Flash News

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ പോലീസ് ആക്റ്റില്‍ ഭേദഗതി വരുത്തുന്നു, അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് നിയമ വിദഗ്ധര്‍

October 21, 2020

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതിനെ നേരിടാന്‍ പോലീസ് ആക്റ്റില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ ഫലപ്രദമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ നിലവിലെ നിയമം അപര്യാപ്തമാണെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു നിക്കം നടത്തുന്നത്.

കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കർശന നിയമ നടപടികൾക്കായി പ്രത്യേക ഓർഡിനൻസ് കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച നിർണായക തീരുമാനമുണ്ടായത്. സൈബര്‍ ആക്രമണങ്ങള്‍ സ്വകാര്യജീവിതത്തിന് ഭീഷണിയുണ്ടാക്കുന്ന സാഹചര്യത്തിൽ സ്ത്രീ സമൂഹത്തിനിടയില്‍ വലിയ ആശങ്കയുണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമ ഭേദഗതി ആവശ്യമാണെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് സ്‌ത്രീകൾ ഉൾപ്പെടെയുള്ളവർ സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ പോലീസ് ആക്ടില്‍ ഭേദഗതി വരുത്താന്‍ സർക്കാർ തീരുമാനിച്ചു. ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാൻ സർക്കാർ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. സൈബർ ആക്രമണങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിന് നിലവിലുള്ള നിയമ വ്യവസ്ഥകള്‍ അപര്യാപ്തമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് സർക്കാർ തീരുമാനം. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നത് വലിയ ഉല്‍കണ്ഠ ഉണ്ടാക്കുന്നുണ്ടെന്ന് മന്ത്രിസഭായോഗം വിലയിരുത്തിയതിനെ തുടർന്നാണിത്.

സൈബർ ആക്രമണങ്ങൾ തടയാൻ കർശന ഭേദഗതികൾക്കായി, പോലീസ് ആക്ടില്‍ 118-എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് മന്ത്രിസഭ ശുപാര്‍ശ ചെയ്യുന്നത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേര്‍ക്കുന്ന വകുപ്പിലുള്ളത്.

കൊവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണങ്ങൾ രൂക്ഷമാണെന്നാണ് സർക്കാർ പറയുന്നത്. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ, അപവാദ പ്രചരണങ്ങളെ കുറിച്ച് കേരള ഹൈക്കോടതി തന്നെ കഴിഞ്ഞ മെയ് മാസം ഒരു കേസില്‍ പരാമര്‍ശിച്ചിരുന്നു. വര്‍ധിച്ചുവരുന്ന ഈ പ്രവണത അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്‌തിരുന്നു. ഈ കോടതി നിർദേശത്തിന്റെ കാരണം പറഞ്ഞാണ് നിയമ ഭേദഗതിക്ക് തയ്യാറാവുന്നതെങ്കിലും, ഇത് എത്രത്തോളം ഗുണകരമാകും എന്നതിനെ പറ്റിയും, ഇതിന്റെ നിയമ സാധുതയെ പറ്റിയും സംശയങ്ങൾ ഉയർന്നിട്ടുണ്ട്.

2000-ലെ ഐടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പോലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിനു എതിരാണ് എന്നു കണ്ട് സുപ്രീം കോടതി റദ്ദാക്കിയത് ചരിത്രമാണെന്നിരിക്കെയാണ് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കടക്കൽ കത്തി വെക്കുന്ന തരത്തിൽ പുതിയ ഓർഡിനൻസിന് സർക്കാർ ശ്രമിക്കുന്നത്.

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള പുതിയ നിയമ വ്യവസ്ഥ സാമൂഹ്യ മാധ്യമങ്ങൾക്കൊപ്പം, അതുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യങ്ങളുടെ കഴുത്തിൽ കത്തിവെക്കാനും, രാഷ്ട്രീയ ലാക്കോടെയും, ദുരുദ്ദേശപരമായും ഉപയോഗിക്കപ്പെടാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നാണ് നിയമ വിദഗ്ധർ പറയുന്നുണ്ട്. സൈബർ ആക്രമണങ്ങൾ തടയുന്നതിന്റെ പേരിൽ കൊണ്ടുവരുന്ന കർശന ഭേദഗതിക്കായി കൊണ്ട് വരുന്ന നിയമ ഭേദഗതിയുമായി ബന്ധപെട്ടു പുറത്ത് വന്നിട്ടുള്ള വ്യവസ്ഥ, രാജ്യത്തിൻറെ തന്നെ ചരിത്രത്തിൽ ഇത് വരെ സംസ്ഥാന സർക്കാരും കൊണ്ട് വരാത്ത നിയമ വ്യവസ്ഥ എന്നതും, അഭിപ്രായ സ്വാതന്ത്ര്യത്തെ തകർക്കുന്നതാവുമെന്നും പറയേണ്ടി വരും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top