തുലാവർഷ രാവ് (കവിത)

മൈലാഞ്ചി മണമുള്ള മൊഞ്ചത്തി പെണ്ണേ
മറക്കുട ചൂടിയ മണവാട്ടി പെണ്ണേ

മൈലാഞ്ചി കൈകൾ കൊണ്ട് മുഖം മറച്ചു നീ
എൻ മണിയറ പടിവാതിൽ ചാരിടുമ്പോൾ

കാർമുകിൽ കാട്ടിലെ പൊൻ ചിരാതം പോൽ നീ
നീല നിലാവിൽ കുളിച്ചു നിന്നു

നിൻ ചെന്താമര ചുണ്ടിലെ പാൽ നിലാ മുത്തുകൾ
ചുംബിച്ചുണർത്തി എൻ പ്രേമ ഗീതം

കരി മുകിൽ കൺചിമ്മിയ പൂനിലാ കുളിരിൽ നാം
കണ്ണോടു കണ്ണിണ ചേർന്നതല്ലേ പ്രിയേ

ഇലഞ്ഞിപ്പൂ മണമൂറും നിൻ ആലില വയറിലെ
പൊന്നരഞ്ഞാണത്തിൻ മണി കിലുക്കം

എൻ കാതിൽ സംഗീത മഴയായ് പൊഴിയുമ്പോൾ
നാണത്തിൽ നിൻ മുങ്ങി നിൻ കരി മിഴികൾ

ആൽത്തറ കോണിലെ അന്തി മയക്കത്തിൽ
ചന്ദനമെഴുതിയ നിൻ തിരു നെറ്റിയിൽ

ആരൊരു അറിയാതെ അർപ്പിച്ചു ഞാനെന്റെ
ആദ്യാനുരാഗത്തിൻ ചുടു ചുംബനം

പുളിയിലക്കര ചുറ്റി പൂർണെന്തു മുഖിയായി
എൻ നെഞ്ചിലെ അഗ്നിയായ് നീ ഉണർന്നു

പാതി ചാരിയൊരെൻ പടിപ്പുര പടിയിലെ
നെയ്ത്തിരി നാളമായ് നീ അണഞ്ഞു പ്രിയേ

മാതളപ്പൂക്കൾ മിഴിതുറക്കുന്നൊരീ തുലാവർഷ രാവിൽ
മുറുകെ പുണർന്നു നാം ഒന്നാവുന്ന നേരം

നിൻ ആലില താലി ചരടിലെ ഇഴകളിൽ അർപ്പിച്ചു
ഞാൻ എൻ സ്നേഹാർദ്രമായൊരാ പ്രണയകാവ്യം

Print Friendly, PDF & Email

Related News

Leave a Comment