്ലെന്നാണ് സിപിഐയുടെ വിലയിരുത്തൽ. ജീർണതയുടെ രാഷ്ട്രീയമാണ് കേരള കോൺഗ്രസിനെന്ന് സിപിഐ എം.പി ബിനോയ് വിശ്വം പറഞ്ഞിട്ട് അധികം ദിവസം ആയിട്ടില്ല. കേരള കോൺഗ്രസിനെ മുന്നണിയിൽ എടുക്കുന്നതിനെതിരെ സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കിയിട്ടുണ്ട്. സിപിഐ മത്സരിച്ച കാഞ്ഞിരപ്പള്ളി സീറ്റ് ഒരു കാരണവശാലും വിട്ട് കൊടുക്കാനാവില്ലെന്ന നിലപാടിലാണ് ജില്ലാ കമ്മിറ്റി. പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ രണ്ട് തവണ വിജയിച്ച മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. ആ മണ്ഡലം വിട്ട് കൊടുക്കുന്നത് വഴി ജില്ലയിൽ പാർട്ടിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top