Flash News

എം ശിവശങ്കറിന് തിരിച്ചടി, മുന്‍‌കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി

October 28, 2020

കൊ​ച്ചി: സ്വര്‍ണ്ണം കള്ളക്കടത്തു നടത്തിയ കേസില്‍ അന്വേഷണം നേരിടുന്ന എം. ​ശി​വ​ശ​ങ്ക​റിന് വീണ്ടും തിരിച്ചടി. ശിവശങ്കർ സ​മ​ര്‍​പ്പി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യ​ ഹ​ര്‍​ജി​ ഹൈ​ക്കോ​ട​തി തള്ളി. ക​സ്റ്റം​സ്, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് കേ​സു​ക​ളി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി​യാ​ണ് ശി​വ​ശ​ങ്ക​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ശി​വ​ശ​ങ്ക​റി​ന് ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തി​നെ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ എ​തി​ര്‍ക്കുകയായിരുന്നു. സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ ഗൂ​ഡാ​ലോ​ച​ന​യി​ല്‍ ശി​വ​ശ​ങ്ക​റി​ന് കൃ​ത്യ​മാ​യ പ​ങ്കു​ണ്ടെ​ന്നും ഇ​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഉ​ന്ന​ത​പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് കോടതിയിൽ വാ​ദിച്ചു. നി​യ​മ​പ​ര​മാ​യി മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് ക​സ്റ്റം​സും​ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

സ്വർണക്കടത്തു കേസിൽ പ്രതി ചേർത്തിട്ടില്ലെങ്കിലും വാദത്തിനിടെ, ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇഡി കോടതിയിൽ ഉന്നയിച്ചിരുന്നത്. ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഇഡിക്കും കസ്റ്റംസിനും ജസ്റ്റിസ് അശോക് മേനോൻ വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ നിർദേശം നൽകിയത്.

സ്വർണ്ണക്കള്ളക്കടത്തിന്‍റെ ഗൂഢാലോചനയിൽ എം ശിവശങ്കറിന് നേരിട്ട് പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത പദവി കള്ളക്കടത്തിനായി ശിവശങ്കർ ദുരുപയോഗം ചെയ്തെന്നും, എൻഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചിരുന്നതാണ്. മുൻകൂർ ജാമ്യ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറിയിച്ചിരുന്നു. സ്വാധീന ശേഷിയുള്ള ശിവശങ്കറിനു മുൻ‌കൂർ ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര ഏജൻസികൾ വാദിച്ചിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്നും ഇഡി കോടതിയിൽ പറഞ്ഞിരുന്നതാണ്.

സ്വർണ്ണ കള്ളക്കടത്തിൽ സ്വപ്നയെ ശിവശങ്കർ ആണ് സഹായിച്ചിരുന്നതെന്നും, ഇവര്‍ തമ്മിൽ പണമിടപാടുകൾ ഉണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. എം. ശിവശങ്കർ ആയൂർവേദ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റ് ഒഴിവാക്കാനുള്ള ശിവശങ്കറിന്റെ നാടകമായിരുന്നു ആശുപത്രി വാസമെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്നാണ് ശിവശങ്കർ കോടതിയെ സമീപിച്ചതെന്നും കസ്റ്റംസ് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുൻകൂർ ജാമ്യ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറയിച്ചിട്ടുണ്ട്.

ശിവശങ്കറിന് എതിരായ തെളിവുകൾ മുദ്ര വച്ച കവറിൽ ഇഡി കോടതിക്ക് കൈമാറിയിരുന്നു. ഇത് കൂടി പരിശോധിച്ച ശേഷമാണ് കോടതി വിധി പറഞ്ഞത്. സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും പുറമേ പി.എസ്. സരിത് ഉൾപ്പെടെ 7 പേർക്കെതിരെകൂടി കോഫെപോസ ചുമത്താൻ കസ്റ്റംസ് നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിനായി കൊഫെപോസ ബോർഡിന്റെ അനുമതി തേടിയിരിക്കുകയാണ്. കെ.ടി. റമീസും റബിൻസ് കെ.ഹമീദും പട്ടികയിൽ ഉണ്ടെന്നാണ് വിവരം.

ശിവശങ്കർ ഇഡി കസ്റ്റഡിയിൽ; ഉടൻ അറസ്റ്റ് ഉണ്ടായേക്കും

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ഹൈക്കോടതി മുൻകൂർ‌ജാമ്യം നിഷേധിച്ചതിന് പിന്നാലെ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.

ആശുപത്രിയിൽ നിന്നാണ് ശിവശങ്കറിനെ ഇഡി കസ്റ്റഡിയിലെടുത്തത്. ജാമ്യാപേക്ഷ തള്ളി മിനിറ്റുകൾക്കകം ആണ് ഇഡി കസ്റ്റഡിയിലെടുത്തത്.

ശിവശങ്കർ സ​മ​ര്‍​പ്പി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​ ഹൈ​ക്കോ​ട​തി തള്ളിയിരുന്നു. ക​സ്റ്റം​സ്, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് കേ​സു​ക​ളിലാണ് മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി​ ശി​വ​ശ​ങ്ക​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അറസ്റ്റ് നടപടികളുമായി അന്വേഷണ ഏജൻസികൾക്ക് മുന്നോട്ടുപോകാമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ശിവശങ്കർ തന്നെയാകാം സ്വർണക്കടത്ത് ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഏജൻസികൾ കോടതിയെ ബോധിപ്പിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും അന്വേഷണവുമായി അദ്ദേഹം സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top