Flash News

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്ലോറിഡ പ്രൊവിന്‍സ് വിമന്‍സ് ഫോറം രൂപീകരിച്ചു

October 21, 2020 , പി. സി. മാത്യു

ഫ്ലോറിഡ: വേൾഡ് മലയാളി കൗൺസിൽ ഫ്ലോറിഡ പ്രോവിൻസ് വനിതാ ഫോറം രൂപീകരിച്ചതായി അമേരിക്ക റീജിയൻ വിമൻസ് ഫോറം പ്രസിഡന്റ് ശോശാമ്മ ആൻഡ്രൂസ്, ജനറൽ സെക്രട്ടറി ആലിസ് മഞ്ചേരി, ട്രഷറർ ബെഡ്‌സിലി എബി എന്നിവർ സംയുക്തമായി അറിയിച്ചു. പ്രൊവിൻസ് ചെയർമാൻ മാത്യു തോമസ്, പ്രസിഡന്റ് സോണി കന്നോട്ടുതറ, സെക്രട്ടറി ബാബു ദേവസ്യ, ട്രഷറർ സ്കറിയ കല്ലറക്കൽ എന്നിവർ അനുമോദനങ്ങൾ അറിയിച്ചു.

പ്രസിഡന്റ് സുനിത ഫ്ലവർഹിൽ 27 വർഷമായി ഫീൽഡിൽ ജോലി ചെയ്തു വരുന്നു. ഡെലവെയർ മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റായും ടാമ്പയിലെ മാറ്റ്‌ അസോസിയേഷന്റെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ മികച്ച ഒരു നർത്തകിയും കോറിയോഗ്രാഫറും ഫാഷൻ ഡിസൈനറും കൂടിയാണ് സുനിത. വൈസ് പ്രസിഡന്റ് സജ്‌ന നിഷാദ്, ജെ പി മോർഗൻ ചെയ്‌സിലെ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്നു. ശ്രീമതി സജ്ന ടാമ്പയിലെ മാറ്റ് അസോസിയേഷന്റെ ഈ വർഷത്തെ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. കൂടാതെ പാചകവും യാത്രയും ക്രാഫ്റ്റും ഏറെ ഇഷ്ട്ടപ്പെടുന്ന യൂട്യൂബ് വ്ലോഗറായ സജ്നയുടെ ചാനലിന്റെ പേര് അമേരിക്കൻ ഡ്രീംസ് എന്നാണ്.

സെക്രട്ടറി സ്മിതാ സോണി അഡ്വന്റ് ഹെൽത്ത് മെഡിക്കൽ ഗ്രൂപ്പിൽ നേഴ്സ് പ്രാക്റ്റീഷണറായി ജോലി ചെയ്യുന്നു. ഒർലാന്റോയിലെ ഒരുമ അസോസിയേഷന്റെ ഈ വർഷത്തെ സെക്രട്ടറിയായി പ്രവർത്തിക്കുന്നതോടൊപ്പം ഏഷ്യാനെറ്റ് യുസ്എ വീക്കിലി റൗണ്ട് അപ്പിന്റെ അവതാരകയായും പ്രവർത്തിക്കുന്നു. ജോയിന്റ് സെക്രട്ടറി രേണു പാലിയത്തു നല്ലൊരു ഗായിക കൂടിയാണ്. മെഹ്ത അസ്സോസിയേറ്റ്സിലെ ഓഫീസ്‌ എൻജിനീയറായി ജോലി ചെയ്യന്നതിനൊപ്പം ഒരുമയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായി പ്രവർത്തിക്കുന്നു.

ട്രഷറർ രോഷ്നി ക്രിസ്‌നോയൽ സ്‌കൂൾ കോളേജ് പഠനകാലത്തു കലാകായിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുള്ള, മികച്ച നർത്തകിയാണ്. ഡയാലിസിസ്‌ നഴ്‌സായി ജോലി ചെയ്യുന്നു. ജോയിന്റ് ട്രഷറർ ഡോ. ജെയ്സി ബൈജു 2011 ൽ സ്ഥാപിതമായ സൃഷ്ട്ടി ഫൗണ്ടേഷൻ എന്ന നോൺ പ്രോഫിറ് ഓർഗനൈസഷന്റെ സ്ഥാപകരിലൊരാളാണ്. മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും ഏറെ ശ്രദ്ധകേന്ദ്രീകരിക്കുന്നതോടൊപ്പം അക്രിലിക് പെയിന്റിംഗിനേയും ഏറെ ഇഷ്ടപ്പെടുന്നു. കമ്മിറ്റി മെമ്പർ അഞ്ജലി പീറ്റർ എം. ജി യൂണിവേഴ്‌സിറ്റിയുടെ 2002 ലെ റാങ്ക് ഹോൾഡറാണ്. നഴ്സ് അനസ്തെറ്റിസ്‌റ് ആയി ജോലി ചെയ്യുന്നു. അഞ്ജലി അമേരിക്കൻ അവിയൽ എന്ന യൂട്യൂബ് ചാനലും അടുത്തിടെയായി ആരംഭിച്ചു.

യൂത്ത് കോഓർഡിനേറ്റർ ജൂലിയ ജോസഫ് യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയിൽ ഹെൽത്ത് സയൻസ് മേജറായെടുത്തു പഠിക്കുന്നു. പെയിന്റിംഗും സുഹൃദ്ബന്ധങ്ങളും ഏറെ ഇഷ്ടപ്പെടുന്നു.

ഗോബൽ ചെയർമാൻ ഡോ. പി.എ ഇബ്രാഹിം, ഗ്ലോബൽ പ്രസിഡന്‍റ് ഗോപാല പിള്ള, ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ ജോൺ മത്തായി, പി. സി. മാത്യു, ജനറൽ സെക്രട്ടറി ഗ്രിഗറി മേടയിൽ, റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്‍റ് സുധിർ നമ്പ്യാർ, സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, വൈസ് പ്രസിഡന്റുമാരായ എൽദോ പീറ്റർ, ജോൺസൻ തലച്ചെല്ലൂർ, ട്രഷറർ സെസിൽ ചെറിയാൻ എന്നിവർ ആശംസകൾ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top