Flash News
കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****    ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി   ****   

ചൊക്ലി (നോവല്‍ – 19 & 20)

October 23, 2020 , എച്മുക്കുട്ടി

നസീറിക്ക പോയേന് ചേഷാണ് പിന്നേം തെരഞ്ഞ്ട്ക്കല് വന്നേ.. രാമേട്ടന് ഷീണണ്ടായ കാലേര്ന്നു. ഒര് മാവ്ൻറെ ചില്ല തോളുമ്മേ വീണ് തോളപ്പ്ടി പൊട്ടി. തൃശ്ശൂരാസ്പത്രീല്ന്ന് എന്താണ്ടൊക്കെ ചീത് വിട്ടൂച്ചാലും രാമേട്ടൻ ഒര് വേദനക്കാര്നായി. എപ്പളും ചുളിഞ്ഞ മോറും ആയിറ്റാണ് നടക്കല്. ആ തെളിഞ്ഞ ചിറീം ‘ഒക്കെമ്മക്ക് ശര്യാക്കാടാ ചെക്കാ’ന്ന് പറേലും തോർത്ത്ട്ത്ത് വട്ടത്ത്‌ല് വീശലും ഇല്യാണ്ടായി.

ചൊക്ളിക്ക് താമര ചേട്ത്താര്‌ടെ അവടെ ദെവസൂം ദെവസൂം പണീണ്ട്. രവ്യേട്ടനെ അങ്ങട്ട് കേറ്റര്ത് ന്നാ ചേട്ത്താര് പറഞ്ഞേക്കണേ. പപ്പിനീനേം കേറ്റര്ത്. ചൊക്ളീനെ പണീട്പ്പിക്കാൻ ചേട്ത്താര്ക്ക് നല്ല തൊയിരം ഇണ്ട്. അവനങ്ങനെ മിണ്ട്‌ല്ല… കക്ക്‌ല്ല…വെറ്തെ ഇര്ന്ന് നേരം കളേല്യാ.. ഉച്ചയ്ക്ക് കൊള്ളിയാ ചോറാ എന്താച്ചാ മിണ്ടാണ്ട് വാരിത്തിന്നും.. നസ്കലേറ്റോളും തേവടിച്ച്യോളും ചേട്ത്താര് ടെ വീട്ട്‌ല് കേറര്ത്. തൃശ്ശൂര്ന്ന് വല്യച്ചനും കോടംകര പള്ളീന്ന് കൊച്ചച്ചനും വെഞേരിച്ച് വീട്ടാമസം കേറ്യ വെല്യോര് തറ്‌വാടാണ്ത്.

രാമേട്ടൻ ചൊക്ള്യോട് പറഞ്ഞ്‌ല്യാ..ചായം മുക്കി വരക്കാൻ.. ചൊക്ളി ചോയിച്ചും ല്യാ. ഇപ്പോ താമര ചേട്ത്താര്ടവടെ എന്നും പണിണ്ട്.. ഇത്തിരി കൊറച്ചിലാണ്ച്ചാലും കൂലീണ്ട്..

പപ്പിനിക്ക് ഇരിക്കപ്പൊറ്തി ഇല്ല്യ.. കാറോളും വണ്ടിയോളും അങ്ങട്ടും ഇങ്ങട്ടും ഓടലും തെരക്കും ജാത്തേം വിളീം തെളീം ഒക്കേ ആയിറ്റ് നല്ല കാശെറങ്ങ്ണ കള്യാണ് ഈ തെരഞ്ഞെട്ക്കല് കളി..അത് ചൊക്ളിക്ക് അറീം. ഇയ്യ് തെരക്ക് കൂട്ട്‌ലും കാശെലവെയ്യലും കയിഞ്ഞ്ട്ട് രവ്യേട്ടനെ ഉര്ട്ടിക്കൊല്ലാമ്പറഞ്ഞ മുക്കിയ മന്ത് രി യന്നെ പിന്നക്കും കേറി വന്നൂന്നാ പപ്പിനീരെ നെഞ്ഞത്തടിക്കലും ഓളീടലും..

ആ തെരഞ്ഞെട്ക്കല് കളി ചൊക്ളി ഇങ്ങനെ ആലോയിക്കേര്ന്ന്. അയ്യാളന്നെ മതീന്ന് എല്ലാര്ക്കും തോന്നീലോ.. അതെന്താവോ..

പപ്പിന്യാണ് പറഞ്ഞേ.. ചൊക്ള്യേ, നമ്പളോട് മുന്നിക്കോടെ രവ്യണ്ണാ ങ്ങനെ പ്രാഞ്ചി പ്രാഞ്ചി പോകറകാരണം മ്മള്ക്ക് അത് മറക്കാൻ പറ്റ്ണില്ല. രാത്രീല് തവിട് കിയി കുത്തിക്കൊടക്കും ല്ലേ.. മാര് വലി പോകറേ.. അട്ടേനെ വറ്ത്ത് കൊട്ക്കും ല്ലേ എല്മ്പ് ഒറയ്ക്കാൻ.. മ്മള് മറക്ക്‌ല്ല രവ്യണ്ണാ വാങ്കിച്ച അടി.

ബാക്കിള്ളോര് മറ്ക്കും.. ഒക്കെനെ മറ്ക്കും. മനിതര് അങ്ങന്യാ.. അവങ്ക വീട്ട്‌ല് കഷ്ടം വരണം. അപ്പോ താൻ മറ്ക്ക്‌ല്ല.

ചൊക്ളിക്ക് അതറീം..

പപ്പിനി പറയാണ്ടന്നേ അതറീം. വീട്ട്‌ല് വന്നാപ്പോരാ.. അവനാന് വരണം.. വേറാര്ക്ക് വന്നാലും മനിഷേര് മറ്ക്കും.. സാര്‌ല്ല.. അത് പോട്ടേന്ന് പോട്ടേന്നാ പറയ്യും. അല്ലെങീ പിന്നേ പപ്പിനീരേ പോല്യാവണം..

ഈ ചായ്പ്പില് കേറി കെടന്നന്ന് മൊതല് അവള് രവ്യേട്ടനെ നോക്കണ കാണ്ണണം..

ചായേരേ വെള്ളം.. ബീഡി, വാട്ട്യേ മൊട്ട, മൂന്നേരോം കഞ്ഞീം കറീം.. പറ്റ്മ്പ്ളൊക്കെ ചോറ്, എർച്ചി, മീന്.., കടേന്ന് പലകാരം, നേന്ത്‌രപ്പഴം, രവ്യേട്ടൻ ഒക്കേ ത്‌ന്നും. ഞാമ്പണ്ട് ത് തിന്നട്ട്‌ല്യാന്നോ ത്‌ന്നാൻ വെഷ്മാന്നോ.. അങ്ങ്നെ ഒന്നും പറേല്യാ.. ന്നാൻ വെഷ്മാന്നോ.. അങ്ങ്നെ ഒന്നും പറേല്യാ..

എണ്ണ പെരട്ടും.. ചൂടൊള്ളം കൊട്ക്കും.. അവളക്ക് അറീണ മര്ന്നോളും ദൂസോം കൊട്ക്കും..

രവ്യേട്ടന് ചെടീം മരോം പൂവ്വും ല്യാണ്ട് പറ്റ്ല്യാന്ന് അറിഞ്ഞ്ട്ടാവും കാണ്ണണ ചെരട്ടേലും പെരേരെ എതയ്ക്കേം ഒക്ക്യവള് ഓരോന്ന് കുയിച്ച്ട്ടത്. ചായിപ്പ്ല്ക്ക് വന്ന പോല്യല്ല, ഇപ്പോ വീട്. ദൂസം ദൂസം ന്ന് പച്ചച്ച് വന്ന്. ..പിന്നങ്ങനേണ് മാങ്ങേണ്ടീം ചക്കക്കുരൂം പുളിങ്കുരൂം മൊളപ്പിച്ച് വഴീരേ എതയ്ക്കേ കുയിച്ച്ട്ട് തൊടങ്ങീത്..

പപ്പിനിക്ക് വാറ്റ്ണ്ട്.. അത് പെരേന്ന് ദൂര്യാ.. അവ്ടെ ആണങ്ങള് വരല്ണ്ട്.. അവള് പെരേലും കൊട്ത്തേര്ന്നു ആദിക്ക്. നസ്കലേറ്റ് രവ്യേട്ടൻ പെരേല് വന്നേപ്പിന്നെ ആണങ്ങള് വാറ്റിന് വര്ല്യ.. പൊല്ലീസാര് ആ പെരേല് വേം കേറി വര്ന്നാ അവരടെ പേടി.. പെണ്ണങ്ങള് വരും പെരേല്… ഒറ്റ വലിക്കാ മോന്തി ചിറീം തൊടച്ച് ഒര് മുറ്ക്കലും കയിച്ച് അവിറ്റോള് പോണ്ണ കാണ്ണണം.. ബയ്ങ്കരത്ത്യോള്… ശർദ്ദിക്കലൂല്യാ..കൊയലൂല്യാ..പാടലൂല്യാ..ആടലൂല്യാ..

പപ്പിനീരേ വാറ്റ് ല് ഏലക്ക ണ്ട്.. നല്ല മണാണ്.. ഒരീസം ചൊക്ളി ഇത്തിരി എട്ത്ത് ആ പെണ്ണങ്ങള്ടെ ചേല്ക്കാ കണ്ണടച്ച് മോന്തി.. എന്താപ്പോ വരാന്ന് കാണ്ണാല്ലോന്ന് ച്ച്ട്ട്..

പിന്നക്ക് വെളിവാ പോയി.. എവ്ട്യാ.. ന്താ.. ഒച്ചേണ്ടോ , ഇല്യേ.. തൂറിയാ…കെടന്നോട്ത്ത് മുള്ള്യാ..ഒന്നറീല്ല. അന്നത്തേടം എങ്ങ്ന്യാ പോയേന്നറീല്ല.. രണ്ടീസം താമരച്ചേട്ത്താര്ടവടെ പോയില്യ.. പപ്പിനീരേ ഇളീം വർത്താനോം കണ്ടപ്പോ തിരിഞ്ഞു.. രവ്യേട്ടനും ഒര് ചിറിണ്ടാര്ന്നു.

ചൊക്ളി അന്ന് നിറ്ത്തി.. അത് എട്ത്ത് കുടിക്കല്..

പപ്പിനീരേ സൊഭാവം ശെരിയല്ലാന്ന് എല്ലാരും പറഞ്ഞേര്ന്നു. ചെല പെണ്ണങ്ങള് ചൊക്ളീനോടും പറയ്യാണ്ടിര്ന്നില്ല. അവളടെ തള്ളേം ശരിയല്ലാന്ന് പെണ്ണങ്ങളാണ് അദികോം പറഞ്ഞത്.

ചൊക്ളി അതൊക്കെ കേക്കുമ്പോ ആലോയ്ക്കും.. എന്ത്ന്നാണ് ഈ പെണ്ണങ്ങള് പൊറുപൊറാ പറഞ്ഞ് കൂട്ടണത്..

പപ്പിനി രണ്ട് കല്യാണം കഴിച്ചതാന്ന്, ഒരാള് ചത്ത് പോയി.. പിന്നൊര്ത്തനെ അവള് വേണ്ടാന്നങ്ങ്ട് വെച്ചു. ഒരു ചൂല്ട്ത്ത് മറി യപ്പാറ അങ്ങാടി വരെ ആ കൊശോനെ ഓടിച്ചൂന്ന്.

മാനള്ള കൊശോനാര്ന്ന്. സാദാരണ ആണങ്ങള്ടന്തി.. ‘നീയാരാണ്ടീ എന്നെ ഓടിക്കാൻ.. പെണ്ണെങ്ങ്നേണ്ടി ആണൊര്ത്തനെ വേണ്ടാന്ന് പറയ്യാ..ആണല്ല് ടീ നിൻറെ സാനം വേണ്ടാന്നും വേണന്നും പറയ്യാ’ ന്നൊന്നും ഒച്ചീട്ത്ത് നാണല്യാണ്ട് പിന്നാലേക്ക് വന്നില്യാന്ന്. പോയോണാ പോയി ആ കൊശോൻ.

പിന്നവള് സൊന്തം തള്ളേൻറൊപ്പം ചാരായം വാറ്റി, ചെലപ്പോ മണ്ണുംപാത്രങ്ങള് അടക്കി വട്ടക്കൊട്ടേലേറ്റി തലേലും വെച്ച് വെയ്ലായ വെയ്ലും കൊണ്ട് നടന്നു. ആ നേരത്താണ് അവള് ചീത്ത്യാവണത് ന്നാ പറേണ കേട്ടത്. വയസ്സായ തള്ളേണ് കുടുമ്മത്തെ പണീട്ക്കാൻ. പപ്പിനി ആണങ്ങള് ഇട്ക്കണ സകല പണീം ഇട്ക്കും. വെട്ടും കെളേം കുഴീം അവള്ക്ക് പറ്റാത്തദ് ഒന്നുല്യാ.. പോല്ലീസാര് വരും.. വാറ്റ് ണത് ങ്ങട്ട് എട്ക്കടീന്ന് ഒച്ചീം വിളീം ട്ക്കും. അവള് എന്താ കാട്ടണേന്ന് അറീല്യാ.. ഒരീസോം പോല്ലീസ് പപ്പിന്യേ ജീപ്പിക്കേറ്റി കൊണ്ടോയിട്ട് ല്ല. എന്തോരം തപ്പ്യാലും പൊല്ലീസാര് ക്ക് പപ്പിനീരേ വാറ്റ്സാനങ്ങളും ചാരായോം കിട്ട്ല്ല്യ. അയിൻറെ സൂത്രൊക്കെ പപ്പിനിക്കറീം. പോല്ലീസാര് വരണേൻറെ തലേസന്നെ അത് അവളറീന്നാണ് പെണ്ണങ്ങള് പറേണത്. പപ്പിനീരോടെ വന്ന് കണ്ണും പൂട്ടീ വാറ്റ് മോന്തണോരന്ന്യാ ഇദും പറേണത്.

പപ്പിനി റോട്ടിൻറെ എതയ്ക്കേ ഓരോരോ മാങ്ങേരണ്ടീം ഓരോരോ യാതി ചക്കക്കുര്വോളും കുത്തീട്ണത് ചൊക്ളി മുപ്പാടന്നെ കണ്ടേര്ന്നു. അയിന് എന്ത് പിണ്ണാക്കാ പപ്പിനിക്ക് കിട്ടാന്ന് കൊറെ ആലോയിച്ചോക്കി. അപ്പളാണ് മൻസ്സിലായ്ത്. തലേല് ചൊമടും ചോന്ന് വെയ് ലത്ത് നടക്കണോര്ക്കാണ് മരോം തണ്ലും ഒക്കേം വേണ്ടേ.. കാറില് പോണ വിശ്ശൊനാദസ്സാമിക്കോ താമരച്ചേട്ത്താര്ക്കോ അദ് വേണ്ട.. ചേട്ത്താര്ക്ക് കറണ്ട് വെളിച്ചാണ് വേണ്ടത്. അതെപ്പളും വേണം. അദ് പോയാ ചേട്ത്താര് ഒച്ചേം വിളീം ഇട്ക്കും. കോടംകരേലെ കറണ്ടാപ്പീസീല്ക്ക് ഓടടാന്ന് ആര്യേങ്കിലും ഓടിപ്പിക്കും.. ലൈമ്മാനേ കറണ്ട് വരണ വരെ പുളിച്ച തെറി പറേം.

പണ്ള്ളോര്ക്ക് ആവിശ്ശള്ള സാനങ്ങളേണ് ലോകത്ത്ണ്ടാവാന്നാണ് പപ്പിനീരേം രവ്യേട്ടന്റേം പറയല്..

പപ്പിനീരേ തള്ളക്ക് കണ്ണ് സൂക്ഷം ഇല്യ. അവര് രാത് രീല് തപ്പ്യോണ്ടാണ് നട്ക്കാ.. ആ നേരത്ത് പപ്പിനി ചായ്പ്പില് വന്ന് പഞ്ചായത്ത് പറേം. കതേം പാറ് ട്ടിക്കാരും പോല്ലീസാരും സൊത്തും ഇഞ്ഞി പറ് യാനൊന്നൂല്ല..

രവ്യേട്ടന് ഇഷ്ടാ അദ്.. ആ ഇരിക്കല്..ആ വർത്താനം

അവള്ക്കും ഇഷ്ടന്ന്യാ രവ്യേട്ടനെ.. ചൊക്ളി അദറിഞ്ഞതും അങ്ങനെ വർത്താനം പറഞ്ഞേര്ന്ന ഒരൂസാരുന്നു.

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top