Flash News

സ്പ്രിംഗ്ലര്‍ കരാറിലെ പോരായ്മകളും വീഴ്ചകളും അക്കമിട്ട് നിരത്തി വി ഡി സതീശന്‍ എം എല്‍ എ

October 22, 2020

സ്‌പ്രിംഗ്‌ളര്‍ കരാറിലെ പോരായ്മകളും വീഴ്ചകളും തുറന്നുകാട്ടി വി ഡി സതീശന്‍ എം എല്‍ എ സര്‍ക്കാരിനെതിരെ. നേരത്തെ ഞങ്ങള്‍ ചൂണ്ടിക്കാണിച്ച വിവരങ്ങള്‍ തന്നെയാണ് സര്‍ക്കാര്‍ സര്‍ക്കാര്‍ നിയോഗിച്ച സമതിയുടെ റിപ്പോര്‍ട്ടിലും ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. കരാര്‍ ഒപ്പിടാന്‍ ശിവശങ്കര്‍ മുന്‍കൈ എടുത്തു, കരാര്‍ ഒപ്പിടും മുമ്പ് പാലിക്കേണ്ട നടപടിക്രമങ്ങളില്‍ വീഴ്ചഉണ്ടായി, നിയമവകുപ്പുമായി ആലോചിച്ചില്ല എന്നിങ്ങനെ ഗുരുതരമായ വീഴ്ചകളാണ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരിക്കുന്നത്.

അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ കാര്യങ്ങള്‍ തന്നെയാണ് പ്രതിപക്ഷനേതാവും പ്രതിപക്ഷ നേതാക്കളും ഉന്നയിച്ചതെന്നും, അന്ന് മുഖ്യമന്ത്രി പ്രതിപക്ഷം അനാവശ്യ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് പറഞ്ഞ് വിഷയം അവഗണിക്കുകയായിരുന്നു. എന്നാല്‍ ഞങ്ങള്‍ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞുവെന്ന് വി.ഡി. സതീശന്‍ എംഎല്‍എ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ഫെയ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

സ്പ്രിംഗ്‌ളര്‍ വിവാദം വന്നപ്പോള്‍ പ്രതിപക്ഷ നേതാവിനെയും ഞങ്ങളെയും പരിഹസിച്ചവര്‍ സര്‍ക്കാര്‍ നിയമിച്ച അന്വേഷണ കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കും.

പ്രതിപക്ഷം പറഞ്ഞതെല്ലാം റിപ്പോര്‍ട്ട് ശരിവയ്ക്കുന്നു.

നടപടിക്രമങ്ങള്‍ പാലിച്ചില്ല.
തദ്ദേശസ്വയംഭരണ വകുപ്പ് , ആരോഗ്യ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും ഫയല്‍ കണ്ടില്ല.
നിയമവകുപ്പിന്റെ പരിശോധന നടന്നില്ല.
ധനകാര്യ പരിശോധനയും നടന്നില്ല.
ഡാറ്റാ സുരക്ഷിതത്വം ഉറപ്പുവരുത്തിയില്ല.
6.വിദേശകമ്പനിയുമായി കരാറിലേര്‍പ്പെടുമ്പോള്‍ വേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top