ഡോ. ജോസഫ് മാർത്തോമ്മായുടെ അനുസ്‌മരണ സമ്മേളനം നാളെ വൈകിട്ട് 8:00 മണിക്ക്

ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ കാലം ചെയ്ത ഭാഗ്യസ്മരണീയനായ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തായെ അനുസ്മരിച്ച് നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നാളെ (ഞായറാഴ്ച) വൈകിട്ട് ന്യൂയോർക്ക് സമയം 8 മണിക്ക് അനുസ്മരണ സമ്മേളനം നടത്തുന്നു.

സമ്മേളനത്തിൽ ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് അധ്യക്ഷത വഹിക്കും. ഡോ.സഖറിയാസ് മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത (മലങ്കര ഓർത്തഡോക്സ് സഭ), ആർച്ച് ബിഷപ് എൽദോ മാർ തീത്തോസ് (സിറിയൻ ഓർത്തഡോക്സ്‌ ചർച്ച്), ബിഷപ് മാർ ജോയ് ആലപ്പാട്ട് (സിറോ മലബാർ കാതലിക്ക് ചർച്ച്), ബിഷപ് ജോൺസി ഇട്ടി (എപ്പിസ്കോപ്പൽ ചർച്ച്), ബിഷപ് പീറ്റർ ഈറ്റൺ (സൗത്ത് ഫ്ലോറിഡ എപ്പിസ്കോപ്പൽ ഡയോസിസ്) എന്നീ ബിഷപ്പുമാർ വിവിധ സഭകളെ പ്രതിനിധാനം ചെയ്ത് സംസാരിക്കും.

ജിം വിൻക്ലെർ (സെക്രട്ടറി, നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ്‌), റവ.ഡോ.മാർട്ടിൻ അൽഫോൻസ് (മെതഡിസ്റ്റ് ചർച്ച്), റവ.സജീവ് സുഗു (സി എസ് ഐ), സെനറ്റർ കെവിൻ തോമസ് (ന്യൂയോർക്ക്), മേയർ സജി ജോർജ് (സണ്ണിവെയിൽ), ആനി മാത്യൂസ് യൂന്നെസ് (കൊച്ചു മകൾ, ബിഷപ് സ്റ്റാൻലി ജോൺസ്), റവ.എം.പി യോഹന്നാൻ (മുൻ വൈദീക ട്രസ്റ്റി), റവ.സജു പാപ്പച്ചൻ (മുൻ സെക്രട്ടറി, ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത), റവ.ഷിബി എബ്രഹാം (വികാർ, സൗത്ത് ഫ്ലോറിഡ), ഫിലിപ്പ് തോമസ് സിപിഎ (ഭദ്രാസന ട്രഷറാർ), നിർമ്മല എബ്രഹാം (മെംബർ,സഭാ കൗൺസിൽ), ഡോ.ജോ മാത്യു ജോർജ് (മെംബർ, ഭദ്രാസന കൗൺസിൽ) എന്നിവർ വിവിധ സംഘടനകളെയും, സഭയെയും പ്രതിനിധികരിക്കും.

വികാരി ജനറൽ റവ.ഡോ.ചെറിയാൻ തോമസിന്റെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തിന് ഭദ്രാസന പ്രോഗ്രാം മാനേജർ റവ.ഡോ.ഫിലിപ്പ് വർഗീസ് നന്ദി രേഖപ്പെടുത്തും. റവ.തോമസ് ജോസഫിന്റെ (വികാർ, ഒക്ലഹോമ) പ്രാർത്ഥനയോട് സമ്മേളനം സമാപിക്കും.

യൂട്യൂബ്, www.marthomanae.org എന്ന വെബ് സൈറ്റിലൂടെയും തത്സമയം ഏവർക്കും പങ്കെടുക്കാവുന്നതാണ്. സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള അറിയിച്ചു.

ഷാജി രാമപുരം

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment