രാജ്യത്ത് നോട്ട് നിരോധനം വന്നപ്പോള്‍ അദാനി എ സി റൂമില്‍ വിശ്രമത്തിലായിരുന്നു: രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യയെ അംബാനിക്കും അദാനിക്കും നരേന്ദ്ര മോദി തീറെഴുതിക്കൊടുത്തെന്ന രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് നരേന്ദ്ര മോദിയല്ല, പകരം അംബാനിയും അദാനിയുമാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ജനങ്ങളുടെ പണം ബാങ്ക്​ അക്കൗണ്ടുകളിലിടുമെന്ന് പറഞ്ഞവർ പണമിട്ടത് സമ്പന്നരുടെ പോക്കറ്റുകളിലേക്കാണ്​. കള്ളപണത്തിനെതിരെ പോരാടാൻ സർക്കാർ ആഹ്വാനം ചെയ്​തു. പക്ഷേ നോട്ട്​ നിരോധിച്ചപ്പോൾ ബാങ്കുകൾക്ക്​ മുന്നിലുണ്ടായിരുന്ന ക്യൂവിൽ നിങ്ങൾ അദാനിയെ കണ്ടോ? അവർ എ.സി മുറികളിൽ വിശ്രമത്തിലായിരുന്നു. രാജ്യത്തെ കർഷകരെ പെരുവഴിയിലാക്കിയ സർക്കാരാണിതെന്ന് ബീഹാറിലെ നവാദയിലെ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവെ രാഹുൽ പറഞ്ഞു. .

സമ്പന്നർക്ക്​ പണമുണ്ടാക്കാൻ കൂടുതൽ വഴികൾ തുറക്കുകയാണ്​ കേന്ദ്രസർക്കാർ ചെയ്യുന്നത്​. സമ്പന്നരുടെ ഉയർച്ചയ്ക്കായി കർഷകരേയും ചെറിയ കച്ചവടക്കാരെയും ബി.ജെ.പി ദ്രോഹിക്കുകയാണ്. ഇതി​ന്റെ ഏറ്റവും വലിയ തെളിവാണ്​ ജനവിരുദ്ധമായ കാർഷിക ബില്ലുകളെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഗാൽവാനിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ഇന്ത്യയുടെ 1,200 കിലോ മീറ്റർ പ്രദേശം ചൈന കൈയടക്കി. എന്നിട്ടും ആരും ഇന്ത്യൻ ഭൂപ്രദേശത്തേക്ക്​ എത്തിയിട്ടില്ലെന്ന മോദിയുടെ പ്രസ്​താവന രാജ്യത്തെ അപമാനിക്കുന്നതിന്​ തുല്യമാണ്​. ബിഹാറിൽ നിന്നുള്ള തൊഴിലാളികൾ ലോക്​ഡൗണിനെ തുടർന്ന്​ പലായനം ചെയ്യപ്പെട്ടപ്പോൾ അവരെ സഹായിക്കാൻ കേന്ദ്രസർക്കാർ ഒന്നും ചെയ്തില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment