Flash News

മലയാള സിനിമയേയും ഗാനങ്ങളേയും തള്ളിപ്പറഞ്ഞ വിജയ് യേശുദാസിന് ചുട്ട മറുപടിയുമായി തിരക്കഥാകൃത്ത്

October 20, 2020

മലയാള സിനിമയില്‍ നിന്ന് പടിയിറങ്ങിപ്പോകാന്‍ തയ്യാറെടുക്കുന്ന വിജയ് യേശുദാസിന് ചുട്ട മറുപടിയുമായി തിരക്കഥാകൃത്ത് നജിം കോയ. മലയാള സിനിമയില്‍ തനിക്ക് അര്‍ഹിക്കുന്ന സ്ഥാനം കിട്ടുന്നില്ല എന്ന പരാതിയുമായാണ് വിജയ് മലയാളം ഗാനങ്ങള്‍ ആലപിക്കുകയില്ലെന്ന തീരുമാനമെടുത്തത്. എന്നാല്‍, ആ തീരുമാനം ‘എന്തേ നേരത്തെ എടുത്തില്ല’ എന്ന പരിഹാസവുമായി സോഷ്യല്‍ മീഡിയയില്‍ പ്രളയമാണ്. ചിലരാകട്ടേ മോഹന്‍‌ലാലിന്റെ ‘നീ പോ മോനെ ദിനേശാ’ എന്ന ഡയലോഗ് മാറ്റി ‘നീ പോ മോനേ വിജയാ’ എന്നാക്കുകയും ചെയ്തു.

നജീം കോയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

വിജയ് യേശുദാസ് നിങ്ങൾക്കു എന്താണ് പ്രശ്നം… അർഹിക്കുന്ന എന്താണ് വേണ്ടത്, നിങ്ങൾ അർഹിക്കുന്നതിനും മുകളിലാണ് നിങ്ങളിപ്പോ… അത് മലയാളികളുടെ സ്നേഹമായി കണ്ടാൽ മതി, മാർക്കോസോ, ജി വേണുഗോപാലോ, മധു ബാലകൃഷ്ണനോ, കലാഭവൻ മണിയോ, കുട്ടപ്പൻ മാഷോ തന്നതിന്റെ ഒരു അംശം പോലും നിങ്ങൾ മലയാള സിനിമയ്ക്കു തന്നട്ടില്ല.

പിന്നെ നിങ്ങൾ പറഞ്ഞതായി ഞാൻ കണ്ടത് വേണ്ടത്ര പരിഗണന കിട്ടുന്നില്ലാന്ന്. സിനിമയിൽ ഒരു എഴുത്തുകാരന്റെ, ഒരു സംവിധായകന്റെ, ഒരു നിർമാതാവിന്റെ, ഒരു ക്യാമറമാന്റെ, ഒരു ആർട്ട്‌ ഡയറക്ടറുടെ, ഒരു പാട്ടു എഴുത്തുകാരന്റെ, ഒരു സംഗീത സംവിധായകന്റെ, ഒരു മേക്കപ്പ്കാരന്റെ, ഒരു കോസ്റ്റുo ചെയുന്ന, എന്തിനു സിനിമ സെറ്റിൽ പത്രം കഴുകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചേട്ടൻ മാരുടെ കഷ്ടപാടുകളെ പോലും നിങ്ങൾ ആ പടത്തിൽ പാടിയ പാട്ടുകൊണ്ട് നിങ്ങൾ വിഴുങ്ങി കളയാറില്ലേ. ഒറ്റക്ക് ഇരിക്കുമ്പോൾ ഒന്ന് ഓർത്തു നോക്കു…. ഒരു കാര്യം നിങ്ങളോട് പറയാനുണ്ട് നിങ്ങൾ എന്റെ പടത്തിൽ പാടിയിട്ടുണ്ട്.

നിങ്ങൾക്കു എന്നെ അറിയുവോ… ഞാൻ ആ സിനിമയ്ക്കു വേണ്ടി എത്ര നാൾ ഞാൻ അലഞ്ഞട്ടുണ്ടെന്ന് … നടന് തീർത്ത വഴികളും, കാർവാനിനു മുന്നിൽ നിന്ന് സ്വയം അനുഭവിച്ച കാലുകളുടെ വേദനയെത്രെന്ന് .. നിങ്ങൾക്കു പാട്ടു പാടാൻ അവസരം എഴുതിയ മറ്റു എഴുത്തുകാരെ നിങ്ങൾക്കു അറിയുവോ…. ഒരു എഴുത്തുകാരൻ അലഞ്ഞു തിരിഞ്ഞു ഒരു കഥ ഉണ്ടാകുന്നു, അത് ഒരു സംവിധായകനോട് പറയുന്നു.. (അത് തന്നെ എത്ര നാൾ നടനിട്ടു..) പിന്നെ ഒരു പ്രൊഡ്യൂസറെ കണ്ടെത്തുന്നു..

പിന്നെയാണ് അലച്ചിൽ..നടൻ മാരുടെ പുറകെ… ആ കഷ്ടപ്പാടുകൾ എല്ലാം കഴിഞ്ഞു.. ഒരു മ്യൂസിക് ഡയറക്ടർ കണ്ടെത്തി.. അയാളും, എഴുത്തുകാരനും, സംവിധായകനും നല്ലൊരു ട്യൂണിനു വേണ്ടി വഴക്കിട്ടു വാശി പിടിച്ചു.. വരികൾ എഴുതൽ.. മാറ്റി എഴുതൽ.. വീണ്ടും എഴുതൽ.. അങ്ങനെ എഴുതി വാങ്ങി… ഈ സിനിമയുടെ ഒരു കഷ്ടപാടും അറിയാതെ നിങ്ങൾ വന്നു പാട്ടും പാടി കാശും വാങ്ങി പോകും. ആ പടം വിജയിച്ചോ, ആ സംവിധയകാൻ ജീവിച്ചു ഇരിപ്പുണ്ടോ, ആ എഴുത്തുകാരൻ ആരാണ്‌.. ഇതൊന്നും നിങ്ങളെ ബാധിക്കില്ല..

ആ ഹിറ്റ്‌ പാട്ടും കൊണ്ടു നിങ്ങള് പോയി… പിന്നെ സ്റ്റേജ് ഷോ, ലോകം മുഴുവൻ കറക്കം, കാണുന്ന ചാനലിൽ കേറി ആ പാട്ടിനെ പറ്റി വീമ്പു പറച്ചിൽ… നിങ്ങൾക്കു ആ പാട്ടു പാടാൻ അവസരം ഉണ്ടാക്കിയ എഴുത്തുകാരനെ, സംവിധായകനെ, ആ പ്രൊഡ്യൂസറെ.. ഏതെങ്കിലും സ്റ്റേജിൽ സന്തോഷത്തോടെ രണ്ടു വാക്കു…..നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന സുഖലോലിപിത ഉണ്ടലോ അത് ഈ മലയാളികൾ തന്നതാ അത് മറക്കണ്ട… “പരിഗണന കിട്ടുന്നില്ല പോലും….പരിഗണന” “മാങ്ങാത്തൊലി”


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top