Flash News

സവർണ സംവരണം: മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് ഫ്രറ്റേണിറ്റി

October 27, 2020 , ഫ്രറ്റേണിറ്റി മൂവ്മെൻറ്

പിണറായി വിജയൻ്റെ കോലം കലക്ടറേറ്റിന് മുന്നിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ കത്തിക്കുന്നു

പാലക്കാട്: സർക്കാർ നിയമനങ്ങളിൽ സവർണ സംവരണം നടപ്പിലാക്കി ആർ.എസ്.എസിൻ്റെ കുഴലൂത്തുകാരനാകുന്ന പിണറായി വിജയൻ്റെ കോലം കത്തിച്ച് ജില്ലയിലുടനീളം ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രതിഷേധിച്ചു. കലക്ടറേറ്റ്, പാലക്കാട് സ്റ്റേഡിയം, ആലത്തൂർ, ഒറ്റപ്പാലം, മണ്ണാർക്കാട്, പട്ടാമ്പി എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്. ജില്ല ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ, വൈസ് പ്രസിഡൻ്റ് റഷാദ് പുതുനഗരം, സബിൻ, ഫിദ,ത്വാഹ മുഹമ്മദ്, സുബൈർ, ഇജാസ് അഹമ്മദ്, അസ് ലം, ഫായിസ്, റമീസ് എന്നിവർ വിവിധ കേന്ദ്രങ്ങളിലായി സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top