Flash News

ആംബുലന്‍സില്‍ കോവിഡ് ബാധിച്ച പെണ്‍‌കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

October 27, 2020

പത്തനംതിട്ട: ആംബുലന്‍സില്‍ യാത്ര ചെയ്യവേ കോവിഡ് ബാധയേറ്റ പെണ്‍‌കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആറന്മുളയില്‍ വെച്ചാണ് ഡ്രൈവര്‍ നൗഫൽ പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. കുറ്റകൃത്യം നടന്ന് 47 ാം ദിവസമാണ് പോലീസ് കുറ്റപത്രം സമര്‍പിച്ചത്.

സെപ്തംബർ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. 108 ആംബുലൻസിലെ ഡ്രൈവർ കായംകുളം സ്വദേശി നൗഫൽ, കോവിഡ് പോസിറ്റീവായ പെൺകുട്ടിയെ ആംബുലൻസിൽ പീഡിപ്പിച്ചതെന്നാണ് കേസ്. തുടർന്ന് പന്തളത്തെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലും പിന്നീട് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു.

540 പേജുള്ള കുറ്റപത്രമാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ നൽകിയത്. കേസിൽ 94 സാക്ഷികളാണുള്ളത്. പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമം ഉൾപ്പെടെ എട്ട് വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്. പെൺകുട്ടിയെ പീഡിപ്പിക്കുക എന്ന ഉദേശത്തോടുകൂടി തന്നെ പ്രതി പ്രവർത്തിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top