Flash News

ചിരഞ്ജീവിയായ ത്യാഗപത്നി

October 27, 2020 , ജേഷ്മ ഉല്ലാസ്, ദുബായ്

രാമായണത്തില്‍ സീതാദേവിക്കു തുല്യമായ സ്ഥാനം കിട്ടേണ്ട സ്ത്രീ, പക്ഷെ നല്‍കിയത് ചിലയിടങ്ങളില്‍ മാത്രം. ജനകന്‍റെ സ്വന്തം പുത്രിയായിട്ടും സീതയ്ക്ക് ലഭിച്ച മാതാപിതാക്കളുടെ സ്നേഹം ലഭിക്കാതെ പോയവള്‍. തന്‍റെ ജ്യേഷ്ഠത്തിക്കു വേണ്ടി എന്തും ചെയ്യുന്നവള്‍. അവളാണ് ‘ഊര്‍മിള’. ജ്വലിക്കുന്ന സ്ത്രീയുടെ പ്രതീകം. ജനകന്‍റെ പുത്രിയായതിനാല്‍ ജാനകി എന്നും മിഥിലയുടെ രാജകുമാരിയായതിനാല്‍ മൈഥിലി എന്നും വൈദേഹി എന്നും നിരവധി നാമങ്ങളില്‍ നമ്മള്‍ സീതാദേവിയെ നമിക്കുന്നു. എന്തുകൊണ്ടാണ് ഊര്‍മിളക്കു ഇത്തരം നാമങ്ങള്‍ നിഷേധിക്കപ്പെട്ടത്? ശ്രീരാമനോടൊപ്പം സീതാദേവിയും ലക്ഷ്മണനും വനവാസത്തിനു പോയപ്പോള്‍ ഒപ്പം പോകാന്‍ ഊര്‍മിളയും ആഗ്രഹിച്ചിരുന്നു. പക്ഷെ ലക്ഷ്മണന്‍ ഊര്‍മിളയോട് പറഞ്ഞത് ‘എന്‍റെ മാതാപിതാക്കളെ നോക്കുവാന്‍ ഊര്‍മിള ഇവിടെ ഉണ്ടാകണം.’ ഈ ഉപദേശം അനുസരിക്കുകയാണ് ഊര്‍മിള ചെയ്തത്. സല്‍പ്പുത്രി!

ഒരുപക്ഷെ രാമായണം എന്ന മഹാ ഇതിഹാസത്തിന് കാരണം ഊര്‍മിള തന്നെയാകാം. ഇതിനു ഉദാഹരണമായി നിരവധി സംഭവങ്ങളാണ് രാമായണത്തില്‍ വിവരിക്കുന്നത്. ലക്ഷ്മണന്‍ തന്‍റെ മാതാപിതാക്കളുടെ സ്ഥാനം നല്‍കുന്ന ജ്യേഷ്ഠനും ജ്യേഷ്ഠത്തിക്കും വേണ്ടി രാത്രിയും പകലും വിശ്രമിക്കാതെ അവര്‍ക്ക് കാവലിരിക്കാന്‍ നിദ്രാദേവിയോട് തന്‍റെ നിദ്ര ഏറ്റെടുക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. നിദ്രാദേവി പറഞ്ഞു ‘നിന്‍റെ ഉറക്കം ഏറ്റെടുക്കാന്‍ ഒരാള്‍ തയ്യാറാകണം.’ ലക്ഷ്മണന്‍ ഈ ദൗത്യംഏറ്റെടുക്കാന്‍ വേണ്ടി ഊര്‍മിളയെ ഏല്‍പ്പിക്കുന്നു. സന്തോഷത്തോടെ ജീവിതത്തിലെ പതിനാല് വര്‍ഷം ഒന്നും അറിയാതെ പകലും രാത്രിയിലും മുഴുവന്‍ തന്‍റെ ഭര്‍ത്താവിനു വേണ്ടി നിദ്രയില്‍ കഴിഞ്ഞ ഒരു ഉത്തമ പത്നി! രാവണന്‍റെ പുത്രനായ മേഘനാഥനെ വധിക്കാന്‍ ലക്ഷ്മണന് കഴിഞ്ഞത് തന്നെ ഊര്‍മിള ഉള്ളത് കൊണ്ട് മാത്രമാണ്. എന്തുകൊണ്ടെന്നാല്‍ നിദ്രയില്ലാത്ത ഒരു വ്യക്തിക്ക് മാത്രമേ മേഘനാഥനെ വധിക്കാന്‍ കഴിയുകയുള്ളൂ. അങ്ങനെ നോക്കുമ്പോള്‍ ഊര്‍മിള തന്നെയല്ലേ ലക്ഷ്മണന് കരുത്തായത്?

പുത്രന്മാരായ ചന്ദ്രകേതുവിനും അംഗദനും നല്‍കിയ സ്നേഹവും കരുതലും ജ്യേഷ്ഠത്തിയുടെ പുത്രന്മാര്‍ക്കും നല്‍കിയ അമ്മ മനസ്സ്. സീതാദേവിയെ പോലെ തുല്യ ത്യാഗങ്ങള്‍ അനുഭവിക്കേണ്ടി വന്നു ഊര്‍മിളക്കും. വാത്മീകിയുടെ ആശ്രമത്തില്‍ എത്തിയ സീതാ ദേവിയുടെ ത്യാഗങ്ങള്‍ കേട്ടപ്പോള്‍ മഹാ ഇതിഹാസമായ ‘രാമായണം’ രചിക്കപ്പെട്ടു. അങ്ങനെ നോക്കുമ്പോള്‍ ഊര്‍മിളാ ദേവിയുടെ ത്യാഗത്തിനും ഒരു ഇതിഹാസം വേണ്ടതല്ലേ? ഊര്‍മിള വെറും രാമായണ കഥാപാത്രം മാത്രമല്ല. ഈ ലോകത്തിലെ ഓരോ സ്ത്രീയിലൂടെയും ചിരഞ്ജീവിയായി ജീവിക്കുന്ന ഒരു ശക്തയായ സ്ത്രീ എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഈ ലോകത്ത് ഇന്ന് സ്ത്രീകളുടെ നേരെയുള്ള പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഊര്‍മിളാ ദേവിയെ പോലെയുള്ള മഹത്തായ സ്ത്രീകളുടെ ജീവിതം ഒരു വഴികാട്ടി തന്നെയാണ്. ഊര്‍മിള അവഗണിക്കപ്പെടേണ്ട ഒരു പുരാണ കഥാപാത്രമല്ല. മറിച്ച്, ഊര്‍മിള ഒരു ഉത്തമ സ്ത്രീയായി പരിഗണിക്കപ്പെടേണ്ടവൾ തന്നെയാണ്!!!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

4 responses to “ചിരഞ്ജീവിയായ ത്യാഗപത്നി”

  1. Sreelekshmi says:

    Beautiful article about oormila . Keep writing . Best wishes

  2. Ullas says:

    Well written Jeshma. Keep it up.

  3. Raji. S. S says:

    Well written dear. Keep going ahead. All the very best

  4. Sudipti Chandran says:

    An interesting read. Keep writing such beautiful articles. All the very best Jeshma! ❤️

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top