Flash News

മാർത്തോമ്മാ സഭയുടെ അമരക്കാരന് കൈരളി ആർട്സ് ക്ലബ് ഓഫ് നോർത്ത് ഫ്ലോറിഡ ആദരാഞ്ജലികൾ

October 19, 2020 , ഫ്രാന്‍സിസ് തടത്തില്‍

ഫ്ലോറിഡ: ദൈവ സന്നിധിയിലേക്ക് വിളിക്കപ്പെട്ട മാർത്തോമ്മാ സഭയുടെ 21 മത് പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് ഫ്ലോറിഡയിലെ കൈരളി ആർട്സ് ക്ലബ് ആദരാഞ്ജലികൾ അർപ്പിച്ചു. പ്രസിഡണ്ട് വർഗീസ് ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ മെത്രാപ്പോലീത്തയമായുള്ള കൈരളി കൈരളി ആർട്സ് ക്ലബിന്റെ വൈകാരികബന്ധത്തെക്കുറിച്ച് വർഗീസ് ജേക്കബ് അനുസമരിച്ചു.

കഴിഞ്ഞ 13 വർഷമായി മാർത്തോമ്മ സഭയെ മുന്നിൽ നിന്ന് നയിച്ചുകൊണ്ടിരുന്ന സഭയുടെ പരമാധ്യക്ഷനായിരുന്ന ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ വേർപാട് സഭയ്ക്കും സഭ മക്കൾക്കും തീർക്കാനാവാത്ത നഷ്ടമായി മാറുമെന്ന കാര്യത്തിൽ തർക്കമില്ല. സഭയ്ക്ക് വ്യക്തമായ ദിശാബോധം നൽകികൊണ്ട് സഭയെ മുന്നിൽ നിന്ന് നയിച്ച തിരുമേനിയെ മാർത്തോമ്മാ സഭയും ക്രൈസ്തവ സമൂഹവും എക്കാലവും സ്‌മരിക്കുമെന്നും അനുശോചനസന്ദേശത്തിൽ വർഗീസ് ജേക്കബ് അറിയിച്ചു.

വൈദികനെന്ന നിലയിൽ 63 വർഷം മുമ്പ് മാർത്തോമ്മാ സഭയിൽ അജപാലന ദൗത്യം ആരംഭിച്ച അദ്ദേഹം സഭയുടെ പരമോന്നത സ്ഥാനത്ത് എത്തിയപ്പോഴും സഭയുടെ വിശ്വസ്തദാസനായി തന്നെ നിലകൊണ്ട് ഏവരുടെയും ഹൃദ്യം കവർന്ന വ്യക്തി പ്രഭ കാത്തു സൂക്ഷിച്ചു. സഭയുടെ യശസ് വാനോളമുയർത്തിയ തിരുമേനിയുടെ വേർപാടിൽ കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ളോറിഡയുടെ എല്ലാ അംഗങ്ങളും വേദനിക്കുന്നതായി വർഗീസ് ജേക്കബ് അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top