Flash News

കുഞ്ചാക്കോ ബോബന്‍ – നയന്‍‌താര ടീമിന്റെ പുതിയ ത്രില്ലര്‍ ചിത്രം ‘നിഴല്‍’

October 19, 2020

മഹേഷ് നാരായണന് ശേഷം മലയാള സിനിമയിലെ ഒരു എഡിറ്റർ കൂടി സംവിധായകനാകുന്നു. തീവണ്ടി, ബിരിയാണി തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച അപ്പു എൻ ഭട്ടതിരിയാണ് കുഞ്ചാക്കോ ബോബൻ, നയന്‍‌താര ടീമിന്റെ ‘നിഴല്‍’ എന്ന ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത്.

ചുരുങ്ങിയ അഭിനേതാക്കളും ക്രൂ അംഗങ്ങളും ഉള്ള, ഒരു നിയന്ത്രിത പരിതസ്ഥിതിയിൽ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് ടീം പ്രതീക്ഷിക്കുന്നു.

“ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ, നയന്‍‌താര എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ഇത് ഒരു ത്രില്ലർ ആയതിനാൽ ചില കാര്യങ്ങൾ ഇപ്പോള്‍ രഹസ്യമായി സൂക്ഷിക്കുന്നു,” അപ്പു പറയുന്നു. എത്രയും വേഗം എറണാകുളത്ത് ചിത്രീകരണം നടത്തും. ഇന്റീരിയർ ലൊക്കേഷനുകളായതിനാലും, നിലവിലെ സാഹചര്യത്തിന്റെ സ്വഭാവം പ്രവചിക്കാൻ കഴിയാത്തതിനാലും, ചിത്രീകരണവും പോസ്റ്റ്-പ്രൊഡക്ഷനും വേഗത്തിൽ പൂർത്തിയാക്കാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”

കുഞ്ചാക്കോ ബോബന്റെ കരിയറിലെ മികച്ച വിജയങ്ങളിലൊന്നായിരുന്നു മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തിലെത്തിയ ത്രില്ലര്‍ ചിത്രം ‘അഞ്ചാം പാതിരാ’. ഇപ്പോഴിതാ മറ്റൊരു ത്രില്ലര്‍ ചിത്രവും ചാക്കോച്ചന്റേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കയാണ്. നയന്‍താരയ്‌ക്കൊപ്പം ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രത്തെ ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്.

വളരെ കുറച്ച് ശ്രദ്ധേയരായ അഭിനേതാക്കള്‍ മാത്രമാണ് ചിത്രത്തിലുള്ളത്. നവാഗതനായ സഞ്ജീവ് തിരക്കഥയെഴുതുന്ന സിനിമയുടെ ക്രിയേറ്റിവ് വിഭാഗത്തില്‍ തീവണ്ടി സംവിധായകന്‍ ഫെല്ലിനിയുമുണ്ട്.

‘അഞ്ചാം പാതിര’യ്ക്കും, വരാനിരിക്കുന്ന ‘നായാട്ട്’ എന്ന ചിത്രത്തിനു ശേഷമാണ് കുഞ്ചാക്കോ ബോബൻ ‘നിഴല്‍’ എന്ന ത്രില്ലർ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രം ദ്വിഭാഷയായിരിക്കുമോയെന്ന ചോദ്യത്തിന്, അപ്പു പറയുന്നു, “ഞങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇപ്പോൾ ഞങ്ങൾ ഇത് ഒരു മലയാളം ചിത്രമായി മാത്രമേ ആസൂത്രണം ചെയ്തിട്ടുള്ളൂ.”

സുഹൃത്ത് അരുൺ ലാലുമായി ചേർന്ന് അപ്പു ചിത്രം എഡിറ്റ് ചെയ്യും. ദീപക് ഡി മേനോൻ (തരംഗം, മറഡോണ) ഫോട്ടോഗ്രാഫി ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. അഭിഷേക് എസ് ഭട്ടതിരി (തലാഷ്, ബദ്‌ലാപൂർ) ശബ്ദ രൂപകൽപ്പനയുടെ ചുമതലയും ദേശീയ അവാർഡ് ജേതാവ് സിനോയ് ജോസഫ് റീ-റെക്കോർഡിംഗ് മിക്സിംഗും കൈകാര്യം ചെയ്യും. വസ്ത്രാലങ്കാരം – സ്റ്റെഫി സാവിയർ നിര്‍‌വ്വഹിക്കും.

എസ് സഞ്ജീവ് തിരക്കഥയൊരുക്കിയ നിഴലിന്റെ നിർമ്മാതാക്കളായ ആന്റോ ജോസഫ്, ഫെല്ലിനി ടിപി (തീവണ്ടി ഡയറക്ടർ), ബദുഷ, അഭിജിത്ത് എം പിള്ള, ഗിനേഷ് ജോസ് എന്നിവരുടെ പിന്തുണയുണ്ട്. അടുത്ത വർഷം ചിത്രം റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ടീം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top