സി.എം.എസ് കോളജ് പൂർവ്വ വിദ്യാർത്ഥി സംഘടന വിദ്യാസൗഹൃദം യു.എസ് ചാപ്റ്റർ ആരംഭിക്കുന്ന സ്കോളർഷിപ്പ് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബർ 24 ശനിയാഴ്ച രാവിലെ 9:30 ന് EST (7:00 pm IST) ZOOM Session ൽ നടത്തപ്പെടുന്നു. യുണൈറ്റഡ് നേഷൻസ് അക്കാഡമിക് ഇമ്പാക്ട് ചീഫ് രാമു ദാമോദരൻ IFS മുഖ്യ പ്രഭാഷണം നടത്തുന്നതാണ് . സി.എം.എസ് കോളജ് മുൻ വൈസ് പ്രിൻസിപ്പലും സി.എസ്.ഐ സിനഡ് മുൻ ജനറൽ സെക്രട്ടറിയുമായ പ്രൊഫ. ജോർജ് കോശി ഗസ്റ്റ് ഓഫ് ഓണർ ആയി പങ്കെടുക്കും.
ഈ വർഷം ഗ്രാജ്വേറ്റ്/പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളില്‍ പ്രവേശനം നേടുന്ന 25 വിദ്യാർത്ഥികൾക്ക് 20000 രൂപയുടെ സ്കോളർഷിപ്പുകളാണ് നൽകുന്നത്. സമർത്ഥരും സാമ്പത്തികമായി സഹായം ആവശ്യമുള്ളവരുമായ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തായിരിക്കും സ്ക്ളർഷിപ്പുകൾ നൽകുക. അമേരിക്കയിലും കാനഡയിലും ഉള്ള പൂർവ്വ വിദ്യാര്‍ത്ഥികളാണ് ഇവ സ്പോൺസർ ചെയ്യുന്നത്.
പ്രിൻസിപ്പൽ ഡോ. വര്‍ഗീസ് ജോഷ്വ, പൂർവ്വ വിദ്യാർത്ഥി സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ സംസാരിക്കും. സ്കോളർഷിപ്പ് സ്പോൺസർ ചെയ്യുന്നവരെ പരിചയപ്പെടുത്തുന്നതുമാണ്.
ZOOM Meeting ID: 835 7535 3074
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് പ്രൊഫ. സണ്ണി മാത്യൂസ് 201 736-8767, sunnymat101@yahoo.com
സെക്രട്ടറി കോശി കോശി ജോര്‍ജ് 718 314 817, koshygeorge47@gmail.com
ട്രഷറര്‍ ഡോ. ടി.വി ജോണ്‍ 732-829-9238, tvjohn2020@gmail.com
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply