Flash News

ഡിട്രോയിറ്റ് മാർത്തോമ കൺവൻഷൻ ഒക്ടോബർ 23 മുതൽ 25 വരെ

October 22, 2020 , അലൻ ചെന്നിത്തല

മിഷിഗൺ: ഡിട്രോയിറ്റ് മാർത്തോമ പാരിഷ് കൺവൻഷൻ ഒക്ടോബർ 23 മുതൽ 25 വരെ സൂം സംവിധാനത്തിലൂടെ നടത്തപ്പെടും. 23 നു (വെള്ളി) വൈകുന്നേരം 7 ന് പ്രശസ്ത കൺവൻഷൻ പ്രാസംഗികൻ റവ. പി. കെ. സക്കറിയ പ്രസംഗിക്കും. 24 നു (ശനി) റവ. ലാറി വർഗീസ് വചന ശുശ്രൂഷ നിർവഹിക്കും. 25 നു കുടുംബ സമർപ്പണദിന ഞായറാഴ്ച നടക്കുന്ന വിശുദ്ധ കുർബാനക്ക് ഡിട്രോയിറ്റ് മാർത്തോമ ഇടവക വികാരി റവ. വർഗീസ് തോമസ് നേതൃത്വം നൽകും. തുടർന്ന് റവ. പി. കെ. സക്കറിയ കൺവൻഷൻ സമാപന സന്ദേശം നൽകും. ഡിട്രോയിറ്റ് മാർത്തോമ ചർച്ച് ക്വയർ അംഗങ്ങൾ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.

കോവിഡ് മഹാമാരിയുടെ കാലത്ത് ഓൺലൈൻ സംവിധാനത്തിലുടെ നടത്തപ്പെടുന്ന കൺവൻഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഡിട്രോയിറ്റ് മാർത്തോമ പാരിഷ് ചുമതലക്കാർ അറിയിച്ചു.

Zoom meeting ID: 81166791004 Password: 926644


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top