Flash News

വയനാട് കളക്ടര്‍ അനുമതി നിഷേധിച്ചതിനാൽ രാഹുൽ ഗാന്ധിയുടെ വെർച്വൽ സ്‌കൂൾ ഉദ്ഘാടനം റദ്ദാക്കി

October 15, 2020

വയനാട്: രാഹുൽ ഗാന്ധി എം പി ഓൺ‌ലൈനിലൂടെ ഉദ്ഘാടനം നടത്താനിരുന്ന സ്കൂളിന് വയനാട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതായി കോൺഗ്രസ്. മുന്‍‌കൂട്ടി നിശ്ചയിച്ച പരിപാടിക്ക് കളക്ടർ അദീല മുഹമ്മദാണ് അനുമതി നിഷേധിച്ചത്.

മുതിർന്ന പാർട്ടി നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി വ്യാഴാഴ്ച രാവിലെ മുണ്ടേരിയിൽ സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതുതായി നിർമ്മിച്ച പ്ലസ്-ടു (പന്ത്രണ്ടാം ക്ലാസ്) ബ്ലോക്ക് ഉദ്ഘാടനം ചെയ്യേണ്ടതായിരുന്നു. എന്നാൽ അനുമതി ലഭിക്കാത്തതിനാൽ പരിപാടി റദ്ദാക്കിയതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ പറഞ്ഞു. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിൻ്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ കെട്ടിട ഉത്‌ഘാടനത്തിനാണ് ജില്ലാ കലക്ടർ അനുമതി നിഷേധിച്ചത്. മുണ്ടേരി സ്കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉത്ഘടനമായിരുന്നു നടക്കേണ്ടിയിരുന്നത്. സർക്കാറിനെ അറിയിക്കാത്തത് കാരണമാണ് അനുമതി നിഷേധിച്ചതെന്നാണ് വിവരം. 60 ശതമാനം ഫണ്ട് കേന്ദ്ര സര്‍ക്കാരും, 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് കെട്ടിടത്തിന്റെ നിർമാണത്തിനായി നല്‍കിയത്.

എന്നാൽ രാഹുൽ ഗാന്ധിയ്ക്ക് അനുമതി നിഷേധിച്ചു കൊണ്ട് സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. സർക്കാർ രാഹുൽ ഗാന്ധിയെ അപമാനിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിയോടുള്ള അസഹിഷ്ണുത കാരണമാണ് ഉത്‌ഘാടനത്തിന് അനുമതി നൽകാത്തതെന്ന് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ പ്രതികരിച്ചു. ഉത്‌ഘാടനത്തിന് തൊട്ടുമുൻപാണ് അനുമതി നിഷേധിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top