Flash News

ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി

October 18, 2020

ഡാളസ്: മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ നോർത്ത് അമേരിക്ക & യൂറോപ്പ് മാർത്തോമാ ഭദ്രാസന ട്രഷറർ പ്രൊഫ. ഫിലിപ്പ് തോമസ് സി.പി.എ അനുശോചനം രേഖപ്പെടുത്തി.

അനന്യസാധാരണമായ ധൈര്യവും ആജ്ഞാശക്തിയും കാര്യശേഷിയും ജന്മസിദ്ധമായ ഗുണവിശേഷവും സംഗമിച്ച ഒരു ദിവ്യ തേജസ്സ് മാര്‍ത്തോമാ സഭാ അധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് മെത്രാപ്പൊലീത്തയുടെ വേര്‍പാടോടെ നഷ്ടമായതെന്ന് ഫിലിപ്പ് തോമസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു

ഋഷിതുല്യമായ ജീവിതം കൊണ്ടും നിലപാടുകൾ കൊണ്ടും ഒരു കാലഘട്ടത്തെ മുഴുവൻ ചലിപ്പിച്ച മഹാരഥൻ മാര്‍ത്തോമ സഭയെ ലോകമെമ്പാടും വ്യാപിപ്പിക്കാന്‍ ശമിച്ച വ്യക്തിത്വത്തിന്നുടമയാണ്. ഒരേസമയം സ്നേഹവായ്‌പുള്ള പിതാവായും കർക്കശക്കാരനായ ഇടയനായും അജഗണത്തെ നേർവഴിക്കു നയിച്ച ആ ദിവ്യതേജസ് പിതാവിന്റെ വാസസ്ഥലത്തേക്കു യാത്രയായി എങ്കിലും മനുഷ്യമനസ്സുകളിൽ പുണ്യ സ്മാരകമായി നിലകൊള്ളുമെന്നും അനുശോചന സന്ദേശത്തിൽ അഭിപ്രയപ്പെട്ടു.

വാര്‍ത്ത: എബി മക്കപ്പുഴ


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top