- Malayalam Daily News - https://www.malayalamdailynews.com -

നയതന്ത്ര ബാഗേജുവഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ ഉള്‍പ്പെട്ട മൂവാറ്റുപുഴ സ്വദേശിയെ യു എ ഇ നാടുകടത്തി ഇന്ത്യക്ക് കൈമാറി

കൊച്ചി : നയതന്ത്ര ബാഗേജു വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ ഉള്‍പ്പെട്ടെന്ന് എന്‍ ഐ എ സംശയിക്കുന്ന മൂവാറ്റുപുഴ സ്വദേശി റബ്ബിന്‍സ് ഹമീദിനെ യു എ ഇ പോലീസ് അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്ക് കൈമാറി. തിങ്കളാഴ്ച വൈകിട്ട് 4.20ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇയാളെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തകളില്‍ നിറഞ്ഞതോടെ ഇയാള്‍ വിദേശത്ത് ഒളിവിലായിരുന്നു. ഇയാള്‍ക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ട ഫൈസല്‍ ഫരീദിനെയും യുഎഇ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഉള്‍പ്പെടെ വിദേശത്തുള്ള ആറു പ്രതികള്‍ക്കെതിരെ കസ്റ്റംസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

ഇതിന്റെ തുടര്‍ നടപടിയായാണ് റബ്ബിന്‍സിനെ ഇപ്പോള്‍ ഇന്ത്യയ്ക്കു കൈമാറിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന് എല്ലാ സഹായവും യുഎഇ വാഗ്ദാനം ചെയ്തിരുന്നു. ഫൈസല്‍ ഫരീദിനെയും റബ്ബിന്‍സിനെയും യുഎഇ അറസ്റ്റ് ചെയ്തതായി എന്‍ഐഎ അന്വേഷണ സംഘം നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]