Flash News
കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****    ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി   ****   

ജബീന ഇർഷാദിനെതിരെ സംഘ്പരിവാറിൻെറ ബലാത്സംഗ ഭീഷണിക്കത്ത്

October 17, 2020 , മുംതാസ് ബീഗം

*നടപടി ആവശ്യപ്പെട്ട് സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന*

പൊതു പ്രവർത്തകയും പെട്ടിപ്പാലം സമര നായികയും വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറുമായ ജബീന ഇർഷാദിനെതിരെ പൊതുനിരത്തിൽ ബലാത്സംഗം ചെയ്യുമെന്ന ഭീഷണി മുഴക്കി അസഭ്യം ചൊരിഞ്ഞും സ്ത്രീത്വത്തെ അവഹേളിച്ചും സംഘ്പരിവാർ കത്ത് അയച്ചിരിക്കുന്നു. സ്ത്രീ അതിക്രമങ്ങൾക്കെതിരിൽ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തി പിൻതിരിപ്പിക്കുക എന്നതാണ് ഇത്തരം ഭീഷണികളുടെ പിന്നിൽ. പാലത്തായി, വാളയാർ, ഹാഥറസ് വിഷയങ്ങളിൽ ഇരകളുടെ നീതിക്കായി ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തിയതാണ് ജബീന ഇർഷാദിനെപ്പോലുള്ള പെൺ സാന്നിധ്യങ്ങളെ അവഹേളിക്കുവാനുള്ള സംഘ്പരിവാർ ശ്രമത്തിനു പ്രേരകം.

സംഘ്പരിവാർ ക്രിമിനലുകൾക്കൊപ്പം നിൽക്കാത്ത സ്ത്രീകളെയെല്ലാം ബലാത്സംഗ ഭീഷണികൊണ്ട് കീഴ്പെടുത്തിക്കളയാം എന്ന അവരുടെ വ്യാമോഹത്തിനും ആത്മ വിശ്വാസത്തിനും കാരണം, പ്രതികളെ കയറൂരി വിടുന്ന സർക്കാർ നയമാണ്. സ്ത്രീകൾക്കുനേരെ അറപ്പുളവാക്കുന്ന ഭാഷ പ്രയോഗിക്കുകയും ഭീഷണിക്കത്തയക്കുകയും ചെയ്യുക എന്നത് സംഘ്പരിവാർ വേട്ടക്കാരുടെ സ്ഥിരം നയമാണ്. കുറ്റവാളിയെ കണ്ടെത്തി അറസ്റ്റു ചെയ്യുകയും കർശന നടപടി എടുക്കുകയും ചെയ്യുക എന്നത് സുരക്ഷിത കേരളം എന്ന് മേനി നടിക്കുന്ന സർക്കാരിൻെറ ബാധ്യതയാണ്.

കുറ്റവാളികളെ ഉടൻ കണ്ടെത്തുകയും പഴുതടച്ച അന്വേഷണത്തിലൂടെ മാതൃകാപരമായ കർശന ശിക്ഷ ഉറപ്പുവരുത്തുകയും പൊതു ഇടങ്ങളിലെ സ്ത്രീയുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

*സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചവർ*

കെ. അജിത
കെ. അംബുജാക്ഷൻ
സണ്ണി എം കപിക്കാട്
പി. സുരേന്ദ്രൻ
കെ.കെ ബാബുരാജ്
ലതികാ സുഭാഷ്
കെ.കെ രമ
ഹമീദ് വാണിയമ്പലം
ഇ.സി ആയിഷ
ദീപ നിഷാന്ത്
അജീബ എം സാഹിബ
സോയ ജോസഫ്
ഗോമതി
സി.വി ജമീല
സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ
കെ.പി ശശി
സി.ആർ നീലകണ്ഠൻ
സി.കെ അബ്ദുൽ അസീസ്
മാഗ്ലിൻ ഫിലോമിന
സോണിയ ജോർജ്ജ്
ഡോ.ജെ ദേവിക
കുൽസു ടീച്ചർ
ജോളി ചിറയത്ത്
മൃദുലാ ദേവി
ആർ. അജയൻ
കെ കെ റൈഹനത്ത്
എൻ. സുബ്രഹ്മണ്യൻ
തുഷാർ നിർമൽ സാരഥി
ഡോ.രേഖാ രാജ്
അംബിക മറുവാക്ക്
ഡോ വർഷ ബഷീർ
വിനീത വിജയൻ
വിജി പെൺകൂട്ട്
സബ്ലു തോമസ്
അഡ്വ ഫാത്തിമ തഹ്ലിയ
അഫീദ അഹ്മദ്
സുൽഫത്ത് എം
അഡ്വ ബിന്ദു അമ്മിണി
അഡ്വ സുജാത വർമ
വിനീത വിജയൻ
ഷംസീർ ഇബ്രാഹിം
മൃദുല ഭവാനി
അഡ്വ ആനന്ദ കനകം
ഡോ.പ്രിയ സുനിൽ
മജീദ് നദ്വി
ഷബ്ന സിയാദ്
അഡ്വ കെ.കെ പ്രീത
അഡ്വ സ്വപ്ന ജോർജ്ജ്
ഷമീന ബീഗം
മിനി വേണുഗോപാൽ
റഷീദ് മക്കട
ഉഷാകുമാരി
അർച്ചന പ്രിജിത്ത്
സാജിദ ഷജീർ
മിനി കെ ഫിലിപ്പ്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top