Flash News

സിവിക്‌ എൻഗേജ്മെന്റ് ഡ്യൂട്ടീസ് ആൻഡ് റെസ്പോണ്‍സിബിലിറ്റീസ്: വളരെ ശ്രദ്ധയാകർഷിച്ച സെമിനാർ

October 15, 2020

ന്യുജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ നേതൃത്വത്തിൽ ഈ കഴിഞ്ഞ ദിവസം നടത്തിയ സിവിക് എൻഗേജ്മെന്റ് ഡ്യൂട്ടീസ് ആൻഡ് റെസ്പോണ്സിബിലിറ്റീസ് എന്ന സെമിനാർ വളരെ ശ്രദ്ധയാകർഷിച്ചു. അമേരിക്ക റീജിയൻ പ്രസിഡന്റ് ശ്രീ സുധീർ നമ്പ്യാർ ഈ മീറ്റിംഗിൽ പങ്കെടുത്ത എല്ലാവരെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയുണ്ടായി. തുടർന്ന് കോവിഡ് 19 എന്നാ മഹാമാരി മൂലം നമ്മളിൽ നിന്നും വേർപിരിഞ്ഞുപോയ എല്ലാവരെയും ഓർത്തുകൊണ്ട് ഒരു മിനിറ്റ് നേരം അനുസ്മരണ പ്രാർത്ഥന നടത്തി.

ദേശീയഗാനാലാപനത്തിന് ശേഷം റീജിയൻ ജനറൽ സെക്രട്ടറി ആയ ശ്രീ പിന്റോ കണ്ണംപള്ളി ഈ മീറ്റിംഗിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തു. തുടർന്ന് മോഡറേറ്റർ മാരായ അറ്റ്ലാന്റയിൽ നിന്നുള്ള ശ്രീ അനിൽ അഗസ്റ്റിനും, ഡാളസിൽ നിന്നുള്ള ശ്രീമതി അനുപമ രാജി വെങ്കിടേശ്നും പ്രോഗ്രാംമിന്റെ തുടർ നടത്തിപ്പ് ഏറ്റെടുത്തു.

തുടർന്ന് ഗ്ലോബൽ പ്രസിഡണ്ട് ശ്രീ. ഗോപാലപിള്ള, പ്രവാസികളുടെ ക്ഷേമത്തെ മുൻനിർത്തി 1995 ന്യൂജേഴ്സിയിൽ സ്ഥാപിതമായ ഈ സംഘടന ഇന്ന് 25 വർഷം പിന്നിട്ടുകഴിഞ്ഞു എന്നും കാലാനുസൃതമായി വളർച്ച നേടിക്കൊണ്ടിരിക്കുന്ന ഈ സംഘടന ഇന്ന് കോവിഡ് എന്ന മഹാമാരിയെ തുടർന്നുണ്ടായ മാന്ദ്യത്തെ മറികടക്കുവാൻ സൂം വഴിയായി മീറ്റിങ്ങുകൾ, സെമിനാറുകൾ മുതലായവ സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്നും അറിയിച്ചു. ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാർത്തിരിക്കുന്ന പ്രത്യേകിച്ചും കേരളത്തിൽ നിന്നുള്ള മലയാളി സമൂഹത്തിനും അവരുടെ വരും തലമുറയ്ക്കും പൌരാവകാശ സംബന്ധമായ സേവനങ്ങളുടെ ആവശ്യകതയെപ്പറ്റിയുള്ള ബോധവൽക്കരണവുംമാണ് ഈ സെമിനാർ കൊണ്ട് സാധ്യമായത് . .ഇതിന്റെ നടത്തിപ്പിനായി നേതൃത്തം നൽകിയ ഗ്ലോബൽ വൈസ് പ്രസിഡണ്ട് ശ്രീ പി സി മാത്യു, റീജിയൻ അഡ്വൈസറി ബോർഡ് ചെയർമാൻ ശ്രീ. ചാക്കോ കോയിക്കലേത്ത് , റീജിയൻ വൈസ് പ്രസിഡന്റ് അഡ്മിൻ ചുമതലയുള്ള ശ്രീ. എൽദോ പീറ്റർ, റീജിയൻ വൈസ് പ്രസിഡണ്ട് ശ്രീ. ജോൺസൺ തലചെല്ലൂർ, റീജിയൻ ജോയിൻ സെക്രട്ടറി ശ്രീ. ഷാനു രാജൻ , അമേരിക്ക റീജിയൻ വുമൻസ് ഫോറം ചെയർ ശ്രീമതി ശോശമ്മ ആൻഡ്രൂസ്, നോർത്ത് ടെക്സാസ് പ്രോവിൻസ് ചെയർമാൻ ശ്രീ. അലക്സ് അലക്സാണ്ടർ, ഫ്ലോറിഡ പ്രോവിൻസ് പ്രസിഡന്റ് ശ്രീ.സോണി കുന്നോത്ത്തറ, ഡാളസ് പ്രൊവിൻസ് പ്രസിഡന്റ് ശ്രീ. വർഗീസ് കെ വർഗീസ് മുതലായവരെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു.

പിന്നീട് ഇദ്ദേഹം ന്യൂജേഴ്സിയിൽ നിന്നുള്ള ഹോണറബിൾ സ്റ്റേറ്റ്‌ സെനറ്റർ ശ്രീ. വിൻ ഗോപാലിനെ സെമിനാറിൻെറ മുഖ്യ പ്രഭാഷകനായി വേദിയിലേക്ക് ക്ഷണിച്ചു. അദ്ദേഹത്തോടൊപ്പം ടെക്സാസിലുള്ള ഫോർട്ട് ബെൻഡ് കൗണ്ടി ഹോണറബിൾ ജഡ്ജ് ശ്രീ. കെ പി ജോർജിനേയും, ടെക്സാസിലെ സണ്ണിവെയിൽ ടൗൺഷിപ്പിൽ ഉള്ള ഹോണറബിൾ മേയർ ശ്രീ. സജി ജോർജിനെയും, ന്യൂയോർക്കിലെ റോക്ക്ലാൻഡ് കൗണ്ടിയിലുള്ള ഹോണറബിൾ ലജിസ്ലേറ്റീവ് വൈസ് ചെയർ ഡോക്ടർ ആനി പോളിനെയും, ടെക്സാസ് സ്റ്റാഫോർഡ് സിറ്റി കോൺസ്റ്റബിൾ കൗൺസിൽ മെമ്പർ ശ്രീ. കെൻ മാത്യുവിനേയും, ടെക്സാസ് കോപ്പൽ സിറ്റിയിലെ ഹോണറബിൾ കൗൺസിൽ മെമ്പർ ശ്രീ. ബിജു മാത്യുവിനെയും, പ്രസിഡൻസ് എക്സ്പോർട്ട് കൗൺസിൽ മെമ്പറായ ശ്രീ. വിൻസൻ പാലത്തിങ്കലിനെയും, ജോർജിയയിലെ ഫോർസൈ കൗണ്ടി ഇലക്റ്റ് ക്കമ്മീഷണർ ശ്രീ. ആൽഫർഡ് ജോണിനെയും, ടെക്സാസിൽ നിന്നുള്ള ഹൗസ് റെപ്രസെൻറെറ്റിവ് കാൻഡിഡേറ്റ് ശ്രീ. ടോം വിരിപ്പനെയും, ടെക്സാസിലെ മിസ്സോറി സിറ്റി എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർ ശ്രീ റോബിൻ ഏലക്കാട്ട് മുതലായവയും വേദി പങ്കിട്ടു. ഇവർ എല്ലാവരും ഓരോ പൗരന്റെയും ചുമതല ഉത്തരവാദിത്ത ബോധം, പൗരധർമ്മം എന്നിവയെപ്പറ്റി വളരെ വിപുലമായി സംസാരിച്ചു.

അമേരിക്കയിലെ ദേശീയ സമൂഹത്തിൽ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയിരിക്കുന്ന സമൂഹത്തിന് എങ്ങനെ പൊളിറ്റിക്സിൽ മുന്നിട്ടിറങ്ങി വളർച്ച നേടാം എന്നുള്ളതിനെ പറ്റിയും ഇവർ പിന്നിട്ട പ്രയാസങ്ങളെ പറ്റിയും ദുരിതങ്ങളെ പറ്റിയും പ്രത്യേകമായി എടുത്തുപറഞ്ഞു, വരുംതലമുറകൾ എല്ലാവരും തന്നെ ഇതുപോലുള്ള സാമൂഹിക പ്രവർത്തനങ്ങളിൽ എങ്ങനെ വളർച്ച നേടാം എന്നുള്ളതിനെപ്പറ്റി വളരെ വിപുലമായി ചർച്ചകൾ നടത്തി,

രണ്ടാമതായി അമേരിക്കയിലെ ഓരോ നഗരവാസികൾക്കും പൌരാവകാശ സംബന്ധമായ സേവനങ്ങൾ എങ്ങനെ ലഭ്യമാക്കാം എന്നുള്ളതിനെ പറ്റിയും ഓരോ പൗരനും ഉള്ള അവന്റെ പൗരധർമ്മം, കർത്തവ്യം , വോട്ടവകാശം എന്നിവയെപ്പറ്റിയും ഇവ നിറവേറുന്നതുമൂലം തിളക്കമാർന്ന ഒരു ഇന്ത്യൻ കമ്മ്യൂണിറ്റി യുടെ വരും തലമുറയെ വാർത്തെടുക്കുവാൻ നമ്മൾക്ക് സാധിക്കുമെന്നും അതിനായി യുവജനങ്ങൾ എല്ലാവരും വോട്ട് ചെയ്ത് അവരുടെ അവകാശങ്ങൾ നേടുന്നതിനായിമുന്നോട്ടു വരണം എന്നും ആവശ്യപ്പെട്ടു.

മൂന്നാമതായി ഈ രാജ്യത്ത് താമസിക്കുന്ന ഓരോ പൗരന്റെയും ചുമതല ഉത്തരവാദിത്ത ബോധം എന്നിവയെപ്പറ്റി വ്യക്തമായ രീതിയിൽ ബോധവൽക്കരണം നടത്തി. സെൻസസ് പോലുള്ള ഡേറ്റാ ഇൻഫർമേഷൻ ടെക്നോളജി യിൽ അവരുടെ ഇൻഫർമേഷൻ കൊടുക്കുമ്പോൾ ഉണ്ടാകുന്ന ആനുകൂല്യങ്ങൾ അവർക്കുണ്ടാകുന്ന നേട്ടങ്ങൾ എന്നതിനെപ്പറ്റി വ്യക്തമായ ഒരു ധാരണ പറഞ്ഞു മനസ്സിലാക്കുകയുണ്ടായി കൂടാതെ ഇതുമൂലം നമ്മുടെ സമൂഹത്തിൽ നിന്നും അമേരിക്കയിൽ എത്ര പേർ താമസിക്കുന്നുണ്ട് എന്നുള്ളതിനു വ്യക്തമായ ഒരു കണക്കും നമുക്ക് ലഭിക്കുന്നതാണ് എന്നുകൂടി ഓർമിപ്പിച്ചു

അങ്ങനെ ഓരോ പൗരന്റെയും പൗരധർമ്മം, ഉത്തരവാദിത്തബോധം, കർത്തവ്യം, ചുമതല, മുതലായവ നിറവേറുന്നത് മൂലം തിളക്കമാർന്ന ഒരു ഇന്ത്യൻ കമ്മ്യൂണിറ്റി യുടെ വരും തലമുറയെ വാർത്തെടുക്കുവാൻ നമ്മൾക്ക് സാധിക്കുമെന്നും അതിനായി യുവജനങ്ങൾ എല്ലാവരും മുന്നോട്ടുവരണം എന്നുകൂടി ആവശ്യപ്പെട്ടു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോക്ടർ പി. എ. ഇബ്രാഹിം, അമേരിക്ക റീജിയൻ ചെയർമാൻ ശ്രീ ഫിലിപ്പ് തോമസ്, റീജിയൻ വൈസ് ചെയർമാൻ ശ്രീ ഫിലിപ്പ് മാരേട്ട് എന്നിവർ പ്രത്യേകമായ അനുമോദനങ്ങളും ആശംസകളും അറിയിച്ചു

തുടർന്ന് റീജിയൻ ട്രഷറർ ശ്രീ. സിസിൽ ചെറിയാൻ , ഇങ്ങനെ ഒരു മീറ്റിംഗ് സംഘടിപ്പിച്ച അമേരിക്ക റീജിയന്റെ എല്ലാ ഭാരവാഹികളോടും, അതുപോലെ സെമിനാറിൽ പങ്കെടുത്ത എല്ലാവരോടും പ്രത്യേകമായ നന്ദി അറിയിച്ചു.

വാർത്ത: ഫിലിപ്പ് മാരേട്ട്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top