Flash News

രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആരോഗ്യ പ്രവര്‍ത്തകരെ ഉപയോഗിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ആരോഗ്യ മന്ത്രി

October 26, 2020

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരെ ഉപയോഗിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. കേരളത്തില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം കുതിച്ചുയരാന്‍ കാരണം രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു.

“കോവിഡ് വ്യാപനം തടയാന്‍ ഏറ്റവും കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുള്ള സംസ്ഥാനമാണ് കേരളം. ഇപ്പോഴത്തെ സ്ഥിതിയെന്താണെന്ന് വെച്ചാല്‍ മെയ് നാലാം തിയതിയോടെ ലോക്ക്ഡൗണ്‍ എടുത്തുകളഞ്ഞു. ആകാശമാര്‍ഗവും കരമാര്‍ഗവുമൊക്കെ ആളുകള്‍ വരാന്‍ തുടങ്ങി. അതിനിടെയില്‍ നമ്മള്‍ ആഗ്രഹിക്കാത്തവിധം കൂട്ടായ്മകള്‍ വന്നു. എത്ര പറഞ്ഞിട്ടും കേള്‍ക്കാതെ കുറേ സമരങ്ങള്‍. സമരം നടത്തുന്ന സമയത്ത് ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കും. അപ്പോഴെന്താണ് സംഭവിക്കുക, ഉമ്മിനീര് വായുവില്‍ കലരും. കൊവിഡ് ഉള്ളയാളുടെ ഉമ്മിനീര് വായുവില്‍ കലര്‍ന്നാല്‍ പിന്നെ പറയാനില്ല. രോഗം പകരുക തന്നെ ചെയ്യും. ഇതുവഴി രണ്ട് പ്രശ്‌നങ്ങളാണുണ്ടായത്. ഒന്ന് കൂടുതല്‍ ആളുകളിലേക്ക് കൊവിഡ് വ്യാപിച്ചു. രണ്ട്, ഇങ്ങിനെ കൂട്ടംകൂടിയാലും പ്രശ്‌നമൊന്നുമില്ലെന്ന ധാരണ ജനങ്ങള്‍ക്കുണ്ടായി.

വലിയൊരു യുദ്ധമാണ് നമ്മള്‍ നടത്തുന്നത്. കഴിഞ്ഞ 9 മാസമായി ഊണും ഉറക്കവുമില്ലാതെ പോരാടുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍. എന്നാല്‍ ചിലയിടത്ത് ചില കാര്യങ്ങളെല്ലാം കാണുമ്പോള്‍ രാഷ്ട്രീയമായി ചിലര്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് തോന്നുന്നത്. പക്ഷേ, അതെല്ലാം അല്‍പ്പായുസ്സ് ആയിരിക്കുമെന്നു മാത്രമല്ല, ദൂരവ്യാപകമായ പ്രത്യാഘാറ്റങ്ങളും ഉണ്ടാക്കും.

ആരോഗ്യപ്രവര്‍ത്തകര്‍ ശരിയല്ലാത്ത ഏത് പ്രവര്‍ത്തി ചെയ്താലും നടപടിയുണ്ടാകും. എത്രയോ ആളുകള്‍ക്ക് സസ്‌പെന്‍ഷന്‍ കൊടുക്കേണ്ടി വന്നിട്ടുണ്ട്. കൃത്യവിലോപം കാണിച്ചാല്‍ നടപടിയെടുത്തിരിക്കുക തന്നെ ചെയ്യും.” ആരോഗ്യമന്ത്രി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top