Flash News

കുമ്മനം രാജശേഖരനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു

October 23, 2020

പത്തനം‌തിട്ട: ബിജെപി നേതാവും മുന്‍ മിസോറാം ഗവര്‍ണ്ണറുമായ കുമ്മനം രാജശേഖരനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. 28.75 ലക്ഷം രൂപ വഞ്ചിച്ചെന്ന പരാതിയില്‍ ആറന്മുള പോലീസാണ് കേസെടുത്തത്. ആറന്മുള സ്വദേശിയായ ജോത്സ്യന്‍ സി.ആര്‍ ഹരികൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് കുമ്മനം അടക്കം ഒമ്പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്. കുമ്മനത്തിന്റെ മുന്‍ പി.എ പ്രവീണ്‍ ആണ് ഒന്നാം പ്രതി. ഇയാള്‍ കുമ്മനത്തിന്റെ പേരുപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ സംശയിക്കുന്നത്.

കുമ്മനം പറഞ്ഞതനുസരിച്ച് കഞ്ചിക്കോട് നിർദ്ദിഷ്ട ഭാരത് ബയോ പോളിമർ കമ്പനിയിൽ നിക്ഷേപമായി 35 ലക്ഷം രൂപ നൽകിയതായി പരാതിക്കാരൻ ഹരികൃഷ്ണൻ പറഞ്ഞു. കൊല്ലങ്കോടിലെ കമ്പനി പ്രൊമോട്ടർ വിജയന്റെ സാന്നിധ്യത്തിലാണ് തുക നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. കുമ്മനത്തിന്റെ മുന്‍ പിഎ പ്രവീണിന്റെ നിര്‍ദേശ പ്രകാരമാണ് ഹരികൃഷ്ണന്‍ പണം നിക്ഷേപിച്ചതെന്നാണ് പറയുന്നത്.

കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. കേസിന് ബലം കൂട്ടുന്നതിനും മാധ്യമശ്രദ്ധ ആകര്‍ഷിക്കുന്നതിനുമാണ് കുമ്മനത്തെ ഇതിലേക്ക് വലിച്ചിഴച്ചതെന്നാണ് കരുതുന്നത്. കേസ് രാഷ്ട്രീയ വിവാദമായതോടെ ഏത് വിധേയനെയും ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ സജ്ജീവമായി.

ജോത്സ്യന്റെ പരാതിക്ക് പിന്നില്‍ പത്തനംതിട്ട ജില്ലയിലെ പ്രമുഖ സിപിഎം നേതാവിനും പങ്കുള്ളതായി സംശയിക്കുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കുമ്മനത്തെ പോലുള്ളൊരു വ്യക്തി സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായത് ബിജെപിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് ബിജെപിയുടെ മുന്‍ നിര നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളജ് കോഴ വിവാദം പാര്‍ട്ടിയെ വലിയ നാണക്കേടിലെത്തിച്ചിരുന്നു.

വിശദമായ അന്വേഷണത്തിനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചതായി ജില്ലാ സൂപ്രണ്ട് കെ ജി സൈമൺ പറഞ്ഞു. അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കുമ്മനം ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട ഒരു സാമ്പത്തിക ഇടപാടിലും തനിക്ക് പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top