Flash News

കരിപ്പൂർ: പ്രവാസ ലോകത്ത് നിന്ന് പ്രതിഷേധം ശക്തം

October 16, 2020 , മുനീഷ് അരിമണിച്ചോല

ദോഹ: വിമാനാപകടത്തിന്ശേഷം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് (വൈഡ് ബോഡി എയർക്രാഫ്റ്റ്) ഏർപെടുത്തിയ നിരോധനം അകാരണമായി നീളുന്നതിൽ കൾച്ചറൽ ഫോറം ഖത്തർ കോഴിക്കോട് ജില്ല ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

കേരളത്തിലേക്ക് വിദേശനാണ്യം കൊണ്ടുവരുന്ന പ്രവാസ തൊഴിലാളികൾ വളരെയേറെയുള്ള മലബാർ മേഖലയുടെ തിലകക്കുറിയായിട്ടാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം നിലകൊള്ളുന്നത്. കോഴിക്കോട്, മലപ്പുറം,പാലക്കാട് ജില്ലകളിലേയും വയനാട് ,തൃശൂർ ജില്ലകളുടെ ചില ഭാഗങ്ങളിലേയും യാത്രക്കാർക്ക് ഏറെ ഉപകാരപ്രദവും എളുപ്പത്തിൽ സമീപിക്കാവുന്നതുമായ നിലയിലുമാണ് കരിപ്പൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

റൺവേ വികസനവുമായി ബന്ധപ്പെട്ട് വലിയ വിമാനങ്ങൾക്ക് ആറുമാസത്തേക്ക് നേരത്തേ ഏർപെടുത്തിയ നിരോധനം, വളരെ കാലത്തിന് ശേഷം ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് നീക്കം ചെയ്തത്. അതിന് ശേഷമുണ്ടായ ദൗർഭാഗ്യകരമായ വിമാനാപകടത്തിന്ശേഷം വീണ്ടും ഏർപെടുത്തിയ വലിയ വിമാനങ്ങൾക്കുള്ള നിരോധനം അകാരണമായി നീളുകയാണ്. കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുമായി താരതമ്യപ്പെടുത്താവുന്ന അന്താരാഷ്ട്ര വിമാനത്താവളങ്ങളായ കാലിഫോർണിയയിലെ സാൻഡിയേഗോ അന്താരാഷ്ട്ര വിമാനത്താവളം, ലഖ്നൗ അന്താരാഷ്ട് രവിമാനത്താവളം എന്നിവിടങ്ങളിൽ ഭാര നിയന്ത്രണങ്ങളോടെ വലിയ വിമാനങ്ങൾ നിർബാധം സർവ്വീസ് തുടരുമ്പോഴാണ് കരിപ്പൂരിന് മുകളിൽ അധികൃതർ ഇങ്ങിനെ നിരോധനത്തിന്റെ കരിനിഴൽ വീഴ്ത്തുന്നത്. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ 2012 ൽ നടത്തിയ എയർപോർട്ട് സർവ്വീസ് ക്വാളിറ്റി സർവ്വേയിൽ, എയർപോർട്ട് അതാറിറ്റി ഓഫ് ഇന്ത്യയുടെ രാജ്യതത്ത ഏറ്റവും നല്ല വിമാനത്താവളമായി കരിപ്പൂർ വിമാനതാവളത്തെ റേറ്റ് ചെയ്തിരുന്നു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിമാനത്താവളങ്ങളിൽ വെച്ച് വരുമാനത്തിന്റെ കാര്യത്തിൽ അഞ്ചാംസ്ഥാനവും കരിപ്പൂർ വിമാനത്താവളത്തിനാണ്.

ബോയിംഗ് 747, ബോയിംഗ് 777-300, ബോയിംഗ് 777-200, എയർബസ് 330 തുടങ്ങിയ വിമാനങ്ങൾക്ക് കരിപ്പൂർ അന്താരാഷ്ട വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ വിലക്ക് എത്രയും പെട്ടെന്ന് പിൻവലിച്ച്, വിമാനത്താവളത്തിന്റെ നിലനില്പിന് തുരങ്കം വെക്കുന്ന നടപടികളിൽ നിന്ന് അധികൃതർ എത്രയും പെട്ടെന്ന് പിൻവാങ്ങണമെന്ന് കൾച്ചറൽ ഫോറം ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top