അശ്വതി: കൂട്ടുകച്ചവടത്തില്‍ സുതാര്യത നഷ്ടപ്പെടുന്നതിനാല്‍ പിന്മാറി സ്വന്തമായ വ്യാപാരത്തിനു തുടക്കം കുറിക്കും. ഉപരിപഠനത്തിനു വിദേശത്തു പ്രവേശനം ലഭിക്കും.
ഭരണി: പുത്രന് തന്നേക്കാള്‍ നല്ല ഉദ്യോഗം ലഭിച്ചു എന്നറിഞ്ഞതിനാല്‍ അഭിമാനം തോന്നും. ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ചാല്‍ ഉദ്ദിഷ്ട കാര്യങ്ങള്‍ സാധിക്കും.
കാര്‍ത്തിക: ആരോഗ്യം തൃപ്തികരമായിരിക്കുമെങ്കിലും ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. അപവാദാരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തനാകയാല്‍ ആശ്വാസമാകും.
രോഹിണി: ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് ഉദ്ദേശിക്കുന്ന വ്യവസായ സ്ഥാപനത്തിന് തുടക്കം കുറിക്കും. ശ്രമിച്ചു വരുന്ന വിവാഹഭാഗ്യമുണ്ടാകും.
മകയിരം: നിലനില്പിന് പലപ്രകാരത്തിലും അനിശ്ചിതാവസ്ഥകള്‍ വന്നുചേരുമെങ്കിലും ഈശ്വരാരാധനകളാല്‍ പരിഹാരം കണ്ടെത്തും. അസൂയാലുക്കളുടെ ദുഷ്പ്രചരണത്താല് ദുഷ്കീര്‍ത്തിയുണ്ടാകും.
തിരുവാതിര: അനാവശ്യ ചിന്തകള്‍ ഒഴിവാക്കി സദ്ചിന്തകള്ക്കു മാത്രം പ്രാധാന്യം നല് കി പ്രവര്‍ത്തിച്ചാല്‍ പ്രവര്‍ത്തന വിജയവും കുടുംബസൗഖ്യവും ഉണ്ടാകും. വ്യവസ്ഥകള്‍ പാലിക്കാത്ത ജോലിക്കാരെ പിരിച്ചുവിട്ട് കമ്മോത്സുകരായവരെ നിയമിക്കും .
പുണര്‍തം: പ്രവര്‍ത്തനമേഖലകള്‍ വിപുലീകരിക്കാൻ പ്രതീക്ഷിച്ചതിലുപരി പണം സമാഹരിക്കാനിടവരും. ബന്ധുസഹായവും പ്രതാപവും ഐശ്വര്യവും സംഘനേതൃത്വവും ഉണ്ടാകും.
പൂയ്യം: ആരോഗ്യം നിലനിര്‍ത്തുവാൻ സാധിക്കും. അനാവശ്യമായുള്ള മനസിന്റെ ആധി നിയന്ത്രിക്കണം. വര്‍ഷങ്ങള്‍ക്കു മുൻപ് കടം കൊടുത്ത സംഖ്യ തവണവ്യവസ്ഥയില്‍ തിരിച്ചുലഭിക്കാനുള്ള ധാരണയാകും.
ആയില്യം: വിവാഹവും ദാമ്പത്യ സൗഖ്യവും കുടുംബത്തില്‍ സമാധാനവും ബന്ധുസഹായവും സന്താനഭാഗ്യവുമുണ്ടാകും. ഗൃഹനിർമാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവയ്ക്കും.
മകം: ഉദര നാഡീരോഗപീഡകള്‍ വർധിക്കാൻ യോഗമുണ്ട്. അന്തിമമായി ആയുര്‍വ്വേദ ചികിത്സകളാല്‍ രോഗവിമുക്തിയുണ്ടാകും. മാതാപിതാക്കളുടെ നിര്ബന്ധനിയന്ത്രണത്താലും നിര്ദ്ദശത്താലും ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിന് ചേരുവാനിടവരും.
പൂരം: അസ്ഥി നാഡീരോഗ പീഡകള്‍ക്ക് വിദഗ്ധ ചികിത്സയും ശാസ്ത്രക്രിയയും ആവശ്യമായിവരും. ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്ര സഫലമാകുമെങ്കിലും വര്‍ഷാന്ത്യത്തില്‍ മാത്രമെ ഉപരിപഠനത്തിനനുസൃതമായ ഉദ്യോഗം ലഭിക്കുകയുള്ളൂ.
ഉത്രം: കുടുംബബന്ധത്തിനു വിലകല്പിക്കാത്ത പുത്രന് നിര്‍ദ്ദേശവും, ഉപദേശവും നല്കാദ്ധ ബന്ധുസഹായം തേടാം. സദുദ്ദേശ പ്രവൃത്തികള്‍ പലതും വിപരീതമായി വന്നുഭവിക്കുന്നതിനാല്‍ നിരാശ അനുഭവപ്പെടും.
അത്തം: ഉദാസീന മനോഭാവവും, അലസതയും, ഉറക്കവും, വിദ്യാഭ്യാസത്തിലും പരീ ക്ഷകളിലും പരാജയത്തെ സൂചിപ്പിക്കുന്നു. ആശ്രയിച്ചുവരുന്ന ബന്ധുവിന് സാമ്പത്തിക സഹായം ചെയ്യുമെങ്കിലും ആവശ്യമായ രേഖകള്‍ വാങ്ങാൻ മറക്കരുത്.
ചിത്ര: മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ അശ്രാന്തപരിശ്രമത്താല്‍ സാധ്യമാകും. ഭാര്യാഭര്‍ത്തൃ ഐക്യതയും കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
ചോതി: പ്രവര്ത്തനവൈകല്യമുള്ള വ്യവസായ സ്ഥാനം ഉപേക്ഷിച്ച് പുതിയ വ്യാപാര വ്യവസായമേഖലകള്ക്കു തുടക്കം കുറിക്കും. ഉപരിപഠനത്തിന് വിദേശത്ത് പ്രവേശ നം ലഭിക്കും.
വിശാഖം: ആരോഗ്യസംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാദ്ധ നിര്ബ്ബ ന്ധിതനാകും. വ്യാപാര വ്യവസായ സ്ഥാപനത്തിന്റെ ഉപശാഖകള്‍ തുടങ്ങാനുള്ള ആ ശയം വിദഗ്ധ ഉപദേശത്താല്‍ സഫലീകരിക്കും.
അനിഴം: പ്രവര്‍ത്തന വിജയത്തിനായി അത്യദ്ധ്വാനവും അതിപ്രയത്നവും വേണ്ടിവരും. ഉന്നതന്മാരുടെ ഉപദ്രവത്താല്‍ മാറിതാമസിക്കാൻ നിര്‍ബന്ധിതനാകും. പുത്രൻ വരുത്തിവച്ച കടബാദ്ധ്യതകള്‍ കൊടുത്തുതീര്‍ക്കുവാൻ പൂര്‍വ്വീക സ്വത്ത് വില്‍ക്കുവാനിടവരും
തൃക്കേട്ട: സന്താനങ്ങളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവ യഥാവിധി നടത്താൻ സാധിച്ചതിനാല്‍ മനസമാധാനമുണ്ടാകും. പുതിയ വ്യാപാരവ്യവസായങ്ങള്‍ തുടങ്ങും.
മൂലം: ആദ്ധ്യാത്മിക ആത്മീയ പ്രവൃത്തികളാല്‍ മനസമാധാനമുണ്ടാകും. പ്രത്യുപകാ രം ചെയ്യാൻ സാധിക്കുന്നതിനാല്‍ കൃതാര്‍ത്ഥനാകും.
പൂരാടം: വിജയശതമാനം കുറവായതിനാല്‍ കൂടുതല്‍ സംഖ്യ കൊടുത്ത് ഉപരിപഠനത്തിനു ചേരുവാനിടവരും. നിസാരകാര്യങ്ങള്ക്കായാല് പോലും പലവട്ടം ശ്രമിക്കേണ്ടതായിവരും.
ഉത്രാടം: അഭിപ്രായവ്യത്യാസം രമ്യമായി പരിഹരിക്കാൻ സാധിച്ചതിനാല്‍ കൃതാര്‍ത്ഥ നാകും. കുടുങ്ങിക്കിടക്കുന്ന പലതും മാര്‍ഗതടസങ്ങള്‍ ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ സാധിക്കും.
തിരുവോണം: അവനവനില്‍ നിക്ഷിപ്തമായ ചുമതലകള്‍ മറ്റൊരാളെ ഏല്പിച്ചാല് അന്തിമമായി അബദ്ധമാകും. വ്യവസായ വ്യാപാര സ്ഥാപനത്തില്‍ പണം കൈകാര്യം ചെയ്യുന്ന ഉദ്ദ്യോഗസ്ഥന്റെ നീക്കങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണം.
അവിട്ടം: ഔദ്യോഗിക ജോലികളില്‍ തൃപ്തി ഉണ്ടെങ്കിലും ചിലപ്പോള്‍ വിപരീതമായ ചി ന്തകളാല് രാജിവച്ച് മറ്റൊന്നിനും ശ്രമിക്കുന്നതിനുള്ള വഴിയൊരുക്കും. അശ്രാന്ത പരിശ്രമത്താല്‍ ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തില്‍ അന്തിമമായി പ്രവേശനം ലഭിക്കും.
ചതയം: കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പൂര്‍വ്വികസ്വത്ത് രേഖാപരമായി ലഭിക്കും. വാഹനം മാറ്റിവാങ്ങാനിടവരും.
പൂരോരുട്ടാതി: വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ലാഭവിഹിതം വർധിക്കും. ഗൃഹനിർമാണത്തിനുള്ള ഭൂമി വാങ്ങാനിടവരും. അവനവനില്‍ നിക്ഷിപ്ത മായ ചുമതല മറ്റൊരാളെ ഏല്പിച്ചാല് അന്തിമമായി അബദ്ധമാകും.
ഉത്രട്ടാതി: കടംകൊടുത്ത സംഖ്യ ഗഡുക്കളായി ലഭിക്കും. വാത നാഡീ നീർദോഷ രോഗപീഡകള്‍ക്ക് ചികിത്സയും വിശ്രമവും വേണ്ടിവരും.
രേവതി: ഗുരുകാരണവന്മാരുടെ അനുഗ്രഹത്താലും കഠിനാദ്ധ്വാനത്താലും മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ ഏറെക്കുറെ സാധ്യമാകും. അനുകൂലം ഭാവിക്കുന്നവരില്‍ ചിലര്‍ പ്രതികൂലികളാവാനിടയുള്ളതിനാല് സൂക്ഷിക്കണം.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply