[1]ന്യൂയോര്‍ക്ക്: പാരിസ് കാലാവസ്ഥാ കരാറിൽ നിന്ന് അമേരിക്ക പിന്മാറിയതിനെ ന്യായീകരിക്കുന്നതിനിടയില്‍ ചൈനയും ഇന്ത്യയും റഷ്യയും തങ്ങളുടെ ‘വായു മലിനീകരണം’ ശ്രദ്ധിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “ചൈനയെ നോക്കൂ, അത് എത്രമാത്രം മലിനമാണ്. റഷ്യയെ നോക്കൂ. ഇന്ത്യയെ നോക്കൂ. അവിടത്തെ വായു എത്ര മലിനമാണ്,” ടെന്നസിയിലെ നാഷ്വില്ലില്‍ എതിരാളി ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനുമായുള്ള അവസാന ഘട്ട പ്രസിഡന്റ് ചർച്ചയ്ക്കിടെ ട്രംപ് പറഞ്ഞു.
“ട്രില്യൺ കണക്കിന് ഡോളർ കൊടുക്കേണ്ടി വരുന്നതിനാല്‍ ഞാൻ പാരീസ് കരാറിൽ നിന്ന് പുറത്തു പോന്നു. ഞങ്ങളോട് വളരെ അന്യായമായി പെരുമാറിയതും ഒരു കാരണമാണ്,” കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വേണ്ടത്ര കാര്യങ്ങൾ ചെയ്യുന്നില്ലെന്ന് ട്രംപ് ആവർത്തിച്ചു.
ആഗോള താപനില 2 ഡിഗ്രി സെൽഷ്യസിനു താഴെയാക്കാനുള്ള അന്താരാഷ്ട്ര കരാർ യുഎസ് തൊഴിലാളികൾക്ക് ദോഷകരമാണെന്ന് പറഞ്ഞ് 2015 ൽ പാരീസ് കാലാവസ്ഥാ കരാറിൽ നിന്ന് ട്രംപ് അമേരിക്കയെ പിൻവലിച്ചിരുന്നു. ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ പാരീസ് കരാറിൽ നിന്ന് കൂടുതൽ നേട്ടമുണ്ടാക്കുന്നുവെന്ന് അദ്ദേഹം നിരന്തരം വാദിച്ചു.
കഴിഞ്ഞയാഴ്ച പ്രധാന തിരഞ്ഞെടുപ്പ് കളമായ നോർത്ത് കരോലിനയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ തന്റെ അണികളോട് സംസാരിച്ച ട്രംപ്, ചൈന, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ ആഗോള വായു മലിനീകരണം വർദ്ധിപ്പിക്കുന്നതിന് കുറ്റപ്പെടുത്തിയിരുന്നു.
“ഞങ്ങൾക്ക് ഏറ്റവും മികച്ച പാരിസ്ഥിതിക നമ്പറുകൾ, ഓസോൺ നമ്പറുകൾ, മറ്റ് നിരവധി നമ്പറുകൾ ഉണ്ട്. അതിനിടയിൽ, ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളെല്ലാം അന്തരീക്ഷ മലിനീകരണം വായുവിലേക്ക് വലിച്ചെറിയുന്നു,” റാലിയിൽ അദ്ദേഹം ആരോപിച്ചു.
ലോകത്തിലെ ഏറ്റവും വലിയ കാർബൺ ഉദ്വമനം ചൈനയാണ്. അതിനുശേഷം അമേരിക്കയും ഇന്ത്യയും യൂറോപ്യൻ യൂണിയനും.
Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.