Flash News

കോവിഡ്-19: ഡാളസ് കൗണ്ടി വീണ്ടും ഏറ്റവും ഉയർന്ന അപകടസാധ്യതയിലേക്ക് മടങ്ങുന്നു

October 15, 2020 , പി.പി. ചെറിയാന്‍

ഡാളസ്: ഡാളസ് കൗണ്ടിയിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർധിച്ചതിനെ തുടർന്ന് വീണ്ടും ഏറ്റവും ഉയർന്ന അപകടസാധ്യതയിലേക്ക് മടങ്ങുന്നതായി കൗണ്ടി ജഡ്ജി ക്ലെ ജന്നിംഗ്സ് അറിയിച്ചു.

ആറാഴ്ച മുമ്പ് കോവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്ന് റെഡ് സ്റ്റെ അറ്റ് ഹോം സ്റ്റെ സേഫ് എന്ന നിലയിൽ നിന്നും ഓറഞ്ച് ലെവലിലേക്ക് എക്സ്ട്രീം കോഷനിലേക്ക് മാറ്റിയിരുന്നു.

ഒക്ടോബർ 14 നു പുതിയതായി 504 കോവിഡ് പോസിറ്റീവ് കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർധിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശ പ്രകാരമാണ് റെഡ് റിസ്ക് ലെവലിലേക്ക് ഉയർത്തിയതെന്ന് ജഡ്ജി വിശദീകരിച്ചു.

പുതിയ ഉത്തരവ് വന്നതോടെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും വീട്ടിൽ തന്നെ കഴിയണമെന്നും ജഡ്ജി നിർദേശിച്ചു. സ്കൂളുകളും കോളജുകളും തുറന്നതിനെ തുടർന്നാണ് ഇത്രയും രോഗികളുടെ എണ്ണം വർധിക്കാൻ കാരണമെന്ന് കൗണ്ടി ഹെൽത്ത് ഡയറക്ടർ ഡോ. ഫിലിപ്പ് വാംഗ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top