പി ടി മാത്യു (മാത്തുക്കുട്ടി – 66) നിര്യാതനായി

ന്യൂയോര്‍ക്ക്: അമേരിക്കയിലെ സാമൂഹ്യ, സാംസ്കാരിക, ആത്മീയ, മുഖ്യധരാ രാഷ്ട്രീയ മേഖലകളില്‍ അറിയപ്പെടുന്ന പി.ടി. തോമസിന്റെ സഹോദരന്‍ പി ടി മാത്യൂ (മാത്തുക്കുട്ടി – 66) ഒക്ടോബര്‍ 24 ശനിയാഴ്ച ഉച്ചയ്ക്ക് 1:00 മണിക്ക് നിര്യാതനായി.

2016 ഡിസംബര്‍ മുതല്‍ രോഗാവസ്ഥയില്‍ ആയിരുന്നു. നല്ല ഒരു ഗായകനും ഗായകസംഘ ഡയറക്ടറും ആയിരുന്ന മാത്യു 2016 ഡിസംബര്‍ 22നു ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമാ ഇടവകയുടെ ക്രിസ്മസ് കരോള്‍ സര്‍വീസിനു വേണ്ടി ഗായക സംഘത്തെ തയ്യാറാക്കുന്നതിന് ഇടയില്‍ ഒരു തലവേദനയെ തുടര്‍ന്ന് യോങ്കേഴ്‌സ് ‌സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിക്കുകയും തുടര്‍ന്ന് വെസ്‌റ്റ്‌ചെസ്റ്റര്‍ കൗണ്ടി മെഡിക്കല്‍ സെന്ററിലേക്ക് മാറ്റുകയും ചെയ്തു. അവിടെ നടത്തിയ സര്‍ജറിയെത്തുടര്‍ന്ന് രോഗം പരിപൂര്‍ണമായി ഭേദപ്പെടാതെ മറ്റൊരു നഴ്സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

മാത്തുക്കുട്ടിയുടെ ഭാര്യ ഏലിയാമ്മ മാത്യു 1996-ല്‍ നിര്യാതയായിരുന്നു. ഏക മകന്‍ മെബിന്‍ ടോം മാത്യു, ഭാര്യ ഷീബ, മകള്‍ അനായാ എന്നിവര്‍ ഒക്കലഹോമയില്‍ താമസിക്കുന്നു.

എട്ടു സഹോദരീസഹോദരന്മാരില്‍ മൂന്നാമത്തെ മൂന്നമത്തെ സഹോദരന്‍ ആയിരുന്നു മാത്തുക്കുട്ടി. ഒരു സഹോദരി സാലി വളരെ ചെറുപ്പത്തിലേ മരണപ്പെട്ടു. മൂത്ത സഹോദരന്‍ റവ പി ടി കോശി ഭാര്യ അച്ചാമ്മ കോശിയോടൊപ്പം തിരുവല്ലയില്‍ താമസിക്കുന്നൂ. രണ്ടാമത്തെ സഹോദരനാണ് പി.ടി. തോമസ്. പി.ടി. തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (ലീലാമ്മ) ഈ വര്‍ഷം ഏപ്രില്‍ 8 നു നിര്യാതയായിരുന്നു. നാലാമത്തെ സഹോദരന്‍ പി.ടി. വര്‍ഗീസ് ഭാര്യ അനിതയോടൊപ്പം കേരളത്തില്‍ താമസിക്കുന്നു. അഞ്ചാമത്തെ സഹോദരി സൂസമ്മ ചെറിയാന്‍ ഭര്‍ത്താവ് റവ ടി.സി. ചെറിയാനൊപ്പം കേരളത്തില്‍ താമസിക്കുന്നു. ആറാമത്തെ സഹോദരന്‍ എബ്രഹാം പി തോമസ് ഭാര്യ ബിബിയോടൊപ്പം ന്യൂയോര്‍ക്കില്‍ താമസിക്കുന്നു. ഇളയ സഹോദരന്‍ ഏബിള്‍ ജേക്കബ് തോമസ് ഒക്കലഹോമയില്‍ താമസിക്കുന്നു.

സംസ്കാര ശുശ്രൂഷയുടെ വിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News