അശ്വതി: പുതിയ വ്യാപാരസാധ്യതകളെപ്പറ്റി അന്വേഷിക്കും. വ്യവസ്ഥകള്‍ പാലിക്കും. കരാർ ജോലിയില്‍ ഒപ്പുവയ്ക്കും.
ഭരണി: തൊഴില്‍ മേഖലകളോട് ബന്ധപ്പെട്ട് ദൂരയാത്ര വേണ്ടിവരും. വര്‍ഷങ്ങള്‍ക്കു മുമ്പ് ജാമ്യം നിന്ന വകയില്‍ പണം കൊടുക്കേണ്ടതായി വരും.
കാര്‍ത്തിക: നിര്‍ബന്ധ നിയന്ത്രണത്താല്‍ സാമ്പത്തിക വരുമാനം വര്‍ധിക്കും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തില്‍ പ്രവേശനം ലഭിക്കും.
രോഹിണി: വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവര്‍ത്തികളും ഫലപ്രദമായിത്തീരും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും.
മകയിരം: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. സമൂഹത്തില്‍ ഉന്നതരുമായി സൗഹൃദബന്ധത്തിൽ ഏര്പ്പെടുവാനവസരമുണ്ടാകും. പുതിയ ഉദ്യോഗത്തിന് അവസരമുണ്ടാകും.
തിരുവാതിര: പരിധിയില്‍ കവിഞ്ഞ് അന്യരുമായുള്ള ആത്മബന്ധത്തില്‍ നിന്നും അബദ്ധം വന്നു ചേരും. മേലധികാരിയുടെ സ്ഥാനമാറ്റം സ്ഥാനക്കയറ്റത്തിനു വഴിയൊരുക്കും.
പുണര്‍തം: പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ആത്മധൈര്യമുണ്ടാകും. സ്വയംഭരണാധികാരം ലഭിക്കും. പദ്ധതി ആസൂത്രണങ്ങളില്‍ വിജയിക്കും.
പൂയ്യം: കഫ നീര്‍ദ്ദോഷ രോഗങ്ങള്‍ വര്‍ധിക്കും. മംഗളകര്മങ്ങളില് പങ്കെടുക്കും. പുതിയ പ്രവര്‍ത്തനങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യും.
ആയില്യം: ആധ്യാത്മിക ആത്മീയ പ്രഭാഷണങ്ങള്‍ മനസമാധാനത്തിനു വഴിയൊരുക്കും. ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ അമിതാധ്വാനം തോന്നും.
മകം: അവധിയാണെങ്കിലും ജോലി ചെയ്യേണ്ടിവരും. ദേഹക്ഷീണം വര്‍ധിക്കും. ജാമ്യം നില്‍ക്കരുത്. ബാധ്യതകള്‍ തീര്‍ക്കാൻ ഭൂമി വില്ക്കാൻ ധാരണയാകും.
പൂരം: ആത്മവിശ്വാസക്കുറവിനാല്‍ മത്സരരംഗങ്ങളില്‍ പരാജയപ്പെടും. പാരമ്പര്യ പ്രവൃത്തികളില്‍ പ്രവേശിക്കും. അർഥവ്യാപ്തിയോടു കൂടിയ വചനങ്ങള്‍ ആദരങ്ങള്‍ക്ക് വഴിയൊരുക്കും.
ഉത്രം: വസ്തുനിഷ്ഠമായി പഠിച്ച് പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. കാര്യനിര്‍വഹണ ശക്തി വര്‍ധിക്കും. പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടാകും.
അത്തം: മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. സൗഹൃദ സംഭാഷണത്തില്‍ പുതിയ ആശയങ്ങള്‍ ഉത്ഭവിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
ചിത്ര: പ്രവര്‍ത്തനരംഗം വിപുലീകരിക്കാൻ നിര്‍ദ്ദേശം തേടും. വ്യവസ്ഥകള്‍ പാലിക്കും. പ്രമുഖരുടെ ആപ്തവചനങ്ങള് സ്വീകരിക്കും.
ചോതി: അന്യരുടെ വിഷമാവസ്ഥകള്‍ക്ക് ശാശ്വത പരിഹാരം നിര്‍ദ്ദേശിക്കുന്നതില്‍ ആത്മസംതൃപ്തി ഉണ്ടാകും. ഭാര്യാഭര്‍ത്തൃ ഐക്യതയും സമാധാനവും കുടുംബത്തിലുണ്ടാകും.
വിശാഖം: വാഹന ഉപയോഗത്തില്‍ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം. പണം കടം കൊടുക്കുക, ജാമ്യം നില്ക്കുക, തുടങ്ങിയവ അരുത്.
അനിഴം: മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. ഭൂമി ക്രയവിക്രയങ്ങളില്‍ പണം മുടക്കും. വ്യവസ്ഥകള്‍ പാലിക്കും.
തൃക്കേട്ട: വിദേശബന്ധമുള്ള വിപണന വിതരണ മേഖലകള്‍ പുനരാരംഭിക്കാൻ അവസരമുണ്ടാകും. നിലവിലുള്ള വ്യാപാരത്തിനു പുറമെ വിതരണവും തുടങ്ങുവാൻ തീരുമാനിക്കും.
മൂലം: ആശയവും ലക്ഷ്യവും വ്യക്തമല്ലാത്തതിനാല്‍ കൂട്ടുകച്ചവടത്തില്‍ നിന്നും പിന്മാറും. പല പ്രകാരത്തിലും അസുഖങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ അവധിയെടുക്കും.
പൂരാടം: സന്ധിസംഭാഷണത്തില്‍ വിജയിക്കും. വിജ്ഞാനപ്രദമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ ആത്മാഭിമാനം തോന്നും.
ഉത്രാടം: അനാവശ്യ ചിന്തകള്‍ ഉപേക്ഷിക്കണം. ചുമതലകള്‍ യാഥാർഥ്യമാക്കാൻ സാധിക്കും. അതിശയോക്തി ഒഴിവാക്കണം.
തിരുവോണം: ദീര്‍ഘവീക്ഷണത്തോടു കൂടിയ പദ്ധതികള്‍ക്കു രൂപകല്പന തയ്യാറാകും. ശമ്പളവര്‍ധനവ് മുൻകാല പ്രാബല്യത്തോടു കൂടി ലഭിക്കാൻ ഉത്തരവുണ്ടാകും.
അവിട്ടം: ചര്‍ച്ചകളില്‍ വിജയിക്കും. ഗതകാലസ്മരണകള്‍ പങ്കുവയ്ക്കാൻ അവസരമുണ്ടാകും. ഉത്തരവാദിത്തം ഏറ്റെടുക്കും.
ചതയം: പാഠ്യപദ്ധതിയുടെ അന്തിമഭാഗം സമര്‍പ്പിക്കാൻ തയ്യാറാകും. ഗൃഹോപക രണങ്ങള്‍ മാറ്റിവാങ്ങുവാനിടവരും. മാതാവിന് അസുഖം വര്‍ധിക്കും.
പൂരോരുട്ടാതി: സര്വകാര്യവിജയത്താല് ആശ്വാസമുണ്ടാകും. മാർഗതടസങ്ങള്‍ നീങ്ങും. ഏറ്റെടുത്ത ദൗത്യം വിജയിക്കും.
ഉത്രട്ടാതി: സ്വപ്നസാക്ഷാത്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. സമന്വയ സമീപനം സര്‍വകാര്യ വിജയങ്ങള്‍ക്കും വഴിയൊരുക്കും. അസാധ്യമെന്ന് തോന്നുന്ന പലതും നിഷ്പ്രയാസം സാധിക്കും.
രേവതി: ആത്മാർഥ സുഹൃത്തിനെ അബദ്ധത്തില്‍ നിന്നും രക്ഷിക്കാൻ സാധി ക്കും. കഴിവിനും പ്രാപ്തിക്കും അംഗീകാരം ലഭിക്കും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply