Flash News

അലയുടെ കേരള സോഷ്യൽ ഡയലോഗ് മൂന്നാം സെക്ഷൻ നവംബർ ഒന്നിന്

October 28, 2020 , അജു വാരിക്കാട്

ന്യൂയോർക്ക്: അറുപത്തിനാലാം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക( അല) ഒരുക്കുന്ന കേരള സോഷ്യൽ ഡയലോഗ്സ് സീരീസിലെ മൂന്നാമത്തെ സെഷൻ നവംബർ 1 കേരളപ്പിറവി ദിനത്തിൽ രാവിലെ ന്യൂയോർക്ക് ടൈം 11:30 ന് ആരംഭിക്കും. കർട്ടൺ റൈസർ ആയി സരിത വാര്യരും ആരതി രമേശും ചേർന്ന് ഒരുക്കുന്ന മോഹിനിയാട്ടവും, തുടർന്ന് വിദ്യാഭ്യാസത്തിൻറെ പ്രാധാന്യത്തെ മുൻനിർത്തി ‘പൊതുവിദ്യാഭ്യാസവും സാമൂഹിക പുരോഗതിയും’ എന്ന വിഷയത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രി എം എ ബേബി സംസാരിക്കുന്നു. അതിനുശേഷം ഷബീർ അലിയും ചിത്ര അരുണും ചേർന്നൊരുക്കുന്ന “ഓർമ്മകളിൽ ബാബുരാജ്” എന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കുന്നതാണ്.

സെഷനിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് പ്രാദേശിക സമയങ്ങളിൽ താഴെയുള്ള സൂം ഐഡി ഉപയോഗിക്കാം. ഇത് കൂടാതെ അലയുടെ ഫേസ്ബുക് പേജ് വഴിയും തത്സമയസംപ്രേക്ഷണം (വെബ് കാസ്റ്റിംഗ് ) ഉണ്ടായിരിക്കുന്നതാണ് എന്ന് അലയുടെ ഭാരവാഹികൾ അറിയിച്ചു.

സൂം മീറ്റിംഗ് ലിങ്ക് :https://us02web.zoom.us/j/87096452835

സൂം മീറ്റിംഗ് ഐഡി : 870 9645 2835

അല ഫേസ്ബുക് പേജ് ലിങ്ക് : https://www.facebook.com/ArtLoversOfAmerica/

ഒക്ടോബർ 24-ന് നടന്ന “ദി ഫോർത് എസ്റ്റേറ്റ്” എന്ന സംവാദ പരിപാടിക്ക് അനുപമ വെങ്കിടേഷ് നേതൃത്വം നൽകി. മലയാള മാദ്ധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ഈ സീരീസിലെ നാലും അഞ്ചും സെഷനുകൾ നവംബർ 7 , 14 എന്നീ തീയതികളിൽ ഉണ്ടായിരിക്കുന്നതാണ് എന്നും അലയുടെ പി ആർ ടീം അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top