Flash News

സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ശിവശങ്കറിനെ ബലിയാടാക്കുന്നു, രോഗമില്ലെങ്കിലും ആശുപത്രിയില്‍ സുഖവാസം

October 19, 2020

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ കസ്റ്റംസിന്റേയും എന്‍ ഐ എയുടേയും പിടിയിലമര്‍ന്ന എം ശിവശങ്കര്‍ അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്താതിരിക്കാന്‍ മനഃപ്പൂര്‍‌വ്വം അസുഖം അഭിനയിക്കുകയാണോ എന്ന് സംശയിക്കാവുന്ന തരത്തിലാണ് ഇപ്പോള്‍ പെരുമാറുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് ഒരസുഖവും ഇല്ലെന്ന് ഡോക്ടർമാർ പോലും വിധിയെഴുതിയ ശിവശങ്കറിനെ സംസ്‌ഥാന സർക്കാർ ഇപ്പോഴും ഐ.സി.യുവിൽ കിടത്തി സംരക്ഷിക്കുന്നത് തന്നെ അന്വേഷണ ഏജൻസികൾ സംശയത്തോടെയാണ് നോക്കി കാണുന്നത്.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട പല രഹസ്യങ്ങളും വ്യക്തമായി ശിവശങ്കറിന് അറിയാമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കൂടാതെ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തുമെന്ന ഭയവും ഈ സംരക്ഷണ വലയം തീർക്കാനുള്ള പ്രധാന കാരണമായി അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു. ഈച്ച പോലും കടക്കാത്ത വിധത്തിലുള്ള വൻ പോലീസ് സന്നാഹത്തെയാണ് ശിവശങ്കറിനെ പ്രവേശിപ്പിച്ചിരുന്ന അസ്‌ഥിരോഗ വിഭാഗത്തിലെ ഐ.സി.യുവിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

കസ്റ്റംസ് നിയമ പ്രകാരം ഒരാളെ ചോദ്യം ചെയ്താൽ മാത്രമേ എഫ്.ഐ.ആർ ഫയൽ ചെയ്യാൻ സാധിക്കുകയുള്ളൂ. ഈ നിയമപരമായ പഴുതുപയോഗിച്ചാണ് മെഡിക്കൽ കോളേജിൽ ശിവശങ്കറിനെ കിടത്തിയിരിക്കുന്നത്. അത്കൊണ്ട് തന്നെ ഒരു വിധത്തിലുള്ള ഇടപെടലുകൾ നടത്താനും കസ്റ്റംസിന് കഴിയുന്നില്ല. അതിനിടെ ശിവശങ്കറിന് കോവിഡ് ആണെന്ന് സ്‌ഥാപിക്കാനുള്ള ശ്രമവും തകൃതിയായി നടക്കുന്നുണ്ട്.

ഡോളർ കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനിരിക്കെയാണ് ശിവശങ്കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ജാമ്യത്തിന് കോടതിയെ സമീപിക്കാനുള്ള സാവകാശമാണ് ആശുപത്രിവാസത്തിലൂടെ സർക്കാർ ഒരുക്കുന്നത്. ഡിസ്‌കിന് തകരാറല്ലാതെ, കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ശിവശങ്കറിന് ഇല്ലെന്നാണ് ചികിത്സിച്ച ഡോക്ടർമാർ തന്നെ വിലയിരുത്തുന്നത്. രണ്ട് ദിവസം കഴിഞ്ഞാൽ ശിവശങ്കറിനെ ഡിസ്ച്ചാർജ് ചെയ്യേണ്ടി വരും. അപ്പോൾ ഇനി എന്ത് ന്യായീകരണം പറഞ്ഞാകും സംരക്ഷിക്കുക എന്നാണ് കണ്ടറിയേണ്ടത്.

കസ്റ്റംസ് ചോദ്യം ചെയ്യാൻ കൊണ്ടുപോകവേയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയിൽ ശിവശങ്കറിനെ പ്രവേശിപ്പിച്ചത്. ഇ.സി.ജിയിൽ നേരിയ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും തുടർന്ന് നടത്തിയ ആൻജിയോഗ്രാം പരിശോധനയിലൊന്നും മറ്റ് പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നില്ല. നടുവേദനയുണ്ടെന്ന് പറഞ്ഞതിനാൽ ഇവിടെ നടത്തിയ പരിശോധനയിൽ ഡിസ്‌ക് തകരാർ കണ്ടെത്തിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കുശേഷം വിദഗ്ധ പരിശോധനകൾക്കായാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top