Flash News

മൃതദേഹം സംസ്ക്കരിക്കാതെ ഭര്‍ത്താവിന്റെ ശേഷക്രിയകള്‍ ചെയ്ത ഭാര്യ മനോവിഷമത്തില്‍

October 22, 2020

കൊറോണ വൈറസ് ബാധിച്ച് മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം ആരോഗ്യ വകുപ്പ് സംസ്ക്കരിച്ചിട്ടുണ്ടാകുമെന്നു കരുതി ശേഷ ക്രിയകള്‍ ചെയ്ത ഭാര്യ മനോവിഷമത്തിലായി. കൊല്ലം പത്തനാപുരം മഞ്ചളൂർ സ്വദേശിയായ ദേവരാജന്റെ മൃതദേഹത്തിനാണ് ഈ ദുർഗതി. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പത്തൊൻപത് ദിവസമായിട്ടും ആരോഗ്യവകുപ്പ് സംസ്ക്കരിക്കാതെ അനാസ്ഥയും ക്രൂരതയും കാട്ടുകയായിരുന്നു. ദേവരാജന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സെപ്തംബര്‍ 18-ന് ശ്വാസതടസ്സമുണ്ടായതിനെത്തുടര്‍ന്നാണ് ദേവരാജനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവശിപ്പിക്കുന്നത്.. ചികിത്സയിലിരിക്കെഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പുഷ്പ അതോടെ വീട്ടിലേക്ക് മടങ്ങി. രോഗം മൂർച്ഛിച്ച് ഒക്ടോബർ രണ്ടിന് ദേവരാജൻ മരിച്ചു. ഫോണിലൂടെയാണ് ദേവരാജൻ മരിച്ച വിവരം ആരോഗ്യവകുപ്പ് പുഷ്പയെ അറിയിക്കുന്നത്.

ദേവരാജന്റെ വീടിന് പട്ടയമില്ലാത്തതിനാൽ മൃതദേഹം സംസ്‌കരിക്കാനാള്ള സൗകര്യം ഇല്ലായിരുന്നു. ആരോഗ്യവകുപ്പ് മൃതദേഹം ഏറ്റെടുത്ത് കൊല്ലത്ത് സംസ്‌കരിക്കുമെന്നാണ് പുഷ്പയെ അറിയിച്ചിരുന്നത്. ഈ സമയം, ദേവരാജന്റെ ഭാര്യ പുഷ്പയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും ആയിരുന്നു. തുടർന്ന് കൊവിഡ് പരിശോധനയിൽ നെഗറ്റീവ് ആയപ്പോൾ ഇവർ ഭർത്താവിന്റെ സംസ്‌കാര ചടങ്ങുകൾ നടത്തുകയും ചെയ്തു. മൃതദേഹം സംസ്ക്കരിച്ചിരിക്കും എന്ന് കരുതിയായിരുന്നു ഇത്. തുടർന്ന് പത്തനാപുരം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴാണ് മൃതദേഹം സംസ്‌കരിച്ചിട്ടില്ലെന്ന വിവരം അറിയാൻ കഴിയുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top