അശ്വതി: ആശയങ്ങളോടു പൊരുത്തപ്പെടാത്തതിനാല്‍ കൂട്ടുകച്ചവടത്തില്‍ നിന്നും പി ന്മാറുവാന് തീരുമാനിയ്ക്കും. ആരാധനാലയദര്‍ശനം ആശ്വാസത്തിന് വഴിയൊരുക്കും.
ഭരണി: അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സാധിയ്ക്കും. കുടുംബാ ംഗങ്ങളുടെ ആവശ്യങ്ങള്‍ നിര്വ്വഹിയ്ക്കുന്നതില് ആത്മസംതൃപ്തിയുണ്ടാകും.
കാര്‍ത്തിക: പുനരാലോചനയില്‍ പണം മുടക്കിയുള്ള പ്രവര്‍ത്തികളില്‍ നിന്നും നിരുപാധികം പിന്മാറും. പുത്രിയ്ക്ക് പരിഷ്കാരങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
രോഹിണി: സുഖലോലുപനായ പുത്രന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. പദ്ധതി ആസൂ ത്രണങ്ങളില് ലക്ഷ്യപ്രാപ്തിനേടും. സന്ധിസംഭാഷണത്തില്‍ വിജയിയ്ക്കും.
മകയിരം: സുദീര്‍ഘമായ ചര്‍ച്ചകളിലൂടെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കപ്പെ ടും. വിദ്വത്ജനങ്ങളുടെ പ്രശംസ ഉണ്ടാകും.
തിരുവാതിര: തൃപ്തിയായ ആരാധനാലയദര്‍ശനം നടത്തുവാനിടവരും. പ്രവര്‍ത്തനമ ണ്ഡലങ്ങളില്‍ നിന്ന് സാമ്പത്തികപുരോഗതിയുണ്ടാകും.
പുണര്‍തം: മാതാപിതാക്കളില്‍ വേര്‍പ്പെട്ടു താമസിച്ച് ഉപരിപഠനത്തിനു ചേരുവാന്‍ ത യ്യാറാകും. വാങ്ങുവാനുദ്ദേശിയ്ക്കുന്ന ഭൂമിയുടെ രേഖകള്‍ നിയമജ്ഞനെക്കൊണ്ടു പ രിശോധിയ്ക്കണം.
പൂയ്യം: ആവശ്യം അറിഞ്ഞുപ്രവര്ത്തിയ്ക്കുന്ന കീഴ്ജീവനക്കാരന് സാമ്പത്തികസഹാ യം ചെയ്യും. അര്‍ഹമായ അംഗീകാരം രേഖാപരമായി ലഭിയ്ക്കും.
ആയില്യം: തൊഴിലാളികളുടെ ശ്രദ്ധക്കുറവിനാല്‍ യന്ത്രസാമഗ്രികള്‍ക്ക് കേടുപാടുകള്‍ വന്നുചേരും. അപകീര്‍ത്തി ഒഴിവാക്കുവാന്‍ സംഘനേതൃത്വസ്ഥാനം ഉപേക്ഷിയ്ക്കും.
മകം: ഓര്‍മ്മശക്തിക്കുറവിനാല്‍ യാത്രാവേളയില്‍ പണവും ആഭരണവും നഷ്ടപ്പെടും. പറയുന്ന വാക്കുകളില്‍ അബദ്ധമുണ്ടാവാതെ സൂക്ഷിയ്ക്കണം.
പൂരം: വാഹനം വാങ്ങുവാന്‍ അന്വേഷണമാരംഭിയ്ക്കും. എതിര്‍പ്പുകളെ അതിജീവി യ്ക്കു വാന്‍ സാധിയ്ക്കും. ബന്ധുസഹായത്താല്‍ പുതിയ ഉദ്യോഗം ലഭിയ്ക്കും.
ഉത്രം: ചില പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മാറിതാമസിയ്ക്കുവാന് ത യ്യാറാകും. വിജ്ഞാനപ്രദമായ ആശയങ്ങള്‍ പങ്കുവെയ്ക്കും.
അത്തം: മനഃസാക്ഷിയ്ക്കുയോജിച്ച പ്രവര്‍ത്തികളില്‍ സംതൃപ്തിയോടുകൂടി പ്രവര് ത്തിയ്ക്കുവാന് തയ്യാറാകും. പാഠ്യപദ്ധതിയുടെ അന്തിമഭാഗം സമര്പ്പിയ്ക്കുവാന് തയ്യാറാകും.
ചിത്ര: ശ്രമകരമായ പ്രവൃത്തികള്‍ പൂര്‍ത്തീകരിയ്ക്കുവാന്‍ സുഹൃത്സഹായം തേടും. വിദേശയാത്രയ്ക്ക് സാങ്കേതിക തടസ്സങ്ങള്‍ അനുഭവപ്പെടും.
ചോതി: ഏകാഭിപ്രായത്തോടുകൂടിയ ദമ്പതികളുടെ ആവശ്യങ്ങള്‍ പരിഗണിയ്ക്കപ്പെടും. സുഖഭക്ഷണവും സുഖസുഷുപ്തിയും ഉണ്ടാകും. പരിശ്രമത്തിന് പൂര്ണ്ണഫലമുണ്ടാകും.
വിശാഖം: സാമ്പത്തികപരാധീനതകള്‍ക്ക് ആശ്വാസം തോന്നും. വര്‍ഷങ്ങള്‍ക്കു മുമ്പു വാങ്ങിയ ഭൂമിവില്ക്കുവാന് തയ്യാറാകും. സഹോദരസഹായഗുണമുണ്ടാകും.
അനിഴം: സാമ്പത്തികക്രയവിക്രയങ്ങളില്‍ വളരെ സൂക്ഷിയ്ക്കണം. മാനസികസമനില തെറ്റാതിരിയ്ക്കാന്‍ ജീവിതപങ്കാളിയുടെ സാന്ത്വനസമീപനം ഉപകരിയ്ക്കും.
തൃക്കേട്ട: പറയുന്നകാര്യങ്ങള്‍ ഫലപ്രദമായിത്തീരും. കുടുംബസംരക്ഷണച്ചുമതല ഏറ്റെ ടുക്കുവാനിടവരും. സംസര്ഗ്ഗഗുണത്താല് മിഥ്യാധാരണകള്‍ ഒഴിവാകും.
മൂലം: കുടുംബസംരക്ഷണത്തിന്റെ ഭാഗമായി ജന്മനാട്ടില് ഭൂമിവാങ്ങുവാന്‍ തീരുമാനി യ്ക്കും. ഗുരുതുല്യരായവരുടെ ആശീര്‍വാദത്താല്‍ ഉപരിപഠനത്തിനു ചേരുവാന്‍ ആശയമുദിയ്ക്കും.
പൂരാടം: ബഹുവിധ ആവശ്യങ്ങള്‍ക്കായി അവധിയെടുത്ത് ദൂരയാത്രപുറപ്പെടും. വിട്ടു വീഴ്ചാമനോഭാവത്താല് വസ്തുതര്‍ക്കം പരിഹരിയ്ക്കപ്പെടും.
ഉത്രാടം: പുതിയ കര്‍മ്മപദ്ധതികള്‍ക്കു രൂപകല്പന ചെയ്യും. ദീര്ഘകാലസുരക്ഷപദ്ധ തിയെന്നനിലിയല് ഭൂമിവാങ്ങുവാന്‍ തയ്യാറാകും. സന്താനസംരക്ഷണത്താല്‍ മനസ്സമാ ധാനമുണ്ടാകും.
തിരുവോണം: അപ്രതീക്ഷിതമായി പ്രതികൂലസാഹചര്യങ്ങളെ അതിജീവിയ്ക്കുവാന്‍ സാധിയ്ക്കും. പറയുന്ന വാക്കുകള്‍ ഫലപ്രദമായിത്തീരും.
അവിട്ടം: സ്വന്തം ഉത്തരവാദിത്ത്വത്തില്‍ നിന്നും വ്യതിചലിയ്ക്കാതെ പ്രവര്ത്തിയ്ക്ക ണം. ഭക്ഷ്യവിഷബാധ ഏല്ക്കാതെ സൂക്ഷിയ്ക്കണം. അര്‍ഹതയില്ലാത്തവരില്‍ നിന്നും ആരോപങ്ങള്‍ കേള്‍ക്കുവാനിടവരും.
ചതയം: ഭാഗത്തില്‍ ലഭിച്ച സ്വത്തില്‍ ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെ യ്ക്കും. ബഹുവിധ ആവശ്യങ്ങള്‍ക്കായി അവധിയെടുക്കും. ചുമതലകള്‍ വര്‍ദ്ധിയ്ക്കുന്ന വിഭാഗത്തിലേയ്ക്ക് ഉദ്യോഗമാറ്റമുണ്ടാകും.
പൂരോരുട്ടാതി: കൂടുതല്‍ സൌകര്യമുള്ള ഗൃഹം വാങ്ങുവാന്‍ അന്വേഷണം ആരംഭിയ്ക്കും. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിയ്ക്കപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സാഹചര്യം വന്നുചേരും.
ഉത്രട്ടാതി: പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിയ്ക്കുവാന്‍ ആര്‍ജ്ജവമുണ്ടാകും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും.
രേവതി: അസാധാരണ വ്യക്തിത്വമുള്ളവരുമായി സൗഹൃദബന്ധത്തിലേര്പ്പെടും. ബന്ധു ക്കളോടൊപ്പം ദേവാലയദര്‍ശനം നടത്തുവാനിടവരും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply