Flash News

കോഴിക്കോട് മിഠായിത്തെരുവിലെ മിഠായികള്‍ നിങ്ങളുടെ വീട്ടിലെത്തും

October 28, 2020

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം അതിരൂക്ഷമാകുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ കോഴിക്കോട് മിഠായിത്തെരുവിലെ ബിസിനസ്സുകാര്‍ക്ക് വന്‍ തിരിച്ചടിയായി. തങ്ങളുടെ ബിസിനസ്സില്‍ പിടിച്ചുനില്‍ക്കാന്‍ കച്ചവടക്കാര്‍ ഓണ്‍ലൈനിലേക്ക് ചുവടു മാറ്റുകയാണ്. കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് കച്ചവടക്കാരുടെ കഞ്ഞികുടി മുട്ടിച്ചത്. ദിവസവും 30,000 രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടായിരുന്നവര്‍ക്ക് 5000 രൂപ പോലും കിട്ടാതായി. ചില ദിവസങ്ങളില്‍ കച്ചവടം തീരെ നടക്കാറുമില്ല. ഇതോടെയാണ് വ്യാപാരികള്‍ ഓണ്‍ലൈന്‍ വിപണന രംഗത്തേയ്ക്ക് ചുവടുമാറ്റിയത്.

എസ്എം സ്ട്രീറ്റ് എന്ന ആപ്പാണ് ഇതിനായി തയ്യാറാക്കുന്നത്. ആപ്പിലൂടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്കായി ഏറെ കാത്തിരിക്കേണ്ടി വരില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. നഗരപരിധിയിലാണെങ്കില്‍ രണ്ട് മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് ലഭിക്കും. കടകളിലേതിന് സമാനമായി വില പേശി വാങ്ങാനുള്ള സൗകര്യവും ഓണ്‍ലൈനിലുണ്ടാകും. ഒക്ടോബര്‍ 15നുള്ളില്‍ ഓണ്‍ലൈന്‍ വിപണനം തുടങ്ങാനാകുമെന്നാണ് വ്യാപാരികള്‍ കണക്കുകൂട്ടുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top