Flash News

മി​സോ​റി സി​റ്റി മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പില്‍ വി​ജ​യപ്ര​തീ​ക്ഷ​യുമായി റോബിന്‍ ഇലക്കാട്ട്

October 21, 2020 , എസ്. സുജിത്ത്

ഹ്യൂ​സ്റ്റ​ണ്‍: മി​സോ​റി സി​റ്റി മേ​യ​ര്‍ സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കു​ന്ന മ​ല​യാ​ളി റോ​ബി​ന്‍ ഇലക്കാട്ട് വി​ജ​യ പ്ര​തീ​ക്ഷ​യി​ല്‍. തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ അ​വ​സാ​ന​വ​ട്ട തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ തി​ര​ക്കി​ലാ​ണ് അ​ദ്ദേ​ഹം.

കൊ​വി​ഡ് 19 ന്റെ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നേ​രി​ട്ട് വോ​ട്ട​ര്‍​മാ​രെ കാ​ണാ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും ഓ​ണ്‍​ലൈ​നി​ലൂ​ടെ പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ആ​കെ​യു​ള്ള ഒ​രു​ല​ക്ഷം വോ​ട്ട​ര്‍​മാ​രി​ല്‍ 18 ശ​ത​മാ​ന​വും മ​ല​യാ​ളി​ക​ള്‍ ഉ​ള്ള സി​റ്റി​കൂ​ടി​യാ​ണ് മി​സോ​റി. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വി​ടെ മ​ല​യാ​ളി വോ​ട്ട് ഏ​റെ നി​ര്‍​ണാ​യ​ക​മാ​ണ്.

മ​ല​യാ​ളി​ക​ള്‍ പൂ​ര്‍​ണ​പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​ള്ള​താ​ണ് കോ​ട്ട​യം കു​റു​മു​ള​ളൂ​ര്‍ സ്വ​ദേ​ശി റോ​ബി​ന് ഏ​റെ പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​ത്. ഡെ​മോ​ക്രാ​റ്റു​ക​ളും റി​പ്പ​ബ്ലി​ക്ക​ന്‍​മാ​രും തു​ല്യ​ശ​ക്തി​ക​ളാ​യ ഇ​വി​ടെ പാ​ര്‍​ട്ടി അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ല്ല മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ്. മൂ​ന്നു​വ​ട്ടം സി​റ്റി കൗ​ണ്‍​സി​ല്‍ അം​ഗ​വും ഒ​രു​ത​വ​ണ ഡെ​പ്യൂ​ട്ടി മേ​യ​റു​മാ​യി അ​നു​ഭ​വ പ​രി​ച​യ​മു​ള്ള റോ​ബി​ന്‍ ഏ​റെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് ന​വം​ബ​ര്‍ മൂന്നിലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്.

2009 ലാ​ണ് ഇ​ദ്ദേ​ഹം ആ​ദ്യ​മാ​യി സി​റ്റി കൗ​ണ്‍​സി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. സി​റ്റി കൗ​ണ്‍​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ ഏ​ഷ്യ​ന്‍ വം​ശ​ജ​നാ​ണ് റോ​ബി​ന്‍. തു​ട​ര്‍​ന്ന് 2011ലും 2013 ​ലും കൗ​ണ്‍​സി​ല്‍ അം​ഗ​മാ​യി​രു​ന്ന റോ​ബി​ന്‍ ഇ​ല​ക്കാ​ട്ട് 2015 ല്‍ ​രാ​ഷ്ടീ​യം ഉ​പേ​ക്ഷി​ച്ച് ബി​സി​ന​സി​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ചു. പി​ന്നീ​ട്, സ്വ​ന്തം ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ക​മ്പ​നി​യു​ടെ തി​ര​ക്കി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ത്ത​വ​ണ മേ​യ​റാ​യി മ​ത്സ​രി​ക്കാ​ന്‍ കാ​ര​ണ​മു​ണ്ട്. ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ മേ​റാ​യി​രു​ന്ന അ​ല​ന്‍ ഓ​വ​ന്‍ ക​ഴി​ഞ്ഞ ത​വ​ണ പ​രാ​ജ​യ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തെ തോ​ല്‍​പ്പി​ച്ച യോ​ള​ന്‍​ഡ ഫോ​ര്‍​ഡി​നെ​തി​രേ സ​മൂ​ഹ​ത്തി​ല്‍ ഉ​യ​ര്‍​ന്ന ക​ടു​ത്ത എ​തി​ര്‍​പ്പും പി​ന്നെ, അ​ല​ന്‍ ഓ​വ​ന്‍ അ​ട​ക്ക​മു​ള്ള സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​മ്മ​ര്‍​ദ്ദ​വു​മാ​ണ് ത​ന്നെ ഈ ​മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​തെ​ന്ന് റോ​ബി​ന്‍ ഇ​ല​ക്കാ​ട്ട് പ​റ​യു​ന്നു.

കോ​ള​നി ലെ​യ്ക്സ് ഹോം ​ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ബോ​ര്‍​ഡ് അം​ഗ​വും പ്ര​സി​ഡ​ന്റാ​യി​ട്ടു​മാ​ണ് റോ​ബി​ന്‍ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട്, സി​റ്റി​യു​ടെ പാ​ര്‍​ക്സ് ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​നാ​യി. അ​തി​നു ശേ​ഷ​മാ​ണ് സി​റ്റി കൗ​ണ്‍​സി​ലി​ലേ​ക്ക് മൂ​ന്നു​വ​ട്ടം മ​ത്സ​രി​ച്ച​ത്. ഇ​തി​ല്‍ ര​ണ്ടു ത​വ​ണ​യും എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പോ​ലു​മി​ല്ലാ​യി​രു​ന്നു.

കൗ​ണ്‍​സി​ല്‍​മാ​നെ​ന്ന നി​ല​യി​ല്‍ ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ള്‍ ചെ​യ്തു. സൈ​ഡ് വാ​ക്ക് റി​പ്പ​യ​ര്‍ പ്രോ​ഗ്രാം, ബ​ജ​റ്റ് നി​യ​ന്ത്ര​ണം, പോ​ലീ​സ് മി​നി സ്റ്റേ​ഷ​നും ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ സ്ഥാ​പി​ക്ക​ല്‍ തു​ട​ങ്ങി​യ​വ അ​വ​യി​ല്‍ പെ​ടും. ഇ​നി​യും ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​നു​ണ്ടെ​ന്ന് റോ​ബി​ന്‍ പ​റ​യു​ന്നു. പൊ​തു​യി​ട​ങ്ങ​ളി​ലെ സു​ര​ക്ഷി​ത​ത്വ​വും സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ലെ ദീ​ര്‍​ഘ​വീ​ക്ഷ​ണ​വും ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ പു​തു​ക്ക​ലു​മെ​ല്ലാ​മാ​ണ് ത​ന്റെ ല​ക്ഷ്യം. ഇ​തെ​ല്ലാം ന​ട​പ്പാ​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​വി​ട​ത്തെ ജ​ന​ങ്ങ​ള്‍ ത​ന്നെ വി​ജ​യി​പ്പി​ക്കു​മെ​ന്നും റോ​ബി​ന്‍ ഇ​ല​ക്കാ​ട്ട് പ​റ​ഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top