സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി കേരള സർക്കാർ ഇടപെടണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

വേങ്ങര: ഹത്രാസിലേക്കുള്ള യാത്രാമധ്യേ യു.പി പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ച മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനവുമായി ബന്ധപ്പെട്ട് കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് സിദ്ധീഖ് കാപ്പൻ്റെ നാടായ വേങ്ങര ടൗണിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധ സമരം നടത്തി.

ഫ്രറ്റേണിറ്റി സംസ്ഥാന കമ്മറ്റിയംഗം ജംഷീൽ അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു. വേങ്ങര പത്രപ്രവർത്തക യൂണിയൻ ജോയിന്റ് സെക്രട്ടറി എം.കമറുദ്ദീൻ, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയംഗം കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി വേങ്ങര മണ്ഡലം കൺവീനർ ഖുബൈബ് കൂരിയാട് അധ്യക്ഷത വഹിച്ചു. ഹസീനുദ്ദീൻ, ഇർഫാൻ വലിയ പറമ്പ് , മിൻഹാജ് ഹസ്സൻ, ഇജാസ് അസ്ലം എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Related News

Leave a Comment