സംസ്ഥാനം കൊറോണ വൈറസ് കൈകാര്യം ചെയ്ത രീതിയെ അതിരൂക്ഷമായി വിമര്‍ശിച്ച് കവി സച്ചിദാനന്ദന്‍

പിണറായി സര്‍ക്കാര്‍ കൊറോണ വൈറസ് കൈകാര്യം ചെയ്ത രീതിയെ അതിരൂക്ഷമായി വിമര്‍ശിച്ച് പ്രശസ്ത കവി സച്ചിദാനന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കോവിഡ്-19 മഹാമാരിയുടെ പേരിൽ പിണറായി സർക്കാർ ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതിയും മാനസിക സമ്മർദവും സൃഷ്ടിക്കുകയാണെന്നാണ് കവി പറയുന്നത്. പിണറായി സര്‍ക്കാര്‍ ഡൽഹി സർക്കാരിനെ കണ്ട് പഠിക്കണമെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പറയുന്നത്.

സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് സച്ചിദാനന്ദന്‍. ഡൽഹിയിലും കേരളത്തിലും ജനസംഖ്യ ഏതാണ്ട് ഒരുപോലെയാണ്. ജനങ്ങളുടെയും ഇരു സർക്കാരുകളുടെും മനോഭാവങ്ങൾ ഒരുപോലെയാണോ എന്ന് അറിയില്ല. എന്നാൽ നാട്ടിലേതിനേക്കാൽ ഇവിടെ ഡൽഹിയിൽ തനിക്ക് മനസമാധാനം ഉണ്ടെന്ന് കവി എഴുതിയിട്ടുണ്ട്. ഈ മനസമാധാനം തനിക്ക് മാത്രമല്ല, ഡൽഹിയിൽ താമസിക്കുന്ന എല്ലാവർക്കും ഇതേ മനോവ്യാപാരമാണുള്ളത്.

രോഗ വ്യാപനം രണ്ട് സ്ഥലങ്ങളിലും ഏതാണ്ട് ഒരുപോലെയാണ്. എന്നാൽ കേരളത്തിലെ ഭരണകൂടം സൃഷ്ടിച്ചപോലുള്ള രോഗഭീതിയും പരിഭ്രാന്തിയും ഇവിടെ ഡൽഹിയിൽ കാണാനില്ല. ഇവിടെയും ജനങ്ങൾ കൃത്യമായി മാസ്ക് ധരിക്കുകയും സമൂഹിക അകലം പാലിക്കുകയും ചെയ്യുന്നുണ്ട്. ആവശ്യമുള്ളപ്പോൾ മാത്രമാണ് അവർ പുറത്ത് പോകുന്നത്. മുൻകരുതലും ജാഗ്രാതയും പാലിക്കുന്നുണ്ട്. എന്നാൽ പരിഭ്രാന്തി പരത്തി ജനങ്ങളെ മാനസിക സമ്മർദത്തിൽ ആക്കുന്നില്ല. രോഗ ബാധിതർ ഒറ്റപ്പെടൾ അനുഭവിക്കുന്നില്ല, പേടിപ്പിക്കുന്നില്ല, അവരെ വെറുക്കുന്നുമില്ല. കേരളത്തിലെക്കാൾ രോഗികളോട് കരുതലും കരുണയും കാണിക്കുന്നുണ്ട്. ആവശ്യഘട്ടങ്ങളിൽ അവരെ സഹായിക്കാനും തയ്യാറാകുന്നുണ്ട്. കേരളത്തിലും ഇത്തരം വ്യത്യസ്ഥമായ സ്ഥിതിയുണ്ട്. പക്ഷേ പൊതുവായ ഒരു ധാരണ മറിച്ചാണ്.

രോഗ പ്രതിരോധ രംഗത്ത് ഡൽഹി പോലീസിന്റെ ഇടപെടൽ വളരെക്കുറവാണ്. എന്നാൽ കേരളത്തിൽ ജനങ്ങളെ നിയന്ത്രിക്കാൻ റൂട്ട് മാർച്ചും കമാൻഡോകളുമൊക്കെ ഇറങ്ങയിരുന്നല്ലോ. പോലീസാണ് കണ്ടയിൻമെന്റ് സോണുകൾ തീരുമാനിക്കുന്നത്. രോഗത്തെ കുറിച്ചുള്ള ഭീതി സൃഷ്ടിക്കുന്നതിലും പടർത്തുന്നതിലും പോലീസിന് ഗണ്യമായ പങ്കുണ്ട്. ഇക്കാര്യത്തിലുള്ള കേരള പോലീസിന്റെ അമിത ആവേശവും ഒരു ഘടകമാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment