നെഹ്രു ജയന്തിയ്ക്ക് ഗാന്ധി സ്റ്റഡി സർക്കിൾ അമേരിക്ക ഫോട്ടോഗ്രഫി മത്സരം നടത്തുന്നു

ഫിലഡൽഫിയ: ഗാന്ധി സ്റ്റഡി സർക്കിൾ അമേരിക്കയുടെ ഘടകമായ നെഹ്രു സ്റ്റഡി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷമായി അഖില അമേരിക്കാ ഫോട്ടോഗ്രഫി മത്സരം നടത്തുന്നു. “ശരത്ക്കാല (ഫാൾ) പ്രകൃതി ഭംഗി” (“Fall Scenic Beauty”) എന്നതാണ് വിഷയം. 20 വയസ്സിൽ താഴെയുള്ളവർക്ക് ജൂനിയർ വിഭാഗത്തിലും, 20 വയസ്സിനും അതിലധികവും വയസ്സുള്ളവർക്ക് സീനിയർ വിഭാഗത്തിലുമാണ് മത്സരം. ഒരോ വിഭാഗത്തിലും ഒന്നാം സമ്മാനം ക്യാഷ് അവാർഡുൾപ്പെടെയാണ്. ഫൊക്കാനാ സാരഥി മാധവൻ നായരും, ജേണലിസ്റ്റ് വിൻസൻ്റ് ഇമ്മാനുവേലുമാണ് സ്പോൺസർമാർ.

ജെപെഗ് (JPG – or JPEG) (Joint Photographic Group) ഫോമാറ്റിലുള്ള ഫോട്ടോകൾ gandhistudycircleamerica@gmail.com എന്ന ഇ മെയിലിൽ നവംബർ 10- തിയതിക്കുള്ളിൽ ലഭിക്കണം. ഒരു വ്യക്തിക്ക് രണ്ടു ഫോട്ടോഗ്രാഫ് വരെ അയക്കാം. ഫോണിലെടുത്ത ഫോട്ടോയും ആകാം. 2020 വർഷത്തെ ഫാൾ സീസണിൽ അമേരിക്കയിലെടുത്ത പ്രകൃതിഭംഗി ഫോട്ടോകളായിരിക്കണം. മത്സരാർത്ഥിയുടെ പേര്, ജൂണിയറാണോ സീനിയറാണോ എന്ന സ്റ്റേറ്റ്മെൻ്റ്, ആശയ വിനിമയത്തിനുള്ള ഈമെയിൽ, ഫോൺ നമ്പർ എന്നീ വിവരങ്ങൾ ഫോട്ടോഗ്രാഫ് അയച്ചു തരുന്ന ഇ മെയിലിനൊപ്പം വ്യക്തമാക്കിയിരിക്കണം. ഫോട്ടോയിൽ നീക്കം ചെയ്യലുകളോ, ചേർക്കലുകളോ, ഉൾപ്പെടെ ടച്ചിംഗ് പാടില്ല. വിജയിയെ നിശ്ചയിക്കുന്നത് ജഡ്ജ്മാരുടെ തീർപ്പിന് വിധേയമായാണ്.

വിജയികളെ നവംബർ 12 ന് പ്രഖ്യാപിക്കും. ഗാന്ധി സ്റ്റഡി സർക്കിൾ അമേരിക്കയുടെ ഘടകമായ നെഹ്രു സ്റ്റഡി സെൻ്ററിൻ്റെ സൂം മീറ്റിംഗില്‍ നവംബർ 14 ന് ഇന്ത്യൻ പാർലമെൻ്റ് അംഗം ജേതാക്കളെ മാനിക്കും. ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും തപാൽ വഴി എത്തിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ജോർജ് നടവയൽ 215 494 6420, ജോസ് ആറ്റുപുറം, ഫീലിപ്പോസ് ചെറിയാൻ 215 605 7310.

Print Friendly, PDF & Email

Related News

Leave a Comment