Flash News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് തടഞ്ഞുവെച്ചതിനെതിരെ രമേശ് ചെന്നിത്തല

October 20, 2020

തിരുവനന്തപുരം: എൽ‌ഡി‌എഫ് സർക്കാരിനെതിരായ ഏറ്റവും പുതിയ ആരോപണത്തിൽ 2019-20 കാലയളവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റിംഗ് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഓഡിറ്റ് വകുപ്പ് ഡയറക്ടർ നൽകിയ വിവാദ ഉത്തരവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദ്യം ചെയ്തു.

ഓഗസ്റ്റിൽ ഓഡിറ്റ് ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവ് നിയമ വിരുദ്ധമാണെന്ന് കന്റോൺമെന്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ചെന്നിത്തല പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഡിസംബറിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ച ദിവസമാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അഴിമതി മറച്ചുവെക്കാനാണ് ഓഡിറ്റ് റിപ്പോർട്ടുകൾ വെളിപ്പെടുത്തരുതെന്ന ഉത്തരവെന്ന് ചെന്നിത്തല ആരോപിച്ചു. എന്നാൽ ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടർക്ക് ഇങ്ങനെയൊരു നിർദ്ദേശം നൽകാൻ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പടെയുള്ള അഴിമതികൾ മൂടിയവയ്ക്കുന്നതിനാണ് ഈ വിചിത്ര നടപടി സ്വീകരിച്ചിരിക്കുന്നത്. ഓഡിറ്റ് ഡയറക്ടറെ പ്രോസിക്യൂട്ട് ചെയ്യാൻ ഉത്തരവിടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഓഡിറ്റിംഗ് നിര്‍ത്തി വയ്കുക മാത്രമല്ല ഇതുവരെ നടത്തിയ ഓഡിറ്റിംഗിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുന്നത് തടയുകയും ചെയതിട്ടുണ്ട്. ധനകാര്യ വകുപ്പിന്റെ നിര്‍ദ്ദേശം ലഭിച്ചിട്ട് മാത്രം ഓഡിറ്റ് പുനരാരംഭിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമുള്ള ഗ്രാന്റ് ലഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ല എന്നതാണ് ഇതിന് കാരണമായി ഡയറക്ടറുടെ കത്തില്‍ പറയുന്നത്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഓഡിറ്റ് നടത്തുന്നതിന് ധനകാര്യ കമ്മീഷന്റെ മാര്‍ഗ നിര്‍ദേശങ്ങളുടെ ആവശ്യമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

വരവ് ചിലവുകള്‍ കണക്കുകള്‍ വിശദമായി പരിശോധിക്കുന്നതും അത് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമാണോ എന്ന് പരിശോധിക്കുന്നതും ചിലവഴിക്കുന്ന തുകയ്ക്ക് ആനുപാതികമായി ഫലം ഉണ്ടായിട്ടുണ്ടോ എന്നും തിട്ടപ്പെടുത്തുന്നതും അഴിമതികള്‍ കണ്ടെത്തുന്നതുമെല്ലാം കംപ്‌ളയിന്റ് ഓഡിറ്റിംഗിലൂടെയും പെര്‍ഫോര്‍മന്‍സ് ഓഡിറ്റിംഗിലൂടെുമാണ്. അതിനാല്‍ ഇവ ഒഴിവാക്കി ഫിനാന്‍ഷ്യല്‍ ഓഡിറ്റിംഗ് മാത്രമായി ചുരുക്കുന്നത് അഴിമതിയും ക്രമക്കേടും മൂടിവയ്ക്കുന്നതിനാണ് എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top