Flash News

ഉമ്മൻ‌ ചാണ്ടിയുടെ ശില്പം പോൾ പറമ്പി കൈമാറി

October 19, 2020 , പി.പി. ചെറിയാന്‍

ചിക്കാഗോ: മുൻ മുഖ്യമന്ത്രി ഉമ്മൻ‌ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ അൻപതാം വാർഷിക ആഘോഷ വേളയിൽ ചാലക്കുടി മേലൂർ മണ്ഡലം വൈസ് പ്രസിഡന്റ് വിജയ് ആന്റണി തെക്കൻ നിർമിച്ച ഉമ്മൻ ചാണ്ടിയുടെ ശിൽപം അദ്ദേഹത്തിന്റെ പുതുപ്പള്ളിയിലെ വീട്ടിൽ വച്ചു ഒക്ടോബർ 18 ഞായറാഴ്ച പോൾ പറമ്പി (ചിക്കാഗോ ഓവർസീസ് കോൺഗ്രസ് സ്ഥാപക പ്രസിഡന്റ്) കൈമാറി.

ചാലക്കുടി മണ്ഡലം കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് റിജു കൊച്ചെക്കടാൻ, അബ്രഹാം ചാക്കോ, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ സജീർ ബാബു, സച്ചിൻരാജ് കൊരട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ശില്പം നിർമ്മിച്ച വിജയ് തെക്കൻ, നേത്വത്വം നൽകിയ പോൾ പറമ്പി എന്നിവരെ ഉമ്മൻചാണ്ടി അഭിനന്ദിച്ചു. പോൾ പറമ്പി കേരളത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top