Flash News

മാർത്തോമ്മാ മേത്രോപോലീത്ത, ബാലസുബ്രഹ്മണ്യം, മഹാകവി അക്കിത്തം എന്നിവരുടെ വേർപാടിൽ ഡബ്ല്യൂ എം സി അമേരിക്ക റീജിയൻ അനുശോചിച്ചു

October 23, 2020

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ സ്പെഷ്യൽ മീറ്റിംഗ് വിളിച്ചു കൂട്ടി ജോസഫ് മാർത്തോമ്മാ മെത്രാപോലീത്ത, പത്മ ശ്രീ ബാലസുബ്രഹ്മണ്യം, പത്മശ്രീ മഹാകവി അക്കിത്തം എന്നിവരുടെ വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി.

ടെലികോൺഫ്രൻസ് യോഗത്തിൽ റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ് അധ്യക്ഷത വഹിച്ചു. മാർത്തോമ്മാ സഭയുടെ തലവനും ആത്മീയ ആചാര്യനുമായ ഡോക്ടർ ജോസഫ് മാർത്തോമ്മാ മെത്രോപ്പൊലീത്തയുടെ വിയോഗത്തിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റിയുടെ അഗാധമായ അനുശോചനം ഗ്ലോബൽ പ്രസിഡന്റ് ശ്രീ ഗോപാല പിള്ളയും വൈസ് പ്രസിഡന്റ് ശ്രീ പി. സി. മാത്യുവും അറിയിച്ചു

റീജിയൻ ചെയർമാൻ ശ്രീ ഫിലിപ്പ് തോമസ് അധ്യക്ഷ പ്രസംഗത്തിൽ ധീരനും മനുഷ്യ സ്‌നേഹിയുമായിരുന്ന മെത്രാപ്പോലീത്തയുടെ വേർപാട് മാർത്തോമ്മാ സഭക്ക് വലിയ നഷ്ടമാണെന്നു അഭിപ്രായപ്പെട്ടു

റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യായർ മൂന്നു മഹാത്മാക്കളുടെ ഓർമ്മക്ക് മുമ്പിൽ പ്രണാമം അർപ്പിക്കുന്നതായും സമൂഹത്തിനു ഉണ്ടായത് വിലമതിക്കാനാവാത്ത നഷ്ടമാണെന്നും കൂട്ടിച്ചേർത്തു . ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി മോഡറേറ്റർ ആയിരുന്നു

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിലുള്ള നേതാക്കളോടൊപ്പം വിവിധ പ്രൊവിൻസുകളിൽ നിന്നുമുള്ള ഭാരവാഹികളും അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ഫിലിപ്പ് മാരേട്ട്, ചാക്കോ കോയിക്കലേത്, സൂസമ്മ ആൻഡ്രൂസ്, ശാന്താ പിള്ള, റോയ് മാത്യു, മാത്യു തോമസ്, ജോമോൻ ഇടയാടിയിൽ, പുന്നൂസ് തോമസ്, സാബു തലപ്പാല, വര്ഗീസ് കെ വര്ഗീസ്, ബെഞ്ചമിൻ തോമസ്, മാത്യുക്കുട്ടി ആലുംപറമ്പിൽ, ആലിസ് മഞ്ചേരി, സ്കറിയ കല്ലറക്കൽ, ജോൺസൺ തലച്ചെല്ലൂർ, അനീഷ് ജോസഫ്, കൂടാതെ റീജിയനുവേണ്ടി ചിക്കാഗോ പ്രൊവിൻസ് മുൻ ചെയർമാനും അഡ്വൈസറി ബോർഡ് ബെഞ്ചമിൻ തോമസ് കൂടിയായ ശ്രീ മാത്യൂസ് എബ്രഹാം, പ്രൊവിൻസ് അഡ്വൈസറി ചെയർമാൻ പ്രൊഫസർ തമ്പി മാത്യു എന്നിവർ മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ അനുശോചന പ്രസംഗം നടത്തി.

തിരുമേനിയെ വ്യക്തിപരമായി അറിയാവുന്ന ആളാണ് താനെന്നും സത്യത്തിനുവേണ്ടി നിലകൊണ്ട ധീരനായ ആത്മീയ ഗുരുവായിരുന്നു മെത്രാപോലിത്ത എന്നും പ്രൊഫസർ തമ്പി പറഞ്ഞു. തിരുമേനി ചെയ്ത അനേക നല്ല കാര്യങ്ങളെപ്പറ്റിയും .അദ്ദേഹം ചെയ്ത് കാരുണ്യ പ്രവർത്തനങ്ങൾ മാർത്തോമ്മാ സഭയ്ക്ക് മാത്രമല്ല സമൂഹത്തിനു തന്നെ നന്മക്കായി തീർന്നതായും മാത്യൂസ് എബ്രഹാം പറഞ്ഞു. ആശരണർ, രോഗികൾ, ദരിദ്ര ജന വിഭാഗങ്ങൾ, ഭിന്ന ശേഷിക്കാർ, ട്രാന്സ്ജെന്ഡേഴ്സ് ഉൾപ്പെടെ പാർശ്വവത്കരിക്കപ്പെട്ടവർക്കുവേണ്ടി ജീവിതത്തിന്റെ ഏറിയ പങ്കും മെത്രാപ്പോലീത്ത മാറ്റിവച്ചു. മുംബയിലെ ചുവപ്പു തെരുവിലുളള കുട്ടികൾക്കുവേണ്ടി “നവജീവൻ” പ്രസ്ഥാനത്തിലൂടെ ചെയ്ത ആതുര സേവനങ്ങൾ അതിൽ ഒന്നായി പറയാവുന്നതാണെന്നു അദ്ദേഹം ഒപ്പിച്ചു.

പത്മ ശ്രീ എസ്. പി. ബാലസുബ്രമണ്യത്തെ പറ്റി നോർത്ത് ടെക്സസ് പ്രൊവിൻസ് പ്രസിഡന്റ് സുകു വര്ഗീസ് അനുസ്മരിച്ചു . ശങ്കരാഭരണം സിനിമയിലെ അദ്ദഹത്തിന്റെ പാട്ടു പാടി കൊണ്ടാണ് ഒരു ഗായകൻ കൂടിയായ ശ്രീ സുകു തന്റെ പ്ര സംഗം തുടങ്ങിയത്. സംഗീത ലോകത്തു വിസ്മയം സൃഷ്‌ടിച്ച അദ്ദേഹത്തിന്റെ ആത്മാവിന് സുകു അമേരിക്ക റീജിയനോടൊപ്പം നിത്യ ശാന്തി നേർന്നു. വിവിധ പ്രൊവിൻസുകളിൽ നിന്നും പങ്കെടുത്ത പ്രതിനിധികൾ അനുശോചനത്തിൽ പങ്കുചേർന്നു

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയെ ആയിരത്തി തൊള്ളായിരത്തി എണ്പത്തിമൂന്നിൽ തിരുവല്ല വൈ. എം. സി. യെ അഡ്വെഞ്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ വച്ച് പരിചയപ്പെട്ട കാര്യം ശ്രീ എബ്രഹാം ജോൺ അനുസ്മരിച്ചു. മലയാള സാഹിത്യത്തിന് മഹാകവി അക്കിത്തം നൽകിയ സംഭാവന തലമുറകൾക്കു മറക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ചെയർമാൻ സാം മാത്യു, അഡ്വൈസറി ചെയർമാൻ പ്രൊഫസർ ജോയ് പല്ലാട്ടു മഠം, സെക്രട്ടറി ജോർജ് വര്ഗീസ്, വൈസ് പ്രസിഡന്റ് ജേക്കബ് മാലിക്കാരുകയിൽ തുടംകിയർ പ്രത്യേകം വിളിച്ചുകൂട്ടിയ പ്രൊവിൻസ് യോഗത്തിൽ ഡോക്ടർ ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ അനുശോചനമ റിയിച്ചു

ചുരുങ്ങിയ സമയം കൊണ്ട് നൂറിലധികം പേരെ പങ്കെടുവിപ്പിക്കുവാൻ കഴിഞ്ഞതിൽ മീറ്റിംഗ് സംഘടിപ്പിച്ച ഭാരവാഹികൾക്കും പങ്കെടുത്തവർക്കും റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യാർ നന്ദി അറിയിച്ചു.

പി.പി. ചെറിയാന്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top