ഡോ. ജോസഫ് മാർതോമയുടെ നിര്യാണത്തിൽ കുമ്മനം രാജശേഖരൻ അനുശോചിച്ചു

മലങ്കര മാർത്തോമ്മാ സഭയുടെ സൂര്യ തേജസ് അഭിവന്ദ്യ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ തിരുമേനി കാലം ചെയ്തു.

സൗമ്യവചസുകൾ കൊണ്ട് ആരുടേയും ഹൃദയത്തെ സ്നേഹാദ്രമാക്കുന്ന ആദർശനിഷ്ഠനായ തപോധനനെയാണ്‌ നമുക്ക് നഷ്ടപ്പെട്ടത്. തിരുമേനിയുടെ ദേഹ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

കേരളത്തിൽ പ്രധാന മന്ത്രി നരേന്ദ്രമോദിജിയും അമിത്ഷാജിയും വന്നപ്പോഴെല്ലാം നേരിൽ കണ്ട് കുശലാന്വേഷണം നടത്തുകയും പൊതുപ്രശ്നങ്ങൾ ചർച്ച ചെയ്യുക പതിവായിരുന്നു. സ്നേഹബന്ധം എന്നെന്നും കാത്തുസൂക്ഷിച്ചു. ദേശിയ തലത്തിൽ അംഗീകാരവും ആദരവും ആർജിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ജനകീയ പ്രശ്നങ്ങളുടെ പരിഹാരാർത്ഥം നിരന്തരം ചർച്ചയും കൂട്ടായ പരിശ്രമങ്ങളും നടത്തുന്നതിന് ഒരു മടിയും കാണിച്ചില്ല.

പ്രായാധിക്യം കൊണ്ടുള്ള ക്ലെശങ്ങളെ വകവെക്കാതെ സ്ഥിരോത്സാഹിയായി പലപ്പോഴും പൊതു പ്രശ്നങ്ങളിൽ ഇടപെടുമായിരുന്നു. ധർമനിഷ്ഠയും ഉറച്ചകാൽവെപ്പും മറ്റുള്ളവർക്ക് പ്രത്യാശയും പ്രതീക്ഷയും പകർന്നു.

ആത്മീയഭാഷണങ്ങൾ പമ്പാനദീതീരം എത്രയോ നാൾ ശ്രവിച്ചു. ആ മഹാത്മാവിന്റെ ദീപ്തസ്മരണക്കു മുന്നിൽ ആദരാഞ്ജലികൾ!

Print Friendly, PDF & Email

Related News

Leave a Comment